Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
മെഡിറ്റേഷന്‍ ചെയ്യണോ?
ഇന്നത്തെ ജീവിതം പഴയതിനെ അപേക്ഷിച്ച് ടെന്‍ഷനും സ്ട്രെസുമെല്ലാം നിറഞ്ഞതാണെന്നു പറയാം. സൗകര്യങ്ങളും ടെക്നോളജിയും കൂടുന്തോറും ഒപ്പം ജീവിതത്തിന്റെ പിരിമുറുക്കങ്ങളും വര്‍ദ്ധിച്ചു വരുന്നു.
ഇത്തരമൊരു കാലഘട്ടത്തില്‍ ജീവിയ്ക്കുമ്പോള്‍ മെഡിറ്റേഷന്‍, യോഗ തുടങ്ങിയവയുടെ പ്രാധാന്യം എടുത്തു പറയണം.
മെഡിറ്റേഷന്‍ അഥവാ ധ്യാനം യോഗയില്‍ നിന്നും അല്പം വ്യത്യസ്തമാണെന്നു പറയാം. വീട്ടില്‍ നിങ്ങള്‍ക്കു തന്നെ മെഡിറ്റേഷന്‍ ചെയ്യാനുള്ള വിവിധ ഘട്ടങ്ങള്‍ താഴെപ്പറയുന്നു.

മെഡിറ്റേഷന്‍ ചെയ്യാന്‍ ആദ്യമായി വേണ്ടത് പുകവലി, മദ്യപാനം, മയക്കുമരുന്ന് എന്നിവ ഉപേക്ഷിക്കുകയാണ്. കാരണം ധ്യാനത്തിന് ഏകാഗ്രതയുള്ളൊരു മനസു വേണം. മുകളില്‍ പറഞ്ഞ ഘടകങ്ങള്‍ ഏകാഗ്രത കളയുന്നവ തന്നെ.
ധ്യാനം ചെയ്യാന്‍ പറ്റിയൊരു സ്ഥലം തെരഞ്ഞെടുക്കുക. തികച്ചും ശാന്തവും ഒറ്റപ്പെട്ടതുമായ ഒരു സ്ഥലമാണ് ഇതിനു വേണ്ടത്. മൊബൈല്‍, ടിവി എന്നിവയൊന്നും ശല്യം ചെയ്യാത്ത ഒരിടം.
മെഡിറ്റേഷന്റെ വിവിധ ഘട്ടങ്ങള്‍ വിവരിയ്ക്കുന്ന ചിത്രങ്ങളോ മറ്റോ ഉണ്ടാകുന്നതു നല്ലത്. സിഡികളുണ്ടെങ്കില് നേരത്തെ ഇവ കണ്ടിരിക്കണം. ഇതെക്കുറിച്ചുള്ള പുസ്തങ്ങളും വായിക്കാം. നേരിട്ടു വേണ്ടവര്‍ക്ക് പരിശീലന ക്ലാസുകളിലും ചേരാം.
ധ്യാനിക്കുമ്പോള്‍ നിവര്‍ന്നിരിക്കുക. നിലത്തിരിക്കരുത്. യോഗ മാറ്റ്, പായ എന്നിവ ഉപയോഗിക്കാം. നിവര്‍ന്നിരുന്ന് കാലുകള്‍ മടക്കി ചമ്രം പടിഞ്ഞിരിക്കുക. കൈകള്‍ നിവര്‍ത്തി കാല്‍മുട്ടുകളില്‍ മലര്‍ത്തി വയ്ക്കാം.
നിങ്ങളുടെ ശരീരത്തിലേക്കു മനസിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. മറ്റു കാര്യങ്ങളെക്കുറിച്ചു ചിന്തിക്കരുത്. ചെയ്യുന്ന പ്രവൃത്തി മാത്രമയാരിക്കണം മനസില്‍. ശ്വാസം കഴിയാവുന്നത്ര ഉള്ളിലേക്കെടുക്കുകയും പുറന്തള്ളുകയും ചെയ്യണം.
ഓം പോലുള്ള മന്ത്രങ്ങള്‍ ഉറക്കെ ചൊല്ലുക. സാവധാനത്തില്‍, നമ്മുടെ ഉള്ളില്‍ നിന്നും വരുന്ന വിധത്തിലായിരിക്കണം ഇത് ചൊല്ലേണ്ടത്.
ഏകാഗ്രത പോകുന്നുവെന്നു തോന്നുന്നതു വരെ ധ്യാനത്തിലിക്കാം. മനസ് പിടിവിട്ടു തോന്നുന്നുവെന്നു തോന്നുമ്പോള്‍ മെഡിറ്റേഷന്‍ അവസാനിപ്പിക്കാം. ഇതിനായി ശരീരം റിലാക്സ് ചെയ്യുക. ശ്വാസം ദീര്‍ഘമായി ഉള്ളിലേക്കെടുക്കുകയും പുറന്തള്ളുകയും ചെയ്യണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications