Latest Updates
-
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം
ജോലിക്കിടയിലെ ക്ഷീണമകറ്റാന്‍
ജോലിക്കിടയില്‍ ക്ഷീണം വരാന്‍ പ്രത്യേകിച്ച് സമയമൊന്നും വേണ്ട, ക്ഷീണത്തിന് ഡിസംബറെന്നോ, ജനുവരിയെന്നോ, ജൂണെന്നോ കാലഭേദങ്ങളില്ല. ഏത് മാസത്തില്‍ വന്നാലും ജോലിക്കിടയിലെ ക്ഷീണം അകറ്റി നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഉത്തരവാദിത്വങ്ങളും ജോലിയും ജീവിതത്തിന്റേ ഭാഗമാണ്, അതിന്റെ ബുദ്ധിമുട്ട് തുടര്‍ന്ന് വരികയും ചെയ്യും. പല രീതികളും നാം അവലംഭിക്കും, ക്ഷീണമകറ്റാന്‍. കഫീന്‍, ബിയര്‍ എന്നിവ കുടിച്ചായിരിക്കും ചിലപ്പോള്‍ നാം ക്ഷീണമകറ്റുക. ശാരീരികമായും മാനസികമായും ക്ഷീണം നിങ്ങലെ ബാധിക്കും. അതിനാല്‍ ക്ഷീണം ഒഴിവാക്കാന്‍ വഴികള്‍ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.
ക്ഷീണമകറ്റുവാനുള്ള വഴികളാണ് നിങ്ങള്‍ തേടുന്നതെങ്കില്‍ അക്കാര്യം ആദ്യം ചര്‍ച്ച ചെയ്യേണ്ടത് നിങ്ങളുടെ ജീവിത പങ്കാളിക്കൊപ്പമാണ്. നിങ്ങളുടെ പങ്കാളിക്കായിരിക്കും നിങ്ങളെക്കുറിച്ച് ഏറ്റവുമറിയുന്നുണ്ടാവുക. ക്ഷീണത്തോട് പൊരുതാന്‍ അവര്‍ക്ക് നിങ്ങളെ സഹായിക്കുവാനാകും. ക്ഷീണം ഒഴിവാക്കാന്‍ നിങ്ങള്‍ തന്നെ ചെയ്യേണ്ട കാര്യങ്ങളുണ്ട്. നിങ്ങളുടെ മനസ്സിലുള്ള നെഗറ്റീവ് ചിന്തകള്‍ പുറന്തള്ളുകയാണ് ആദ്യം ചെയ്യേണ്ടത്. പകരം പോസിറ്റീവ് ചിന്തകള്‍ മനസ്സില്‍ നിറയ്ക്കുക. ഒരു ശുഭാപ്തിവിശ്വാസിക്ക് ചുറ്റുമുള്ല കാര്യങ്ങളെ മാറ്റാന്‍ സാധിക്കും.

1)ഹൃദയം നിറഞ്ഞ സുപ്രഭാതം
എന്നും ചെയ്യേണ്ട ഒരു കാര്യമാണ്. പ്രഭാതത്തില്‍ ശരീരത്തിന് ഒരു ബൂസ്റ്റ് നല്‍കുക. ഗുണപരമായ ചിന്തയോടെ ദിവസം തുടങ്ങുക. ഇന്ന് കാര്യങ്ങളെല്ലാം ശുഭകരമായിട്ടായിരിക്കും സംഭവിക്കുകയെന്ന് ആദ്യം തന്നെ ചിന്തിക്കുക. അങ്ങിനെ വിചാരിച്ചാല്‍ തന്നെ ലളിതമായി കാര്യങ്ങളെല്ലാം ചെയ്യുവാനാകും. യോഗയോ മറ്റെന്തെങ്കിലും വ്യായാമമോ ചെയ്യുക. അത് നിങ്ങള്‍ക്ക് ദിവസം മുഴുവനും നീണ്ടുനില്‍ക്കുന്ന ഉണര്‍വ്വ് നല്‍കും.

2)പ്രഭാതഭക്ഷണം ഒഴിവാക്കരുത്
ജോലിക്കിടെ ക്ഷീണം തോന്നരുതെന്നുണ്ടെങ്കില് പ്രഭാതഭക്ഷണം നിര്‍ബന്ധമായും കഴിക്കണം. പ്രോട്ടീന്‍ നിറഞ്ഞ ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്. സംതുലനാവസ്ഥ നിലനിര്‍ത്തുന്ന ഒരു ഭക്ഷണം. ദിവസം മുഴുവന്‍ പൊരുതാന്‍ ഇത് സഹായിക്കും.

3)ഹെര്‍ബല്‍ ഡ്രിങ്ക്
ഗ്രീന്‍ ടീ, നെല്ലിക്ക ജ്യൂസ്, കറ്റാര്‍വാഴ ജ്യസ് എന്നിവ കഴിക്കുക, ഉണര്‍വ്വോടെയിരിക്കാന്‍ സഹായകമാണ്.

4)കഫീന്‍ ഒഴിവാക്കുക
കഫീന്‍ കഴിക്കുന്നതിന് പകരം ഒരു കപ്പ് ഹെര്‍ബല്‍ ടീ കുടിക്കുക. ആന്റി ഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നതിനാല്‍ മനസ്സിനും ശരീരത്തിനും ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഉന്മേഷം നല്‍കും.

5)ഇടവേളകള്‍ നല്‍കുക
മെയിലുകള്‍ കൊണ്ട് നിങ്ങളുടെ ഇന്‍ബോക്സ് നിറഞ്ഞിട്ടുണ്ടാകും. ചെയ്തുതീര്ക്കുവാന് ഒട്ടേറെ ജോലികളും. ബോസ്സുമായി മീറ്റിംഗുമുണ്ടാകാം. ഇതിനൊല്ലാമിടയിലും ആവശ്യമായ ഇടവേളകളെടുത്ത് ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുക.

6)ഉച്ചഭക്ഷണത്തിന്റെ കണക്കെടുക്കുക
ഉച്ചഭക്ഷണം ഒഴിവാക്കരുത്, അളവ് തീരെ കുറയ്ക്കുകയുമരുത്. ആവശ്യത്തിന് ഭക്ഷണം കഴിച്ചില്ലെങ്കില്‍ ജോലി ചെയ്യുന്നതിനാവശ്യമായ ഊര്‍ജ്ജം ഉണ്ടാവില്ല, പച്ചക്കറികള്‍ കുടുതലായി കഴിക്കുക. ജോലി ചെയ്യുമ്പോള്‍ നല്ല ഉണര്‍വ്വുണ്ടാകും.

7)ശുദ്ധവായു
ദിവസം മുഴുവനും ക്യാബിനില്‍ അടച്ചിടക്കരുത്. ബ്രേക്കെടുത്ത് പുറത്തിറങ്ങി ശുദ്ധവായു ശ്വസിക്കുക.

8) സഹപ്രവര്‍ത്തകരോട് സംസാരിക്കുക
ദിവസം കുറച്ച് നേരം സഹപ്രവര്‍ത്തകര്‍ക്കൊപ്പം ചെലവഴിക്കുക. റിലാക്സ് ചെയ്യാന്‍ ഇതുപകരിക്കും. ജോലി സംബന്ധമായ കാര്യങ്ങള്‍ സംസാരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

9)സായാഹ്നങ്ങളില്‍ റിലാക്സ് ചെയ്യുക
ഓഫീസില്‍ നിന്നും തിരിച്ചെത്തിയാല്‍ പ്രിയപ്പെട്ട ചാനല്‍ ഷോ കാണുക. അല്ലെങ്കില്‍ സായാഹ്നസവാരിക്കിറങ്ങുക.

10)കുടുംബം
ജോലിക്കിടെ എന്ത് സംഭവിച്ചാലും കുടുംബത്തോടൊപ്പം അല്‍പ്പസമയം ചെലഴിക്കുക. മാനസികബലവും ആശ്വാസവും കിട്ടും



Click it and Unblock the Notifications
