Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ഇന്സോംനിയയെ അറിയാം, അകറ്റാം
ആണ്-പെണ് വ്യത്യാസവും പ്രായഭേദമില്ലാതെയും ഇന്ന് സര്‍വസാധാരണമായ ആരോഗ്യപ്രശ്നമാണ് ഇന്‍സോംനിയ. ഗാഡമായ ഉറക്കം ലഭിക്കുന്നതിനുള്ള താമസവും ഉറക്കം ഇടക്ക് മുറിയുന്നതോ ആയ അവസ്ഥയാണ് ഇത്. വ്യത്യസ്ത തലങ്ങളിലുള്ള അവസ്ഥയാണ് ആളുകളില്‍ കണ്ടു വരുന്നത്. അക്യൂട്ട് ഇന്‍സോംനിയ (ഷോര്‍ട്ട്ടേം ഇന്‍സോംനിയ) എന്നതാണ് സാധാരണ കണ്ടുവരുന്ന അവസ്ഥ. മരുന്ന് ഉപയോഗിച്ചത് ഫലമായോ ജീവിതലൈിയിലെ ചെറിയ മാറ്റത്തെ തുടര്‍ന്നുള്ളതോ ആയ ഈ അവസ്ഥ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ശരിയാകാറുണ്ട്.
ദീര്‍ഘനാളത്തെ ഉറക്കമില്ലായ്മ അഥവാ ക്രോണിക്ക് ഇന്‍സോംനിയ ശരീരത്തെയും ജീവിതത്തെയും ഗുരുതരമായി തന്നെ ബാധിക്കും. ചിട്ടയായ ചികില്സയിലൂടെയും ജീവിതലൈിയിലൂടെയുമേ ഈ ഗുരുതരാവസ്ഥയില്‍ നിന്ന് ഒരു തിരിഞ്ഞുപോക്ക് സാധ്യമാകൂ. ഒരാഴ്ചയില്‍ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും ഉറക്കം കിട്ടാത്ത അവസ്ഥ ഒരു മാസത്തോളം തുടര്‍ന്നാല്‍ അത് ക്രോണിക്ക് ഇന്‍സോംനിയ ആയാണ് കണക്കാക്കുന്നത്. ഇന്സോംനിയാക്സ് എന്ന പേര് തന്നെ ഇത്തരക്കാരെ സൂചിപ്പിക്കാനാണ് ഉപയോഗിക്കാറ്.
സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങള്‍

ഉറങ്ങേണ്ട സമയത്ത് എഴുന്നേറ്റ് ഇരിക്കല്‍
ഉറക്കത്തിലേക്ക് വഴുതി വീഴാനുള്ള താമസമാണ് പ്രാഥമിക ലക്ഷണം. ഉറക്കം കിട്ടാന്‍ മദ്യപാനം അടക്കം ശീലമാക്കുന്നവര്‍ ഉണ്ട്. ചിലര്‍ ഉറക്കം ലഭിക്കാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ മറ്റ് ചിലര്‍ അതിരാവിലെ തന്നെ ഉറക്കം വിട്ടുണരുന്നു. ഇടക്കിടെ എഴുന്നേല്ക്കുന്ന അവസ്ഥയും കണ്ടുവരാറുണ്ട്. ദിവസങ്ങളോളം ഉറക്കം ലഭിക്കാത്ത അവസ്ഥയാണ് പ്രശ്നക്കാരന്‍.

രാവിലെ എഴുന്നേല്ക്കുമ്പോള് ക്ഷീണം അനുഭവപ്പെടുക
രാത്രി മതിയായ ഉറക്കം ലഭിക്കാത്ത പക്ഷം രാവിലെ എഴുന്നേല്ക്കുമ്പോള് ഉണര്‍വും ഉന്മേഷവും ഉണ്ടാകില്ല എന്നത് വൈദ്യശാസ്ത്രപരമായി തെളിയിക്കപ്പെട്ട വസ്തുതയാണ്. മതിയായ ഉറക്കം ലഭിക്കാത്ത പക്ഷം ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റും. ഇതുമൂലം രാവിലെ എഴന്നേല്‍ക്കുമ്പോള്‍ മന്ദത അനുഭവപ്പെടുന്നതാണ് കാരണം.

അലസമായി പകല്‍ ചെലവഴിക്കുക
എന്തുചെയ്യാനും ആലസ്യവും മടിയും മയക്കവുമൊക്കെ അനുഭവപ്പെടുന്നത് ഇന്‍സോംനിയയുടെ പ്രധാന ലക്ഷണമാണ്. പകല്‍ ഉറക്കം തൂങ്ങുന്നത് അടക്കം പ്രശ്നങ്ങള്‍ ഉണ്ടാകും. ഇത് ജോലി സ്ഥലത്തും പൊതു ജീവിതത്തിലും പ്രശ്നങ്ങള്‍ ഉണ്ടാക്കും.

പെട്ടന്ന് കോപം വരല്, ഭാവമാറ്റം
മതിയായ ഉറക്കം ലഭിക്കാത്തവര്‍ക്ക് പെട്ടന്ന് കോപം വരും. ഇത്തരക്കാരില്‍ ആകുലതയും വിഷാദവും ഉണ്ടാകാനും സാധ്യതയേറെയാണ്. ചില സമയങ്ങളില്‍ നിലവിട്ട് പെരുമാറുന്ന ഇവര്‍ക്ക് കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനോ ചെയ്യുന്ന ജോലിയില്‍ ശ്രദ്ധ ചെലുത്താനോ കഴിയണമെന്നുമില്ല.

ഗുരുതരാവസ്ഥയുടെ ലക്ഷണങ്ങള്‍
ഉറക്കമില്ലായ്മ ലക്ഷണങ്ങള്‍ കണ്ടത്തെി നേരത്തേ ചികില്‍സിക്കാത്ത പക്ഷം ഗുരുതരാവസ്ഥയിലേക്ക് വഴുതിവീഴാന്‍ ഇടയുണ്ട്. ഇത്തരക്കാര്‍ സ്ഥിരമായ വിഷാദ രോഗികളാകാന് സാധ്യതയേറെയാണ്.

അരോമാ തെറാപ്പി
മാനസിക സമമര്ദമാണ് പ്രശ്ന കാരണമെങ്കില്‍ അരോമാ തെറാപ്പിയാണ് നല്ല ചികില്‍സാ മാര്‍ഗം, ഇതിനായുള്ള ചില ഓയിലുകള്‍ ചുവടെ;

മുല്ലപ്പൂ
ആന്റി ഡിപ്രസന്റായി ഉപയോഗിക്കാവുന്നതാണ് ഇത്. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടും വിഷാദവും മൂലം ഉറക്കമില്ലാത്തവര്‍ക്ക് ഇത് സഹായകരമാണ്.

ലാവെന്‍ഡര്‍
ശരീരവേദനയും തലവേദനയും അകറ്റി സുഖമുള്ള ഉറക്കം പ്രദാനം ചെയ്യുന്നതാണ് ഇത്. മാനസികഘാതം മൂലം ഉറക്കം കിട്ടാത്തവര്‍ക്ക് ഇത് ഉപകാരപ്രദമാണ്.

യോഗ
നാഡീ വ്യവസ്ഥകളെ ഉത്തേജിപ്പിക്കാന്‍ യോഗ നല്ലതാണ്. ഇതുവഴി ഉറക്കമില്ലായ്മയുടെ പ്രധാന കാരണക്കാരനായ മാനസിക സമ്മര്‍ദത്തെ അകറ്റാം. ദിവസം 20 മിനിറ്റോളം യോഗക്കായി ചെലവഴിച്ചാല്‍ മതി.



Click it and Unblock the Notifications
