Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
വ്യായാമം അധികമായാല്‍
ശരീരം ബലവത്തായും ആരോഗ്യത്തോടെയും സംരക്ഷിക്കണമെങ്കില്‍ ദിവസവുമുള്ള വ്യായാമം അത്യാവശ്യമാണ്. കൃത്യതയുള്ള വ്യായാമം ശരീരപത്തില് അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിന്റെ അംശം കുറയ്ക്കുമെന്ന് മാത്രമല്ല, അസുഖങ്ങള്‍ വരാതെ സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ അമിതമായ വ്യായാമം വിപരീതഫലമായിരിക്കും ചെയ്യുക. വ്യായാമം ആവശ്യത്തിലധികം ചെയ്യുന്നത് കൂടുതല്‍ ആരോഗ്യം പ്രദാനം ചെയ്യുമെന്ന് കരുതരുത്. പകരം നിങ്ങളുടെ ശക്തി കുറച്ച് മാനസിക പിരിമുറുക്കം വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ.
ബഹുമുഖമായ ഫിറ്റ്നസ് ക്രമം നിത്യജീവിതത്തില്‍ കൊണ്ടുവരുവാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ യോഗ്യനായ ഒരു ഫിറ്റ്നസ് പരിശീലകനെ കണ്ട് സഹായം തേടണം. നിങ്ങള്‍ ചെയ്യുന്ന കസര്‍ത്തുകള്‍ കൊണ്ട് ശരീരത്തിന് ഗുണമുണ്ടോ എന്നാദ്യം അറിയണം. വ്യായാമം അധികമായാല്‍ അത് ചില സൂചനകള്‍ നല്‍കും. മാനസികവും ശാരീരികവുമായ ചില അടയാളങ്ങള്‍
നിങ്ങളുടെ ശരീരം കാണിക്കുന്ന അത്തരത്തിലുള്ള ചില അടയാളങ്ങളാണ് ഇവിടെ പറയുന്നത്.

1)ക്ഷീണിക്കുക
ഊര്ജ്ജസ്വലത നേടുന്നതിന് പകരം ക്ഷീണമാണ് തോന്നുന്നതെങ്കില്‍ അറിയുക നിങ്ങള്‍ ചെയ്യുന്ന വ്യായാമം അധികമാണെന്ന്. സ്ഥിരം ചെയ്യുന്ന ജോലികള്‍ പോലും മുഴുവനാക്കുവാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞെന്നുവരില്ല. അമിതമായ വ്യായാമം കൊണ്ട് നിങ്ങളുടെ ശരീരം ക്ഷീണിച്ചതാണ് കാരണം.

2)ആലസ്യം
വ്യായാമം അധികമായാല്‍ ആലസ്യമായിരിക്കും ആദ്യം അനുഭവപ്പെടുക. ആലസ്യംക്രമേണ പ്രകടനം കുറയുന്നതിലേയ്ക്കും ഏകോപനം ഇല്ലാതാവുന്നതിലേയ്ക്കും ചെന്നെത്തിക്കും.

3)ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍
അമിത വ്യായാമം സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സൃഷ്ടിക്കും്. സ്ത്രീകളില്‍ ആര്‍ത്തവചക്രത്തിലും വ്യത്യാസങ്ങള്‍ വരാം.

4)പേശിവേദന
ആദ്യമായി വ്യായാമത്തിലേര്‍പ്പെടുമ്പോള്‍ പേശിവേദന സ്വാഭാവികമാണ്. പക്ഷേ വേദന ദീര്‍ഘകാലത്തേക്ക് ഒരേ തീവ്രതയോടെ നീണ്ടുനില്‍ക്കുകയാണെങ്കില്‍ നിങ്ങള്‍ ചെയ്യുന്ന വ്യായാമത്തെക്കുറിച്ച് പുനര്‍ചിന്തനം ആവശ്യമാണ്. നിങ്ങള്‍ ചെയ്യുന്ന അധികവ്യായാമത്തോട് ശരീരത്തിന്റെ പ്രതികരണമാണ് പേശിവേദന എന്നറിയുക

5)വൈകാരികമായ മാനസികപിരിമുറുക്കം
വ്യായാമം അധികമായാല്‍ അത് നിങ്ങളുടെ ശരീരത്തെ മാത്രമല്ല മനസ്സിനെക്കൂടിയാണ് ബാധിക്കുക. എത്ര ചെയ്താലും പോരാ പോരാ എന്ന തോന്നല്‍ മനസ്സിനെ മഥിക്കും. ഈ തോന്നല്‍ പിന്നെയും വ്യായാമങ്ങള്‍ ചെയ്യുന്നതിലേയ്ക്കെത്തിക്കും. അത് പിന്നെയും മാനസികവും ശാരീരികവുമായ മോശം അവസ്ഥയിലേയ്ക്കാണെത്തുക.

6)രോഗമുക്തിക്ക് താമസം
സാധാരണ വര്‍ക്കൗട്ടില്‍ നിന്നും മുക്തി നേടാന്‍ കാലവിളംബം ഉണ്ടാകില്ല. പക്ഷേ നിങ്ങളുടെ ശരീരം കുറെ സമയം എടുക്കുകയാണെങ്കില്‍ സൂക്ഷിക്കണം.

7)ഇന്‍സോമ്നിയ
വ്യായാമം അധികമാവുന്നത് ഉറക്കത്തേയും ബാഘിക്കും. അധികജോലി ശരീരത്തേയും മനസ്സിനേയും ഒരേപോലെ ബാധിക്കും. ഗാഢനിദ്ര കിട്ടുന്നതിന് പകരം അസ്വസ്ഥതയും ക്ഷീണവുമായിരിക്കും ഫലം

8)താത്പര്യക്കുറവ്
വ്യായാമം അധികമാകുന്നതിന്റെ പ്രധാന സൂചന വ്യായാമം തുടരുന്നതിലെ താത്പര്യക്കുറവാണ്.

9)നിര്‍ജ്ജലീകരണം
വ്യായാമം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, വെള്ളം കൂടുതല്‍ കുടിക്കണമെന്നതാണ്. കൂടുതല്‍ ആയാസപ്പെടുന്നത് നിര്‍ജ്ജലീകരണത്തിന് കാരണമാകും. അത് മറ്റ് അവസ്ഥകളിലേയ്ക്ക് വഴിവെയ്ക്കും.

10)രോഗപ്രതിരോധ ശേഷി കുറയും
വ്യായാമം അധികമാവുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയുന്നതിനും കാരണമാകും. ഇടയ്ക്കിടെ ശരീരത്തിന് അണുബാധകളും വ്രണങ്ങളും പതിവാകും. മാറാന്‍ കൂടുതല്‍ സമയമെടുക്കുകയും ചെയ്യും.



Click it and Unblock the Notifications
