Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഓടിനേടാം ആരോഗ്യം !
ഏറ്റവും എളുപ്പത്തിലും ചെലവ് കുറഞ്ഞ രീതിയിലും ചെയ്യാവുന്ന വ്യായാമമാണ് ഓട്ടം. നല്ല ഒരു ജോഡി ഷൂവും, അനുയോജ്യമായ വസ്ത്രങ്ങളുമുണ്ടെങ്കില്‍ ഈ വ്യയാമം ആരംഭിക്കാം. എന്നാല്‍ എളുപ്പത്തില്‍ ചെയ്യാനാവുമെങ്കിലും ശ്രദ്ധയോടെ ചെയ്തില്ലെങ്കില്‍ പരുക്കുകള്‍ വരാന്‍ സാധ്യതയേറെയുള്ളതാണ് ഓട്ടം. ശരിയായ വിധത്തിലല്ല ഓടുന്നതെങ്കില്‍ കുറച്ച് കാലം കഴിയുമ്പോള്‍ സന്ധികള്‍ക്കും, അസ്ഥികള്‍ക്കും തകരാറുണ്ടാവാന്‍ സാധ്യത ഏറെയാണ്.
ഓടുമ്പോള്‍ ധരിക്കാനുള്ള ഷൂ തെരഞ്ഞെടുക്കുന്നത് ശ്രദ്ധയോടെ വേണം. സാധാരണ ഷൂ ധരിച്ച് ഓടിയാല്‍ കണങ്കാലിനും മറ്റ് സന്ധികള്‍ക്കും വേദനയാവും ഫലം. അതുപോലെ ആദ്യമായി ഓടിത്തുടങ്ങുമ്പോള്‍ തന്നെ ഏറെ ദൂരം ഓടരുത്. ഇത് ഉറയ്ക്കാത്ത പേശികള്‍ക്ക് തകരാറുണ്ടാക്കും. ഇക്കാരണത്താല്‍ ഓട്ടം തുടങ്ങുന്നതിന് മുമ്പായി നിങ്ങള്‍ അല്പം പഠനങ്ങള്‍ നടത്തി കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ട്.
ഓട്ടം പതിവാക്കാനുള്ള തീരുമാനത്തിലാണ് നിങ്ങളെങ്കില്‍ അല്പം ഗവേഷണം നടത്തി ഓട്ടത്തിന്റെ ശരിയായ രീതികളും, അടിസ്ഥാന കാര്യങ്ങളും മനസിലാക്കണം. നിങ്ങള്‍ എത്രത്തോളം കാലുകള്‍ അകത്തിയാണ് ഓടുന്നത് എന്നത് വരെ നിങ്ങളുടെ ശരീരത്തിനനുസരിച്ചാണ് നിശ്ചയിക്കേണ്ടത്. നിങ്ങള്‍ തുടക്കക്കാരനാണെങ്കില്‍ ശരീരം ചൂട് പിടിപ്പിക്കാനായി അത്യാവശ്യം വ്യയാമങ്ങള്‍ ചെയ്ത ശേഷം വേണം ഓട്ടം തുടങ്ങാന്‍. ഓട്ടത്തില്‍ ശ്രദ്ധിക്കേണ്ടുന്ന ചില പ്രധാന കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

1. മിക്ക ഓട്ടക്കാരും ചെയ്യുന്ന ഒരു തെറ്റാണ് വേഗത്തില്‍ കൂടുതല്‍ ദൂരം ഓടുന്നത്. ഇത് ഒഴിവാക്കേണ്ടുന്നതാണ്. ഒരു തുടക്കക്കാരനെ സംബന്ധിച്ച് ശരീരപേശികള്‍ ഉറയ്ക്കാത്ത അവസ്ഥയിലായിരിക്കും. അതിനാല്‍ തന്നെ പേശികള്‍ക്ക് വഴക്കം ലഭിക്കാന്‍ വ്യായാമങ്ങള്‍ ചെയ്തശേഷം വേണം ഓടാന്‍.
2. ചിലര്‍ ഓട്ടം തുടങ്ങിയാല്‍ പിന്നെ ആഹാരം കുറയ്ക്കും. ഇത് തെറ്റായ രീതിയാണ്. നിങ്ങള്‍ പതിവായി ഓട്ടം തുടങ്ങിയാല്‍ ശരീരത്തിന് ആവശ്യമായ അളവില്‍ പോഷകസമ്പന്നമായ പ്രോട്ടീനും കാര്ബോഹൈഡ്രേറ്റുകളുമടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം. ഓടാനുള്ള ആരോഗ്യം നല്കുന്ന ഇന്ധനമാണ് ഈ ഭക്ഷണം.
3. മിക്ക തുടക്കക്കാരും ചെയ്യുന്ന അബദ്ധമാണ് ഷൂസിനെ അവഗണിക്കുന്നത്. മിക്കവരും കൈവശമുള്ള ഏതെങ്കിലും ഷൂവായിരിക്കും തുടക്കത്തില്‍ ഉപയോഗിക്കുക. ഓട്ടത്തിന് അനുയോജ്യമല്ലാത്ത ഷൂ ഉപയോഗിച്ചാല്‍ പരുക്കേല്‍ക്കാനുള്ള സാധ്യത ഏറെയാണ്.
4. മറ്റൊരു തെറ്റാണ് വസ്ത്രധാരണത്തിലുള്ളത്. വസ്ത്രം കുറച്ച് മാത്രം ഉപയോഗിച്ചാലും അവ ശരീരത്തിന് യോജിച്ചതാവണം. അധികം അയഞ്ഞതോ, മുറുകിയതോ ആയവ ഒഴിവാക്കുക. ഓട്ടത്തിനായുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതാവും ഏറ്റവും നല്ലത്.
5. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ആരോഗ്യകരമായ ഓട്ടമാണ് ലക്ഷ്യമെങ്കില്‍ ഏത് രീതിയില്‍ ഓടിയാലാണ് ശരീരത്തിന് ഗുണം ചെയ്യുക എന്നത് കണ്ടെത്തണം. ആയാസം കുറയ്ക്കാന്‍ ശരീരം ശരിയായ രീതിയിലായിരിക്കണം.
6. ശരീരത്തിന് ആയാസം കുറയ്ക്കാന്‍ നിലത്ത് അമര്‍ത്തിചവിട്ടി ഓടരുത്. ഇങ്ങനെ ഓടുന്നത് അസ്ഥിക്കും, സന്ധികള്‍ക്കും തകരാറുണ്ടാക്കും. നിങ്ങളുടെ ശരീരത്തിന്റെ ആയാസവും സമ്മര്‍ദ്ധവും ഇറക്കിവച്ച് വേണം ഗ്രൗണ്ടിലൂടെ ഓടാന്‍.
7. കുറച്ച് കാലം പതിവായി ഓടിയ ശേഷവും അമിതവേഗത്തില്‍ സ്ഥിരമായി ഓടരുത്. സുഖകരമായതും ആയാസരഹിതവുമായ രീതിയില്‍ വേണം ഓടേണ്ടത്. അതിവേഗത്തില്‍ ഓടിയാല്‍ ശരീരവേദനയുണ്ടാവുകയും ഊര്‍ജ്ജം ചോര്‍ന്ന് ദിവസം മുഴുവന്‍ ക്ഷീണം അനുഭവപ്പെടുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
