Latest Updates
-
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം
നീന്താം വയര്‍ മനോഹരമാക്കാം
ശരീരസൗന്ദര്യം നിലനിര്‍ത്താനും ആരോഗ്യത്തിനും പറ്റിയൊരു വ്യായാമമാണ് നീന്തല്‍. ശരീരത്തിന് മൊത്തത്തില്‍ വ്യായാമം ലഭിയ്ക്കുന്നുവെന്നതാണ് നീന്തലിന്റെ പ്രത്യേകത.
പ്രത്യേകിച്ചും വയറിലെ മസിലുകള്‍ക്ക് മുറുക്കം കിട്ടാന്‍ നീന്തല്‍ നല്ലൊരു വഴിയാണ്. മാത്രമല്ല നെഞ്ചിലെ പേശികള്‍ക്കും, ഹൃദയത്തിന്റെ പ്രവര്‍ത്തനം ആരോഗ്യകരമാക്കുന്നതിനും കൈകാലുകളിലെ മസിലുകള്‍ക്കുമെല്ലാം നീന്തല്‍ നല്ലതാണ്.
നീന്തല്താരങ്ങളുടെയും മറ്റും വയറും മറ്റും ശ്രദ്ധിച്ചാല്‍ത്തന്നെ ഇക്കാര്യം മനസ്സിലാക്കാന്‍ കഴിയും. വയര്ചാടിയിരിക്കുന്ന നീന്തല്‍ താരങ്ങളെ കാണാന്‍ തന്നെ കഴിയില്ല.

ഇത്തരത്തില്‍ ശരീരം സൂക്ഷിക്കാന്‍ നീന്തല്‍ താരമാകണമെന്നില്ല, നിത്യവും നീന്താന്‍ കഴിയുന്ന ഒരു അന്തരീക്ഷത്തിലാണ് നിങ്ങളെങ്കില്‍ വയര്‍ സുന്ദരമാക്കാനും ശരീരം മുഴുവന്‍ ആരോഗ്യത്തോടെ സൂക്ഷിക്കാനും നീന്തല്‍ പോലെ സഹായിക്കുന്ന മറ്റൊരു വ്യായാമമില്ല എന്നുതന്നെ പറയാം.
നീന്തലില്‍ പലതരം ശൈലികളുണ്ട്, ഇതില്‍ ഓരോരുത്തര്‍ക്കും ഏറ്റവും സുഖകരമായി ചെയ്യാവുന്ന ശൈലികള്‍ കണ്ടെത്തുക. വയറിന് കൂടുതല്‍ ആയാസം ലഭിയ്ക്കുന്ന ശൈലി തിരഞ്ഞെടുക്കുന്നതാണ് ഉദരസൗന്ദര്യം സൂക്ഷിക്കാന്‍ നല്ലത്. ബ്രസ്റ്റ് സ്ട്രോക്കാണ് ഇക്കാര്യത്തില്‍ ഏറ്റവും നല്ലത്. ബാക് സ്ട്രോക്കും ബട്ടര്‍ഫ്ളൈ സ്ട്രോക്കും വയര്‍ സുന്ദരമാക്കാന്‍ സഹായിയ്ക്കുന്നവയാണ്.
നീന്തല്പോലെതന്നെ വെള്ളത്തില്‍ ചെയ്യാവുന്ന മറ്റൊരു വ്യായാമമാണ് വാട്ടര്‍ വാക്കിങ്. നീന്തല്‍ക്കുളത്തില്‍ നടക്കുക, നടക്കുമ്പോള്‍ കാല് മുട്ടുകള്‍ നെഞ്ചോളം മടക്കിക്കൊണ്ട് ഉയര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുക. ഈ സമയത്ത് നട്ടെല്ല് മുന്നോട്ട് വളയാതിരിക്കാന്‍ ശ്രദ്ധിക്കണം. ഈ രീതിയില്‍ നടക്കുന്നതാണ് വാട്ടര്‍ വാക്കിങ്. ഇത് വയറിലെ പേശികളെ ബലപ്പെടുത്തുകയും വയര്‍ നല്ല ആകൃതിയുള്ളതായിമാറാന് സഹായിക്കുകയും ചെയ്യും.
കാല്‍മുട്ട് മടക്കി നെഞ്ചിലേയ്ക്ക് അമര്‍ത്താന്‍ ശ്രമിയ്ക്കുമ്പോള്‍ അടിവയറ്റിലെ പേശികളില്‍ മുറുക്കം അനുഭവപ്പെടുന്നത് ശ്രദ്ധിയ്ക്കുക, ഈ രീതിയില്‍ മുറുക്കം അനുഭവത്തക്കരീതിയില് കാലുകള്‍ മടക്കി നെഞ്ചോടുചേര്‍ക്കാന്‍ ശ്രമിയ്ക്കണം.
നല്ല വലിപ്പമുള്ള കുളങ്ങളില്‍ നീന്താന്‍ ശ്രദ്ധിയ്ക്കണം, അത്യാവശ്യം ആഴമുള്ളതാണെങ്കില്‍ കാലുകല്‍ നന്നായി ഉയര്‍ത്താനും നിവര്‍ത്താനും കഴിയും ഇത് വയര്‍ ഭംഗിയാക്കുന്നകാര്യത്തില് പ്രധാനമാണ്.
പൂളിന്റെ അരികുകളില്‍ പിടിച്ച് നീന്തുന്ന രീതിയില്‍ വെള്ളത്തില്‍ കിടന്ന് കാലുകള്‍ മടക്കി നെഞ്ചിന്റെ ഭാഗത്തേയ്ക്ക് അടുപ്പിക്കാന്‍ ശ്രമിക്കുക. ഇതും വയര്‍ സുന്ദരമാക്കാന്‍ പറ്റിയൊരു വ്യായാമമാണ്. ഒപ്പം ഹൃദയാരോഗ്യത്തിനും ഈ വ്യായാമം സഹായകമാകും.
കുളത്തിന്റെ ആഴമുള്ള ഭാഗത്തുവച്ച് വെള്ളം ചവിട്ടിനീക്കുന്ന രീതിയില്‍ ഒരു മിനിറ്റ് തുടര്‍ച്ചയായി കാലുകള്‍ ചലിപ്പിയ്ക്കുക, അടുത്ത 1 മിനിറ്റ് വിശ്രമം വീണ്ടും അടുത്ത 1 മിനിറ്റ് ഇങ്ങനെ ചെയ്യുക. ഈരീതിയില്‍ അഞ്ചുമിനിറ്റോളം തുടരുക. വാട്ടര്‍ ട്രഡിങ് ശരീരത്തിന് മൊത്തത്തില്‍ മികച്ച് വ്യായാമമാണ് നല്‍കുക. പ്രത്യേകിച്ചും വയറിന്റെ മസിലുകളെ ഇത് ബലപ്പെടുത്തും.
നെഞ്ചിനോട് ചേര്‍ത്ത് ഒരു കിക്ക് ബോര്‍ഡ് വച്ചശേഷം കിക്ക് ചെയ്യാന്‍ ശ്രമിയ്ക്കുന്നതും വയറിന്റെ മസിലുകളെ ബലപ്പെടുത്തും.
നന്നായി നീന്താനറിയാമെങ്കില് മാത്രമേ ഇത്തരം വ്യായാമങ്ങള്‍ തനിച്ച് ചെയ്യാന്‍ പാടുള്ളു, വെള്ളത്തില്‍ കൂറേനേരം നില്ക്കാന് പറ്റാത്തവര്‍ ഇതിന് മുതിരാതിരിക്കുന്നതാണ് നല്ലത്.
കൃത്യമായ പരിശീലകരില്‍ നിന്നുവേണം നീന്തല്‍ പരിശീലനം നേടാന്‍. കുട്ടിക്കാലം മുതല്‍തന്നെ നീന്തല്‍ ജീവിതത്തിന്റെ ഭാഗമാക്കുന്നത് വളരെ നല്ലതാണ്.
ഗര്ഭിണികള്ക്കുവരെ നീന്തല്‍ നല്ലൊരുവ്യായാമമാണ്. വിവിധ തരം നീന്തല്‍ രീതികള്‍ പരീക്ഷിച്ച് അവനവന് ഏറ്റവും അനുയോജ്യമായ രീതി കണ്ടെത്തേണ്ടതുണ്ട്. എപ്പോഴും നീന്തല്‍ക്കുളത്തില്‍ കൂട്ടിനൊരാളുകൂടിയുണ്ടാകുന്നത് നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











