Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
റെപ്പറ്റിറ്റിവ് മോഷന്‍ ഇഞ്ച്വറി തടയാം
തുടര്‍ച്ചയായ ഒരേ രീതിയിലുള്ള ജോലികള്‍ കൊണ്ടോ ചലനങ്ങള്‍ കൊണ്ടോ ഉണ്ടാകുന്നതാണ് റെപ്പറ്റിറ്റിവ് മോഷന്‍ ഇഞ്ച്വറി എന്ന് മെഡിക്കല്‍ സയന്‍സില്‍ പറയുന്ന ശരീരവേദന (RMI). അസ്ഥി, പേശികള്‍, ഞരമ്പുകള്‍ എന്നിവയെയൊക്കെ ഇത് ബാധിക്കാം.
പല കാരണങ്ങളാല്‍ ഇത്തരത്തിലുള്ള വേദന ഉണ്ടാകാം. അവയില്‍ പ്രധാനപ്പെട്ട ഒന്ന് ആവര്‍ത്തിച്ചുള്ള ചലനങ്ങള്‍ മൂലം ഉണ്ടാകുന്നതാണ്. ഒരേ പോലുള്ള ചലനങ്ങള്‍ ഏറെ നാള് ആവര്‍ത്തിക്കുമ്പോള്‍ പേശികളെ ഇത് ബാധിക്കും.അത്യദ്ധ്വാനം കൊണ്ടും പേശികള്‍ വലിഞ്ഞ് മുറുകിയ അവസ്ഥയില്‍ തുടരുന്നതുകൊണ്ടും അവക്ക് ക്ഷതം സംഭവിക്കാം.

ശരിയല്ലാത്ത ഇരിപ്പ്, ചലനങ്ങള്‍ എന്നിവ പേശികളെയും, ഞരമ്പുകളെയും തകരാറിലാക്കും. അമിതമായി ശക്തി ചെലുത്തിയുള്ള ജോലികള്‍ മറ്റൊരു കാരണമാണ്. അമിതമായ ഭാരം തള്ളുക, വലിക്കുക, ഉയര്‍ത്തുക തുടങ്ങിയവ സ്ഥിരമായി ചെയ്താല്‍ അത് തകരാറുണ്ടാക്കും.
ഏറെ നേരം നീണ്ടുനില്‍ക്കുന്ന ഒരേ തരത്തിലുള്ള ചലനങ്ങള്‍ ഏറെക്കാലത്തേക്ക് തുടര്‍ന്നാല്‍ അത് പേശികളയും, ഞരമ്പുകളെയുമൊക്കെ ബാധിക്കും. അതുപോലെ ഏറെ നേരം കുനിഞ്ഞ് നിന്നുള്ള ജോലികളും രോഗമുണ്ടാക്കും.
ഇത്തരത്തിലുള്ള വേദനകളും ക്ഷതവും ഉണ്ടാകാനുള്ള കാരണങ്ങള്‍?
അവയവങ്ങളുടെയും, ജോയിന്റുകളുടെയും തുടര്‍ച്ചയായ ചലനങ്ങള്‍, കൈകളുടെ ഏറെ നേരത്തെ തുടര്‍ച്ചയായ ഉപയോഗം, ശരിയായ രീതിയില്‍ വസ്തുക്കള്‍ പിടിക്കാത്തത് എന്നിവ കാരണങ്ങളായി പറയാം. അതുപോലെ റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, പ്രമേഹം എന്നിവയും പ്രശ്നങ്ങളുണ്ടാക്കും.
രോഗം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍.
കൈത്തണ്ട,കൈപ്പത്തി, വിരലുകള്‍ എന്നിവയുടെ ജോയിന്റുകളിലെ വേദനയും പിടുത്തവും ലക്ഷണമാണ്. ഇത് ജോലികള്‍ ചെയ്യുമ്പോള്‍ വര്‍ദ്ധിക്കും. വേദനയുള്ള ഭാഗത്ത് നീരോ, വീക്കമോ പ്രത്യക്ഷപ്പെടാം. കൈകള്‍ക്കും മറ്റും ശക്തി കുറവും, വഴക്കം ലഭിക്കാതിരിക്കുകയും ചെയ്യുക ഇതിന്റെ ലക്ഷണമാണ്.
എങ്ങനെ രോഗം തടയാം?
ഇടക്ക് കൈകള്‍ക്ക് വിശ്രമം നല്‍കുക. നിങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്ന കൈക്ക് കൂടുതല്‍ വിശ്രമം നല്‍കണം. ഇളക്കമുള്ള മെഷീനുകള്‍, ഉദാഹരണത്തിന് കട്ടിംഗ് മെഷീനുകള്‍, ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക.
ജോലികള്‍ ചെയ്യുമ്പോള്‍ ശരിയായ നിലയില്‍ ശരീരത്തെ നിര്‍ത്തുക. കഴിയുന്നിടത്തോളം ശരീരത്തിന് അനുയോജ്യമായി പ്രവര്‍ത്തിക്കുന്ന മെഷീനുകള്‍ ജോലി സ്ഥലത്ത് ഉപയോഗിക്കുക. കൃത്യമായി എക്സര്‍സൈസ് ചെയ്യാന്‍ മറക്കരുത്. ശരിയായ വിധത്തില്‍ ചെയ്യുന്ന വ്യായാമങ്ങള്‍ പേശികള്‍ക്കും, ഞരമ്പുകള്‍ക്കും ഗുണം ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
