Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
പേശിവലിവ് ഒഴിവാക്കാം
ജീവിതത്തില്‍ ഒരിക്കലെങ്കിലും പേശിവലിവ് അഥവാ കോച്ചിപ്പിടുത്തം അനുഭവിച്ചിട്ടില്ലാത്തവര്‍ വിരളമായിരിക്കും. അസഹ്യമായ വേദനയായിരിക്കും ഈ സമയത്ത് ശരീരത്തില്‍ അനുഭവപ്പെടുക.
അമിതാധ്വാനമോ, വ്യയമാക്കുറവോ, ശരീരത്തിലെ ജലാംശം കുറയുന്നതോ ഒക്കെയാണ് മിക്കപ്പോഴും പേശിവലിവിന് കാരണമാകാറ്. ഇതില്‍ത്തന്നെ നിര്‍ജ്ജലീകരണമാണ് മിക്കപ്പോഴും വില്ലനാകാറ്. ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ കുറവോ വ്യതിയാനങ്ങളോ ആണ് ശരീരത്തെ പേശിവലിവ് എന്ന അവസ്ഥയില്‍ എത്തിക്കുന്നത്. ഇത് തടയാന്‍ നമുക്ക് എന്ത് ചെയ്യാനാകും.

1. പേശിവലിവ് തടയാനുള്ള പ്രധാന മാര്‍ഗ്ഗങ്ങളിലൊന്ന് ധാരാളം വെള്ളം കുടിക്കുക എന്നതാണ്. ഭൂരിഭാഗം ആളുകളും ശരീരത്തിനാവശ്യമായത്ര വെള്ളം കുടിക്കാറില്ല എന്നതാണ് സത്യം. ഊര്‍ജ്ജവും ധാതുലവണങ്ങളും ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തിക്കാനും മറ്റും വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ദിവസേന ധാരാളം വെള്ളം കുടിക്കുക വഴി ശരീരത്തിലെ രക്തചംക്രമണം വര്‍ധിപ്പിക്കാനും പേശിവലിവ് തടയാനും സാധിക്കും.
2. ശരീരത്തിലെ ധാതുലവണങ്ങളുടെ അളവ് കുറയാതെ സൂക്ഷിക്കുക എന്നതാണ് രണ്ടാമത്തെ വഴി. സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയിട്ടുള്ള ആഹാരപദാര്‍ഥങ്ങള്‍ നിത്യേന കഴിക്കുന്ന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഒരു പരിധിവരെ പേശിവലിവ് ഒഴിവാക്കാം. ഉപ്പിന്റെ ഉപയോഗം ഇക്കൂട്ടത്തില്‍ സവിശേഷ പ്രാധാന്യമര്‍ഹിക്കുന്നു.
3. വ്യയാമക്കുറവാണ് ശരീരത്തിന് വേണ്ടത്ര വഴക്കം ഇല്ലാതാകുന്നതിന് പുറകിലെ മറ്റൊരു കാരണം. വഴക്കമില്ലാത്ത ശരീരം കായികാധ്വാനത്തില്‍ ഏര്‍പ്പെടുമ്പോള്‍ പെട്ടന്ന് കോച്ചിപ്പിടുത്തം സംഭവിക്കാം. അതുകൊണ്ടുതന്നെ ശരിയായ വിധത്തില്‍ വ്യായാമം ചെയ്യുക. ശരീരം വളയ്ക്കുന്ന രീതിയിലുള്ള വ്യയാമങ്ങളാണ് പേശിവലിവ് ഒഴിവാക്കാന്‍ ഏറ്റവും യോജിച്ചത്. വ്യായാമം കൂടുതലായാലും പേശിവലിവ് സംഭവിക്കാനിടയുണ്ട്. ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. ചില യോഗാസനങ്ങളും ഇക്കാര്യത്തില്‍ ഗുണം ചെയ്യും. പശ്ചിമോത്താസനം, ത്രികോണാസനം എന്നിവ ശരീരത്തിന്റെ വഴക്കം വര്‍ദ്ധിപ്പിക്കുന്നവയാണ്.
4. ശരീരം നന്നായി മസാജ് ചെയ്യുന്നതും നല്ലതാണ്. രക്തചംക്രമണം വര്‍ദ്ധിപ്പിക്കുക വഴി ശരീരപേശികള്‍ക്ക് വേണ്ടത്ര പോഷകങ്ങളും ധാതുലവണങ്ങളും ലഭിക്കാന്‍ മസാജിങ്ങ് സഹായിക്കും.
5. അമിതാധ്വാനമാണ് പേശിവലിവിന് പുറകിലെ മറ്റൊരു വില്ലന്‍. വിശ്രമമില്ലാതെ തുടര്‍ച്ചയായി കായികാധ്വാനം ചെയ്യുന്നവരുടെ ശരീരത്തില്‍നിന്നും ജലവും ധാതുലവണങ്ങളും ധാരാളമായി നഷ്ടപ്പെടുന്നു. തല്‍ഫലമായി പേശിവലിവ് സംഭവിക്കുന്നു. വിശ്രമം ശരീരത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. വേണ്ടത്ര വിശ്രമം ലഭിച്ചെങ്കില്‍ മാത്രമേ പേശികള്‍ ആരോഗ്യമുള്ളവയും പ്രതിരോധശേഷിയുള്ളവയും ആവുകയുള്ളൂ.
6. ഉപ്പും ചെറുനാരങ്ങയുടെ നീരും വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നതും ഓറഞ്ച് ജ്യൂസ്, മുന്തിരി ജ്യൂസ് എന്നിവ ശീലമാക്കുന്നതും പേശിവലിവിനെ ചെറുക്കാന്‍ സഹായകമാണ്.
ചുരുക്കിപ്പറയുകയാണെങ്കില്‍ ഒരല്പം ശ്രദ്ധിച്ചാല്‍ ഒരുപരിധിവരെ പേശിവലിവ് ഒഴിവാക്കാമെന്നര്ത്ഥം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
