Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ലുക്ക് മാറ്റിയാല്‍ പലതുണ്ട് കാര്യം
ആടിതൂങ്ങിയ ഷര്‍ട്ടും അയഞ്ഞ പാന്റ്സുമിട്ട് വരുന്നവനെ മിടുക്ക് എത്രയുണ്ടായാലും ആരും ശ്രദ്ധിക്കപ്പെടണമെന്നില്ല. എന്നാല്‍ അത്ര കണ്ട് മിടുക്കൊന്നുമില്ലാത്ത ചില പഞ്ചാരകുട്ടന്‍മാര്‍ അടിപൊളി ടീഷര്‍ട്ടും സ്റ്റൈല്‍ ജീന്‍സുമിട്ട് വന്നാലോ ആരും ഒന്ന് നോക്കും.
സ്കൂളിലോ കോളേജിലോ അല്ല എവിടെയും ‘ലുക്ക്’ തന്നെയാണ് താരം. നന്നായി വസ്ത്രം ധരിച്ചാല്‍ എത്ര ആളുകള്‍ക്കിടയിലും നമ്മള് തന്നെയാകും ശ്രദ്ധാകേന്ദ്രം. അല്ലെങ്കിലോ ...?നേരെ വിപരീതമായിരിക്കും ഫലം.

പലരുടെയും ധാരണ വിലകൂടിയ വസ്ത്രങ്ങള്‍ ധരിക്കുമ്പോഴാണ് ആളുകള്‍ ശ്രദ്ധിക്കുകയെന്നതാണ്. ശരിയായ അളവില്‍ ശരീരത്തോട് ചേര്‍ന്നുനില്‍ക്കുന്ന വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. വസ്ത്രത്തിന്‍െറ വിലയല്ല ഗുണവും ചേര്‍ച്ചയുമാണ് കാര്യം. നന്നായി ഒന്ന് വസ്ത്രം ധരിച്ച് നടന്നുനോക്കൂ,ആളുകളുടെ കാഴ്ച്ചപ്പാടിലെ മാറ്റം തിരിച്ചറിയാം.
അണിഞ്ഞൊരുങ്ങി നടക്കാന്‍ ഒരിക്കലും മടിക്കരുത് .വലിയ കടയില്‍ നിന്ന് വലിയ വില കൊടുത്ത് വസ്ത്രങ്ങള്‍ വാങ്ങുന്നതിലല്ല കാര്യം. ശരീരഘടനക്ക് ചേരുന്ന വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിലാണ് ബുദ്ധി.
വസ്ത്രങ്ങള്‍ നന്നായി ഇണങ്ങണമെങ്കില്‍ ശരീരത്തിന്‍െറ ഘടനയും നന്നായിരിക്കണം. തടിച്ച കുടവയറോടെയുള്ള ശരീരപ്രകൃതയുള്ളവന് എത്ര നല്ല വസ്ത്രം ധരിച്ചിട്ടും കാര്യമില്ല എന്നത് വാസ്തവമാണ്.
ഒരു ദിവസം 30 മിനിറ്റ് വ്യായാമം ചെയ്താല്‍ ശരീരത്തിന്‍െറ രൂപഭംഗിയും അതുവഴി ആരോഗ്യവും കാത്തുസൂക്ഷിക്കാം. ഇത് മനസില്‍ ശുഭാപ്തി വിശ്വാസം നിറക്കുകയും മനസില്‍ സന്തോഷം നിറക്കുകയും ചെയ്യും. ഇത് മറ്റുള്ളവരുമായുള്ള നിങ്ങളുടെ ഇടപെടലില്‍ പ്രതിഫലിക്കും.
വാച്ച്,സണ്‍ഗ്ളാസ്,ഒരു ജോടി കഫ്ലിങ്ക് എന്നിവ കൂടിയുണ്ടെങ്കില്‍ ലുക്കിന് കുറച്ചുകൂടി മോടി വര്‍ധിക്കും. ചേര്‍ന്ന വസ്ത്രത്തില്‍ ചേര്‍ന്ന് നില്ക്കുന്ന കഫ്ലിങ്കുകള്‍ അണിഞ്ഞ് സണ്‍ഗ്ളാസും വാച്ചും ധരിച്ച് ഒന്നു പുറത്തേക്ക് ഇറങ്ങി നോക്കൂ, കാണാം നമുക്ക് വ്യത്യാസം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
