Latest Updates
-
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ
വെള്ളംകുടി കൂട്ടണമെങ്കില്‍....
ആരോഗ്യത്തിനും ചര്‍മത്തിനും ഒരുപോലെ ഗുണകരമായ ഒന്നാണ് വെള്ളം. ശരീരത്തിന്റെ 80 ശതമാനവും വെള്ളമാണെന്നു വേണമെങ്കില്‍ പറയാം. ഭക്ഷണം കഴിച്ചതു കൊണ്ടായില്ല, കഴിച്ച ഭക്ഷണം വേണ്ട രീതിയില്‍ ശരീരം ഉപയോഗപ്പെടുത്തണമെങ്കില്‍ വെള്ളം കുടി അത്യാവശ്യമാണ്.
ശരീരത്തിലെ വിഷാംശം പുറന്തള്ളുന്ന പ്രക്രിയയിലൂടെ രോഗങ്ങള്‍ വരാതിരിക്കാനും വെള്ളം സഹായിക്കും. അപചയപ്രക്രിയ ശരിരായി നടത്തുന്നതു വഴി തടി കൂടാതിരിക്കാനും വെള്ളം സഹായിക്കും.
ദിവസവും 8 ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കണമെന്നു പറയും. എന്നാല്‍ ഇതറിയാമെങ്കിലും പലരും ഇക്കാര്യത്തില്‍ മടിക്കാറുണ്ട്, മറക്കാറുമുണ്ട്.
വെള്ളം കൂടുതല്‍ കുടിയ്ക്കാനായി ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്,

രാവിലെ എഴുന്നേറ്റയുടനെ ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിയ്ക്കുന്നതു ശീലമാക്കുക. ചായ, കാപ്പി ഇതിനു ശേഷം മതി. ഇത് തടി കുറയ്ക്കാനും മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും സഹായിക്കും.
പുറത്തു പോകുമ്പോള്‍ വെള്ളം നിറച്ച കുപ്പി കയ്യിലെടുക്കാന്‍ മറക്കരുത്. ഇടയ്ക്കിടെ ഇതില്‍ നിന്നും കുടിയ്ക്കുന്നതും ശീലമാക്കുക.
വ്യായാമം ചെയ്യുന്ന ശീലമുള്ളവര്‍ വെള്ളത്തിന്റെ കുപ്പി അടുത്തു തന്നെ സൂക്ഷിയ്ക്കുക. നടക്കാന്‍ പോകുന്നവരെങ്കില്‍ ഒരു കുപ്പി വെള്ളം കരുതുക. ജിമ്മില്‍ പോകുന്നവെങ്കിലും ഇതു ചെയ്യാം. നീന്തലാണ് വ്യായാമമെങ്കിലും വെള്ളം കുടി മുടക്കേണ്ടതില്ല.
ഓഫിസില്‍ ജോലി ചെയ്യുന്നവര്‍ വെള്ളം നിറച്ച കുപ്പി ടേബിളില്‍ സൂക്ഷിയ്ക്കുന്നതു നന്നായിരിക്കും. ഇത് ഇടയ്ക്കിടെ വെള്ളം കുടിയ്ക്കാനുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാകും.
വെളളം മാത്രം കുടിയ്ക്കുവാന്‍ മടുപ്പു തോന്നുന്നുവെങ്കില്‍ ചെറുനാരങ്ങാവെള്ളമായോ ജ്യൂസായോ കുടിയ്ക്കാം. മധുരം ഒഴിവാക്കുന്നതാണ് നല്ലത്..
വെള്ളത്തിനു പകരം വയ്ക്കാവുന്ന, ആരോഗ്യവശങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് കരിക്കിന് വെള്ളം. സാധിയ്ക്കുമെങ്കില്‍ ദിവസവും കരിക്കിന് വെള്ളം കുടിയ്ക്കാന്‍ ശ്രമിയ്ക്കുക.
ഡയറ്റെടുക്കുന്നവരും തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവരുമെല്ലാം ഭക്ഷണത്തിനു മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുന്നതു നല്ലതാണ്. ഇത് ഭക്ഷണത്തിന്റെ അളവു കുറയ്ക്കാന്‍ സഹായിക്കും.
ചൂടുവെള്ളം കുടിയ്ക്കുന്നത് ശരീരത്തിലെ കൊഴുപ്പലിയിച്ചു കളയുന്നതിനുള്ള ഒരു വഴിയാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
