Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
രോഗങ്ങളെ അകറ്റി നിര്‍ത്താം
അസുഖങ്ങള്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലു വരാം. അസുഖങ്ങള്‍ക്ക് പല ഘടകങ്ങളും കാരണമായി വന്നേക്കാം.
ഇത്തരം പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ ഇവ അസുഖം വരുത്തി വയ്ക്കുമെന്ന് നാം പലപ്പോഴും ഓര്‍ക്കാറില്ലെന്നതാണ് വാസ്തവം.
ഇത്തരം ശീലങ്ങള്‍ ഏതൊക്കെയെന്നു തിരിച്ചറിയൂ. ഇവ ഭാവയില്‍ ഒഴിവാക്കാനും അങ്ങനെ അസുഖങ്ങളില്‍ നിന്നും മോചനം നേടാനും ഉപകരിക്കും.

രോഗങ്ങളെ അകറ്റി നിര്‍ത്താം
ഭക്ഷണത്തിന് മുന്‍പ് കൈ കഴുകുന്നത് ഒരു ശീലമാക്കുക. ഈ ശീലമില്ലാത്തത് അസുഖങ്ങള്‍ക്കുള്ള ഒരു പ്രധാന കാരണം തന്നെയാണ്. എന്തെങ്കിലും കൊറിക്കാനുള്ളതാണെങ്കില് കൂടി കയ്യു കഴുകുക.

രോഗങ്ങളെ അകറ്റി നിര്‍ത്താം
മൂക്കിനുള്ളില്‍ ആവശ്യമില്ലാതെ കൈ കടത്തുന്ന ശീലം പലര്‍ക്കുമുണ്ട്. ഇതും രോഗാണുക്കള്‍ ഉള്ളിലെത്താനും അസുഖം വരാനുമുള്ള ഒരു കാരണം തന്നെയാണ്. പലവിധ അസുഖങ്ങള്‍ക്കുമുള്ള ഒരു പ്രധാന കാരണമാണിത്.

രോഗങ്ങളെ അകറ്റി നിര്‍ത്താം
ശരീരം സ്ട്രെച്ച് ചെയ്യുന്നത് ഒരു ശീലമാക്കുക. ഇത് വ്യായാമം ചെയ്യുമ്പോള്‍ മാത്രമേ പാടൂയെന്നില്ല. ഇരുന്നിടത്ത് നിന്നും എഴുന്നേല്ക്കുമ്പോഴും ഓഫീസ് ജോലികള്ക്കിടയിലുമെല്ലാം ഇതു ചെയ്യാം.

രോഗങ്ങളെ അകറ്റി നിര്‍ത്താം
നല്ല രീതിയില്‍ ശ്വാസോച്ഛാസം ചെയ്യേണ്ടതും ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഇത് ഓക്സിജന്‍ ഉള്ളിലെത്താനും ആരോഗ്യത്തിനും ഏറെ സഹായിക്കും.

രോഗങ്ങളെ അകറ്റി നിര്‍ത്താം
ആരോഗ്യകരമായ പ്രാതല്‍ വളരെ പ്രധാനം. ഇത് ദിവസത്തെ മുഴുവന്‍ ഊര്‍ജത്തിനും കാരണമാകും.

രോഗങ്ങളെ അകറ്റി നിര്‍ത്താം
കുളിയ്ക്കുന്നതും അസുഖങ്ങളൊഴിവാക്കാനുള്ള നല്ലൊരു വഴി തന്നെയാണ്. ഇതുവഴി ശരീരത്തിലെ രോഗാണുക്കള്‍ അകലും. പ്രത്യേകിച്ച് പുറത്തു പോയി വരുമ്പോള്‍ കുളിയ്ക്കുക.

രോഗങ്ങളെ അകറ്റി നിര്‍ത്താം
നഖങ്ങള്‍ വെട്ടുന്നത് ശീലമാക്കുക. ഭംഗിയ്ക്കു വേണ്ടി നഖം വളര്‍ത്തുന്നവര്‍ നഖം വൃത്തിയാക്കി വയ്ക്കാനും ശ്രദ്ധിയ്ക്കണം.

രോഗങ്ങളെ അകറ്റി നിര്‍ത്താം
അവനവന് ഉപയോഗിക്കുന്ന സാധനങ്ങള്‍, തോര്‍ത്ത്, സോപ്പ്, ചീപ്പ് തുടങ്ങിയവ മറ്റുള്ളവരുമായി ഷെയര്‍ ചെയ്യാതിരിക്കുകയാണ് നല്ലത്.

രോഗങ്ങളെ അകറ്റി നിര്‍ത്താം
പുറത്തു പോകുമ്പോള്‍ സണ്‍സ്ക്രീന്‍ ശീലമാക്കുക. ഇത് ചര്‍മസംബന്ധമായ പല അസുഖങ്ങള്‍ക്കും നല്ലതാണ്.

രോഗങ്ങളെ അകറ്റി നിര്‍ത്താം
മധുരം ശരീരത്തിന് ദോഷമേ വരുത്തു. വേണമെങ്കില്‍ ഇവ മിതമായി മാത്രം കഴിയ്ക്കുക. കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്.

രോഗങ്ങളെ അകറ്റി നിര്‍ത്താം
നല്ലപോലെ ഉറങ്ങുക. ആവശ്യത്തിന് ഉറക്കമില്ലാത്തത് പലപ്പോഴും അസുഖങ്ങള്‍ക്കുള്ള ഒരു പ്രധാന കാരണമാണ്.

രോഗങ്ങളെ അകറ്റി നിര്‍ത്താം
കണ്ണുകള്‍ക്ക് നല്ല വിശ്രമം വേണം. കമ്പ്യൂട്ടര്‍, ടിവി സ്ക്രീനുകളില്‍ നിന്നും മാറി ഇതിനുള്ള അവസരമുണ്ടാക്കുക.

രോഗങ്ങളെ അകറ്റി നിര്‍ത്താം
വ്യായാമം ഒരു ശീലമാക്കുക. ആരോഗ്യമുള്ള ഒരു ജീവിതത്തിന് ഇത് വളരെ അത്യാവശ്യമാണ്.

രോഗങ്ങളെ അകറ്റി നിര്‍ത്താം
സ്ട്രെസ്, ടെന്‍ഷന്‍ എന്നിവ പല രോഗങ്ങള്‍ക്കുമുള്ള മൂലകാരണമാണ്. ഇവയില്‍ നിന്നും വിടുതല്‍ നേടുക.

രോഗങ്ങളെ അകറ്റി നിര്‍ത്താം
ധാരാളം വെള്ളം കുടിയ്ക്കുക. ആരോഗ്യത്തിനു മാത്രമല്ല, രോഗങ്ങള്‍ വരാതിരിക്കാനുള്ള ഒരു മുന്‍കരുതലും കൂടിയാണിത്. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ വെള്ളത്തിന് സാധിയ്ക്കും.

രോഗങ്ങളെ അകറ്റി നിര്‍ത്താം
ജങ്ക് ഫുഡ് കഴിയ്ക്കുന്ന ശീലം അസുഖങ്ങള്‍ക്കുള്ള മറ്റൊരു കാരണമാണ്. ഇത് കഴിവതും ഒഴിവാക്കുക.

രോഗങ്ങളെ അകറ്റി നിര്‍ത്താം
പുകവലിയുണ്ടെങ്കില്‍ ഈ ശീലം വേണ്ട. പല അസുഖങ്ങള്‍ക്കുമുള്ള കാരണമാണിത്.

രോഗങ്ങളെ അകറ്റി നിര്‍ത്താം
ആരോഗ്യകരമായ സെക്സ് ആരോഗ്യത്തിന നല്ലതു തന്നെ. എന്നാല്‍ ഒന്നില്‍ കൂടുതല്‍ പങ്കാളികളുമായുള്ള ബന്ധം പല അസുഖങ്ങള്‍ക്കും വഴി വയ്ക്കും. ഇത് ഒഴിവാക്കുക. അല്ലെങ്കില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുക.

രോഗങ്ങളെ അകറ്റി നിര്‍ത്താം
പച്ചക്കറികള്‍ ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തുക. ആറോഗ്യം നന്നാകാനുള്ള ഒരു വഴിയാണിത്.

രോഗങ്ങളെ അകറ്റി നിര്‍ത്താം
സ്വന്തം ശരീരത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക. അപ്പോള്‍ ആരോഗ്യത്തിന് ദോഷകരമായ കാര്യങ്ങള്‍ ഒഴിവാക്കാന്‍ തോന്നും.



Click it and Unblock the Notifications
