Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
കമ്പ്യൂട്ടര്‍ പ്രൊഫഷണലാണോ, ഇതു വായിക്കൂ
കമ്പ്യൂട്ടര്‍ പ്രൊഫഷണലുകള്‍ വര്‍ദ്ധിച്ചു വരുന്ന ഒരു കാലഘട്ടമാണിത്. സാമ്പത്തിക വ്യവസ്ഥയില്‍ പലര്‍ക്കും ഗുണമുണ്ടാക്കുന്ന ഒരു ജോലിയാണെങ്കിലും ഇത് വരുത്തുന്ന അസുഖങ്ങളും വളരെ ഏറെയാണ്.
കമ്പ്യൂട്ടറിനു മുന്നിലിരിക്കുന്നവര്‍ക്ക് വരുന്ന അസുഖങ്ങളും വേദനകളും വളരെ കൂടുതല്‍ തന്നെയാണ്. കണ്ണിനുണ്ടാകുന്ന അസുഖങ്ങള്‍, പുറംവേദന തുടങ്ങി നിരവധി പ്രശ്നങ്ങള്‍. ഇത്തരം പ്രശ്നങ്ങള്‍ വരാതിരിക്കാനുള്ള വഴികളും പലതുണ്ട്.

കമ്പ്യൂട്ടറിനു മുന്നിലിരുന്നാല്‍ പിന്നെ എഴുന്നേല്ക്കാത്തത് പലരുടേയും ശീലമാണ്. ഒരു നിലയില്‍ ഇരുന്ന ഇരിപ്പിരുന്നാല്‍ ശരീരവേദകളുണ്ടാകുന്നത് വളരെ സ്വാഭാവികം. ഇടയ്ക്കിടെ ഇരിക്കുന്ന സ്ഥലത്തു നിന്ന് എഴുന്നേറ്റ് നടക്കുക. സ്ട്രെച്ചിംഗ് വ്യായാമങ്ങള്‍ ചെയ്യുക. ഇതെല്ലാം ഗുണം ചെയ്യും.
ഇരിക്കുന്ന രീതിയും വളരെ പ്രധാനം. പലരും സ്വാഭാവികമായി വളഞ്ഞിരിക്കുകയാണ് ചെയ്യുന്നത്. ഇത് ആരോഗ്യത്തിന് ദോഷം വരുത്തുന്ന ഒന്നാണ്. നടുവേദനയ്ക്കുള്ള മറ്റൊരു കാരണവും.
ഇടയ്ക്കിടെ കാപ്പി കുടിയ്ക്കുന്ന ശീലം മിക്കവാറും കമ്പ്യൂട്ടര്‍ പ്രൊഫഷണലുകള്ക്കുണ്ട്. ഇത് ആരോഗ്യത്തിനു നല്ലതല്ല. കാപ്പിയ്ക്കു പകരം വെള്ളമെന്നത് ഒരു ശീലമാക്കുക.
വ്യായാമം ഒരു പ്രധാന കാര്യം തന്നെയാണ്. കമ്പ്യൂട്ടറിനു മുന്നിലിരിക്കുമ്പോള്‍ ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടാന്‍ ഇട വരുത്തും. അസുഖങ്ങള്‍ വരാനുള്ള ഒരു പ്രധാന സാധ്യതയാണിത്. ഇതുകൊണ്ട് വ്യായാമം ഒരു ശീലമാക്കുക തന്നെ വേണം.
ഇത്തരം ശീലങ്ങള്‍ സ്വായത്തമാക്കുക. ഇത് ആരോഗ്യം വരുത്തുമെന്നു മാത്രമല്ല, അസുഖങ്ങള്‍ വരാതെ കാക്കുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
