Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
പുരുഷ രോഗ സാധ്യതകള്‍ അറിയൂ
രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന ഒരു കാലഘട്ടമാണിത്. ഇതില്‍ തന്നെ ചില രോഗങ്ങള്‍ സ്ത്രീകള്‍ക്കും ചിലവ പുരുഷന്മാര്ക്കും കൂടുതലുണ്ടാകാന്‍ സാധ്യതയുണ്ട്. പുരുഷന്മാര്ക്ക് വരാന്‍ സാധ്യതയുള്ള രോഗങ്ങളെ കുറിച്ച് അറിയൂ.
സ്ത്രീകളേക്കാള്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാന്‍ സാധ്യത കൂടുതല്‍ പുരുഷന്മാര്ക്കാണ്. ഇതിന് വൈദ്യശാസ്ത്രപരമായി പ്രത്യേക വിശദീകരണങ്ങളൊന്നും നല്‍കിയിട്ടുമില്ല. എങ്കിലും പുരുഷഹൃദയം കൂടുതല്‍ ദുര്‍ബലമാണെന്നു പറയാം. അറ്റാക്ക് മാത്രമല്ല, ഹൃദയധമനികളില്‍ രക്തം കട്ട പിടിക്കുക, ആന്‍ജിന തുടങ്ങിയ ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഇക്കൂട്ടത്തില്‍ പെടും

ഇത്തരം കാര്യങ്ങള്‍ കൊണ്ടുതന്നെ 35 വയസിനു മുകളിലുള്ള പുരുഷന്മാര് കൊളസ്ട്രോള്‍ തോതിനെ കുറിച്ച് ശ്രദ്ധിക്കുകയും വ്യായാമങ്ങള്‍ ചെയ്യുകയും വേണം. എല്ലാ വര്‍ഷവും മെഡിക്കല്‍ ചെക്കപ്പ് നടത്തിയാല്‍ അസുഖങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. സ്ത്രീകളെ പെട്ടെന്നു ബാധിക്കുന്ന രണ്ടിനം ക്യാന്‍സറുകളാണ് ബ്രെസ്റ്റ് ക്യാന്‍സര്‍, സെര്‍വികല്‍ ക്യാന്‍സര്‍ എന്നിവ.
ഇതുപോലെ പുരുഷന്മാരെ പെട്ടെന്നു തന്നെ ബാധിക്കുന്ന ഒന്നാണ് ലംഗ് ക്യാന്‍സര്‍. പ്രത്യേകിച്ചും പുകവലിക്കാരില്‍. പുകവലി മാത്രമല്ലാ, അന്തരീക്ഷ മലിനീകരണവും ഇതിന് വഴി വയ്ക്കും.
പ്രമേഹം വരാനും സാധ്യത കൂടുതല്‍ ആണുങ്ങള്‍ക്കാണ്. സ്ത്രീകളില്‍ മെനോപോസ് വരെ പ്രമേഹസാധ്യത കുറവാണെന്നു വേണമെങ്കില്‍ പറയാം. ഈസ്ട്രജന് എന്ന ഹോര്‍മോണ്‍ രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിക്കുന്നതാണ് ഇതിന് കാരണം. എന്നാല്‍ പുരുഷന് ഇത്തരം സംരക്ഷണങ്ങള്‍ ലഭിക്കുന്നില്ല. വന്ധ്യതാ പ്രശ്നങ്ങളും സ്ത്രീകളേക്കാള്‍ പുരുഷന്മാര്ക്ക് വര്‍ദ്ധിച്ചു വരുന്നതായി കാണുന്നു.
ബീജക്കുറവ്, ഉദ്ധാരണ പ്രശ്നങ്ങള്‍ എന്നിവ പലരുടേയും കുടുംബജീവിതത്തെ തന്നെ ബാധിക്കുന്നുണ്ട്. ഇതിന് കാരണങ്ങളും പലതാണ്. ഇത്തരം രോഗങ്ങളെ പറ്റി ബോധ്യമുണ്ടാവുക. രോഗം ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതാണ് വരാതെ കാക്കുന്നത്. ആരോഗ്യകരമായ ശീലങ്ങള്‍ ഒരു പരിധി വരെയ ഇത്തരം രോഗങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
