Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
ഓടി നേടാം ആരോഗ്യം !
അടുത്തകാലത്ത് നടത്തിയ ഒരു പഠനമനുസരിച്ച് ആഴ്ചയില്‍ 50 മൈലെങ്കിലും ഓടുന്നവരില്‍ നല്ല കൊളസ്ട്രോളായ എച്ച്.ഡി.എല്‍ വര്‍ദ്ധിക്കുന്നതായും, ശരീരത്തിലെ കൊഴുപ്പ് കുറയുന്നതായും, ട്രൈഗ്ലിസറൈഡ് നില താഴുന്നതായും കണ്ടെത്തുകയുണ്ടായി. ഇതു വഴി ഹൃദയ ധമനികളില്‍ തടസ്സങ്ങളുണ്ടാകുനുള്ള സാധ്യത, പത്തു മൈല്‍ മാത്രം ഓടുന്നവരേക്കാള്‍ കുറയുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഓട്ടം എന്നത് വ്യായാമങ്ങളിലെ ഏറ്റവും ലളിതമായ ഒന്നാണ്. ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല ആരോഗ്യവും, ആകാരസൗഷ്ഠവവും നേടാന്‍ ഓട്ടം സഹായിക്കും. നിങ്ങള്‍ ഒരു പതിവ് ഓട്ടക്കാരനോ, തുടക്കക്കാരനോ ആണെങ്കില്‍ അതിന്‍റെ നേട്ടങ്ങള്‍ മനസിലാക്കുക. മലയാളത്തിലെ ആരോഗ്യ,സൗന്ദര്യ, പാചക സംബന്ധമായ വാര്‍ത്തകള്‍ക്ക് ഈ പേജ് സന്ദര്‍ശിയ്ക്കൂ.

ശരീരഭാരം കുറയുന്നു
ശരീരത്തിലെ അമിതഭാരം കുറയ്ക്കാന്‍ എളുപ്പവഴിയാണ് ഓട്ടം. ശരീരത്തിലെ അധികം കലോറി കളയാന്‍ ഓട്ടം പതിവാക്കുക. എന്നാല്‍ പരുക്ക് ഒഴിവാക്കാന്‍ തുടക്കത്തില്‍ പതിയെ മതി ഓട്ടം.

എല്ലുകള്‍ക്ക് കരുത്ത്
സ്ഥിരമായ ഓട്ടം എല്ലുകള്‍ക്കും, പേശികള്‍ക്കും കരുത്ത് പകരും. ഇതുവഴി അസ്ഥിക്ഷതം, സന്ധിവാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാം. കാലിലെയും, നിതംബത്തിലേയും അസ്ഥികള്‍ക്ക് കരുത്ത് കൂട്ടാന്‍ ഓട്ടം സഹായിക്കും.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാം
സ്ഥിരമായി ഓടുന്നയാളാണ് നിങ്ങളെങ്കില്‍ അലര്‍ജികള്‍, ജലദോഷം, ചുമ, പനി തുടങ്ങിയ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറവായിരിക്കും. അതോടൊപ്പം രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സാധിക്കും.

മാനസികസംഘര്‍ഷം കുറയ്ക്കാം
മാനസിക പിരിമുറക്കം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു വ്യായാമമാണ് ഓട്ടം. ഇത് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം മാനസികസംഘര്‍ഷങ്ങളില്‍ നിന്ന് വിടുതല്‍ നല്കുകയും ചെയ്യും.

ഹൃദയാരോഗ്യം
രക്തയോട്ടം വര്‍ദ്ധിപ്പിച്ച് ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തെ സജീവമാക്കാന്‍ ഓട്ടം സഹായിക്കും. ഇത് വഴി ഹൃദയസംബന്ധമായ തകരാറുകള്‍ക്കുള്ള സാധ്യത കുറയ്ക്കാം.

കരുത്ത്
ഉറക്കമെഴുന്നേല്‍ക്കുമ്പോള്‍ ശരീരത്തിന് തീരെ കരുത്തില്ല എന്ന് തോന്നാറുണ്ടോ? ഓട്ടം വഴി ശരീരത്തിന് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുകയും, ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലതയോടെയിരിക്കാന്‍ സഹായിക്കുകയും ചെയ്യും.

മികച്ച ദഹനം
ദഹനത്തെ കാര്യക്ഷമമാക്കാനും, വിശപ്പുണ്ടാകാനും ഓട്ടം സഹായിക്കും. ഓട്ടം കലോറി എരിച്ച് കളയുന്നതിനാല്‍ ഓട്ടം കഴിയുമ്പോള്‍ തന്നെ വിശപ്പ് അനുഭവപ്പെടും. അതുകൊണ്ട് തന്നെ ഓട്ടത്തിന് ശേഷം നല്ല പോഷകമടങ്ങിയ ഭക്ഷണം കഴിക്കാം.

കൊഴുപ്പ് നീക്കുന്നു
ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്ത് മെലിഞ്ഞ ശരീരം ലഭിക്കാന്‍ ഓട്ടം സഹായിക്കും. അതോടൊപ്പം ശാരീരികപ്രവര്‍ത്തനങ്ങളെ സജീവമാക്കുകയും ചെയ്യുന്നു.

തലച്ചോറിന് ആരോഗ്യം
ഓട്ടം ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കും. ഇതുവഴി തലച്ചോറിലേക്ക് കൂടുതല്‍ ഓക്സിജനും, പോഷകങ്ങളും എത്തുകയും, ജോലികളില്‍ കൂടുതല്‍ കാര്യക്ഷമത കാട്ടാന്‍ സഹായിക്കുകയും ചെയ്യും.

സുഖനിദ്ര
രാത്രി ഉറക്കക്കുറവ് അനുഭവപ്പെടുന്നുണ്ടോ? ഓട്ടം ഒരു ശീലമാക്കിക്കൊള്ളുക. ഓട്ടം ശരീരത്തെ ക്ഷീണിപ്പിക്കുന്നതിനാല്‍ രാത്രി തടസമില്ലാത്ത ഉറക്കം നേടാം.

പ്രമേഹത്തിന് വിട
പഠനങ്ങളനുസരിച്ച് പതിവായ ഓട്ടം ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുമെന്നാണ് കാണിക്കുന്നത്.

വിഷാദത്തിന് വിട
ഉത്കണ്ഠയും, വിഷാദവും കുറച്ച് മാനസിക നിലയ്ക്ക് ആരോഗ്യം പകരാന്‍ പതിവായുളള ഓട്ടം സഹായിക്കും.

യൗവ്വനം നിലനിര്‍ത്താം
ആരോഗ്യമുള്ള ശരീരവും, ഉറപ്പുള്ള അസ്ഥികളും, തിളക്കമാര്‍ന്ന ചര്‍മ്മവും ഓട്ടം വഴി നേടാം. പ്രായം കൂടുമ്പോഴുണ്ടാകുന്ന ശാരീരിക പ്രശ്നങ്ങളെ ഒരു പരിധി വരെ ചെറുക്കാനും, ശരീരത്തിന്‍റെ ആകാരംഭംഗി നിലനിര്‍ത്താനും ഓട്ടം സഹായിക്കും.

കൊളസ്ട്രോള്‍ കുറയ്ക്കാം
ശരീരത്തിലെ കൊളസ്ട്രോളിന്‍റെ അളവ് ആരോഗ്യകരമായ തോതില്‍ നിലനിര്‍ത്താന്‍ പതിവായുള്ള ഓട്ടം സഹായകരമാണ്. കൊളസ്ട്രോളുമായി ബന്ധപ്പെട്ട അനുബന്ധ പ്രശ്നങ്ങള്‍ക്കും ഇതു വഴി ശമനം കിട്ടും.

സന്ധികള്‍ക്ക് ആരോഗ്യം
അസ്ഥിബന്ധങ്ങളെയും, അവയുമായ ബന്ധപ്പെടുന്ന ഞരമ്പുകളെയും ശക്തിപ്പെടുത്താന്‍ ഓട്ടം സഹായിക്കും. സന്ധികള്‍ ശക്തിപ്പെടുന്നത് വഴി മുട്ടിനും, കണങ്കാലിനും ഉണ്ടാകാവുന്ന തകരാറുകളെയും അകറ്റാം.

ശാരീരിക ഏകോപനം
പതിവായുള്ള ഓട്ടം അവയവങ്ങള്‍ തമ്മിലുള്ള ബന്ധത്തെ കാര്യക്ഷമമാക്കും. ഇതുവഴി ശരീരിക പ്രവര്‍ത്തനങ്ങളുടെ സന്തുലനാവസ്ഥ നിലനിര്‍ത്താനാവും.

ആരോഗ്യമുള്ള ശരീരം
ആരോഗ്യമുള്ള ശരീരമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഒഴിവ് സമയത്തെ ഓട്ടം പതിവാക്കുക. ശരീരം ആരോഗ്യപൂര്‍ണ്ണവും, ആകാരഭംഗിയുളളതുമാക്കാന്‍ സഹായിക്കുന്ന ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗമാണ് ഓട്ടം.

ചെലവില്ലാത്ത വ്യയാമം
എയ്റോബിക് എക്സര്‍സൈസിന് സമാനമായതാണ് ഓട്ടവും. ഇതുവഴി മാനസിക നിലക്ക് മാറ്റം വരുത്താനും, ശരീരത്തിന്‍റെ ആരോഗ്യം നിലനിര്‍ത്താനുമാകും. അതിനാകട്ടെ ചെലവൊന്നുമില്ല താനും.

നല്ല മാനസികാവസ്ഥ
നല്ല മാനസികാവസ്ഥ ലഭിക്കാന്‍ പതിവായുള്ള ഓട്ടം സഹായിക്കും. അതോടൊപ്പം ആരോഗ്യവും ലഭിക്കും. ജൈവ, ശാരീരിക, മാനസിക, വൈകാരിക മേഖലകളെയെല്ലാം ആരോഗ്യപൂര്‍ണ്ണമാക്കാന്‍ ഓട്ടത്തിന് കഴിവുണ്ട്.

ശക്തി
പതിവായുള്ള ഓട്ടം പേശികളുടെ കരുത്തും, സഹനശേഷിയും വര്‍ദ്ധിപ്പിക്കുകയും അതു വഴി ശാരീരികമായ കരുത്ത് നേടാന്‍ സഹായിക്കുകയും ചെയ്യും. മലയാളത്തിലെ ആരോഗ്യ,സൗന്ദര്യ, പാചക സംബന്ധമായ വാര്‍ത്തകള്‍ക്ക് ഈ പേജ് സന്ദര്‍ശിയ്ക്കൂ.



Click it and Unblock the Notifications











