Latest Updates
-
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം!
യോഗയുടെ ആരോഗ്യവശങ്ങള്‍
യോഗ ഇന്ന് ലോകപ്രസിദ്ധമായി കഴിഞ്ഞിരിക്കുന്നു. ശരീരം കൊണ്ടുള്ള അഭ്യാസം എന്നതിലുപരി മനസിനും, ശരീരത്തിനും ഏറെ ഗുണങ്ങള്‍ ചെയ്യുന്ന ഒരു ജീവിതശൈലിയാണ് യോഗ.
സ്ഥിരമായി യോഗ ചെയ്യുന്നതുവഴി ബ്ലഡ് പ്രഷര്‍ സാധാരണഗതിയിലാകുക, മനസംഘര്‍ഷം കുറയ്ക്കുക, ശരീരഭാരവും കൊളസ്ട്രോളും കുറയ്ക്കുക തുടങ്ങിയവ സാധ്യമാകും.

യോഗയുടെ ആരോഗ്യവശങ്ങള്‍
ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും യോഗ ഉപകരിക്കും. സ്ഥിരമായി യോഗ ചെയ്താല്‍ ആരോഗ്യം നിറഞ്ഞ ദുര്‍മേദസില്ലാത്ത ശരീരം സ്വന്തമാക്കാം. അതിനെല്ലാമുപരിയായി മനശാന്തിയും നേടാം. യോഗ ചെയ്യുന്നത് കൊണ്ടുള്ള ചില ഗുണങ്ങളിതാ.

യോഗയുടെ ആരോഗ്യവശങ്ങള്‍
ഗര്‍ഭകാലത്ത് യോഗ ചെയ്യുന്നത് വളരെ നല്ലതാണ്. ഗര്‍ഭകാലത്ത് സ്ഥിരമായി യോഗ ചെയ്യുന്നത് വഴി ശരീരത്തെ ബലപ്പെടുത്താം. ഗര്‍ഭകാലത്തുണ്ടാകുന്ന ഉറക്കക്കുറവ്, പുറം വേദന, ദഹനസംബന്ധമായ പ്രശ്നങ്ങള്‍, മസില്‍പിടുത്തം എന്നിവ മാറാന്‍ യോഗ സഹായിക്കും.

യോഗയുടെ ആരോഗ്യവശങ്ങള്‍
യോഗയിലെ ശ്വസസസംബന്ധവും, മറ്റുള്ള ആസനങ്ങളും തലച്ചോറിന് ഉണര്‍വ്വ് നല്‍കും. തലച്ചോറിന്റെ ഇരു വശങ്ങളും സജീവമാക്കപ്പെടുന്നത് വഴി കൂടുതല്‍ ബുദ്ധിപരമായ പുരോഗതിയുണ്ടാകും. ചിന്തയും, പ്രവര്‍ത്തനവും തമ്മിലുള്ള ഒരു ബാലന്‍സിങ്ങ് ഇത് വഴി നിങ്ങള്‍ക്ക് അറിയാനാകും.

യോഗയുടെ ആരോഗ്യവശങ്ങള്‍
ആരോഗ്യമെന്നത് രോഗങ്ങളില്ലാത്ത അവസ്ഥ മാത്രമല്ല, മനസും വികാരങ്ങളും സന്തുലിതമാക്കപ്പെട്ട ഒരു നിലയാണ്. യോഗ സ്ഥിരമായി ചെയ്യുന്നത് വഴി എല്ലാത്തരത്തിലുമുള്ള ആരോഗ്യം നേടുകയും, രോഗങ്ങളെ അകറ്റി നിര്‍ത്തി ഊര്‍ജ്ജസ്വലമായും, സന്തോഷമായും കഴിയാനാവും.

യോഗയുടെ ആരോഗ്യവശങ്ങള്‍
വിവിധ രീതിയിലുള്ള പോസുകളും, ശ്വസനക്രിയകളും വഴി യോഗ രക്തചംക്രമണത്തെ സജീവമാക്കും. നല്ല രീതിയിലുള്ള രക്തചംക്രമണം വഴി ഓക്സിജനും മറ്റ് ന്യൂട്രിയന്റ്സും ശരീരത്തിലെല്ലായിടത്തും എത്തുകയും അത് വഴി ആരോഗ്യമുള്ള അവയവങ്ങളും, തിളക്കമുള്ള ചര്‍മ്മവും ലഭിക്കുകയും ചെയ്യും.

യോഗയുടെ ആരോഗ്യവശങ്ങള്‍
വയര്‍ കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് യോഗ.
യോഗയിലെ നൗകാസനം, ഉഷ്ട്രാസനം എന്നിവയും അടിസ്ഥാന ക്രിയകളും വയര്‍കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

യോഗയുടെ ആരോഗ്യവശങ്ങള്‍
പല യോഗസനങ്ങളും ശ്വാസം അല്പസമയം ഉള്ളില്‍ പിടിച്ച് നിര്ത്തുന്നവയാണ്. ഇത് ഹൃദയത്തേയും, ധമനികളേയും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കും. രക്തയോട്ടം കൂട്ടി ധമനികളില്‍ രക്തം കട്ടപിടിക്കുന്നത് തടയാനും, ഹൃദയാരോഗ്യം നിലനിര്‍ത്താനും സഹായിക്കും.

യോഗയുടെ ആരോഗ്യവശങ്ങള്‍
ശാരീരിക വേദനകളെ അകറ്റാന്‍ യോഗ ചെയ്യുന്നത് ഉത്തമമാണ്. പുറം വേദനയും, സന്ധികളിലുള്ള വേദനയുമകറ്റാന്‍ യോഗ സഹായിക്കും. സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്കുണ്ടാകുന്ന നടുവേദന മാറാന്‍ യോഗ ഏറെ സഹായകരമാണ്. തെറ്റായ രീതിയിലുള്ള ഇരുപ്പുമൂലം ശരീരഭാഗങ്ങള്ക്കുണ്ടാക്കുന്ന വേദനക്കും യോഗ വഴി ശമനം ലഭിക്കും.

യോഗയുടെ ആരോഗ്യവശങ്ങള്‍
ആഴത്തിലും, പതുക്കെയുമുള്ള ശ്വസന വിദ്യകള്‍, ശ്വാസകോശത്തിന് ആരോഗ്യം നല്‍കുന്നതിനൊപ്പം ഉദരത്തെയും ബലപ്പെടുത്തും. ആഴത്തിലുള്ള ശ്വസനം റിലാക്സേഷനെ ഉത്തേജിപ്പിച്ച് ശാരീരികവും, മാനസികവുമായ സംഘര്‍ഷങ്ങളില്‍ നിന്ന് മോചനം നല്‍കും.

യോഗയുടെ ആരോഗ്യവശങ്ങള്‍
പ്രായമാകുന്തോറും ശരീരത്തിന്റെ ബാലന്‍സിങ്ങ് നഷ്ടപ്പെടും.വ്യായാമമില്ലാത്ത ജീവിതമാണ് പ്രധാനമായും ഇതിന് കാരണമാകുന്നത്. ഇത് ക്രമേണ വീഴ്ചക്കും, അസ്ഥികള്‍ പൊട്ടുന്നതിനുമൊക്കെ ഇടയാക്കും. യോഗ ചെയ്യുന്നത് വഴി ശരീരത്തിന് ബാലന്‍സ് നേടാനാവും. യോഗ തലച്ചോറിനെയും ഉദ്ദീപിപ്പിക്കുന്നതിനാല്‍ ശരീര ചലനങ്ങള്‍ക്കനുസരിച്ച് തലച്ചോറും വേഗത്തില്‍ പ്രവര്‍ത്തിച്ച് അപകടങ്ങള്‍ തടയും.

യോഗയുടെ ആരോഗ്യവശങ്ങള്‍
സ്ഥിരമായി യോഗ ചെയ്താല്‍ മനസംഘര്‍ഷം കുറയ്ക്കാനാവും. എന്നാല്‍ യോഗ മാത്രമല്ല ശ്വസനക്രമത്തിന് ഊന്നല്‍ നല്‍കിയുള്ള ശരിയായ രീതിയില്‍ ചെയ്യുന്ന എല്ലാ വ്യായാമങ്ങളും മനസംഘര്‍ഷത്തെ കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്.



Click it and Unblock the Notifications
