Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
സൈക്കിള്‍ ചവിട്ട് ആരോഗ്യം നല്‍കും
പണ്ടുകാലത്ത് സൈക്കിളായിരുന്നു പ്രധാന വാഹനം. ഇത് കാലം ചെല്ലുന്തോറും ബൈക്കിലേയ്ക്കും കാറിലേയ്ക്കുമെല്ലാം മാറുകയും ചെയ്തു. ഇപ്പോള്‍ മിക്കവാറും കുട്ടികള്‍ക്കുള്ള വെറും വിനോദമായി ഇത് ഒതുങ്ങിത്തുടങ്ങിയിരിയ്ക്കുന്നു.
സഞ്ചരിക്കാനുള്ള ഒരു വാഹനമെന്നതിലുപരി, നല്ലൊരു വ്യായാമോപാധിയാണ് സൈക്കില്‍ ചവിട്ടുന്നത്. ഹൃദയത്തിനും കാലുകളിലെ മസിലുകള്‍ക്കുമെല്ലാം ഇത് ഗുണം ചെയ്യും.
ശരീരത്തിനു മാത്രമല്ല, മനസിനും ആരോഗ്യം നല്കുന്ന ഒന്നാണ് സൈക്കിളിംഗ്. ദേഷ്യം വരുമ്പോള്‍ സൈക്കിളുമെടുത്ത് ഒന്നു കറങ്ങിനോക്കൂ, വ്യത്യാസം തിരിച്ചറിയാം.
സൈക്കിള്‍ ചവിട്ടുന്നുതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെന്തെന്നറിയൂ,

ഹൃദയം
ഹൃദയാരോഗ്യത്തിനുള്ള നല്ലൊരു വഴിയാണ് സൈക്കിള്‍ ചവിട്ടുന്നത്. ഇത് ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും.

വ്യായാമം
നല്ലൊരു വിനോദവും ഒപ്പം വ്യായാമവും കൂടിയാണ് സൈക്കിളിംഗ്. സഞ്ചരിയ്ക്കാനുള്ള സമയം ലാഭിയ്ക്കാം, ഒപ്പം വ്യായാമവുമാകും.

മസിലുകള്‍
കാല്, പെല്‍വിക് മസിലുകള്‍ ശക്തിപ്പെടുത്താന്‍ സൈക്കിള്‍ സവാരി നല്ലതാണ്. ഇത് മസിലുകളുടെ ബലവും ശക്തിയും വര്‍ദ്ധിപ്പിയ്ക്കും.

തടി
തടി കുറയ്ക്കാനുള്ള നല്ലൊന്നാന്തരം വ്യായാമമാണിത്. ഇത് ശരീരത്തിലെ കൊഴുപ്പു നീക്കും.

സ്റ്റാമിന
ശരീരത്തിന്റെ സ്റ്റാമിനയും പ്രതിരോധശേഷിയും വര്‍ദ്ധിപ്പിയ്ക്കുവാന്‍ സൈക്കിളിംഗിനു കഴിയും.

കാര്‍ഡിയോവാസ്കുലാര്‍ ഫിറ്റ്നസ്
കാര്‍ഡിയോവാസ്കുലാര്‍ ഫിറ്റ്നസ് വര്‍ദ്ധിപ്പിയ്ക്കുവാന്‍ സൈക്കിളിംഗിന് കഴിയും. ഇത് ശരീരത്തില്‍ കൂടുതല്‍ ഓക്സിജന്‍ എത്തുവാന്‍ സഹായിക്കും.

കാലുകള്‍ക്ക് രൂപഭംഗി
കാലുകളിലെ കൊഴുപ്പു നീക്കി കാലുകള്‍ക്ക് രൂപഭംഗി നല്കുവാനും സൈക്കിളിംഗ് സഹായിക്കുന്നു.



Click it and Unblock the Notifications
