Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
സൈക്ലിംഗും ഓട്ടവും ഏറ്റുമുട്ടുമ്പോള്‍
സൈക്കിള്‍ സവാരിയും. ഓട്ടവും ശാരീരിക അധ്വാനം വേണ്ടുന്ന വ്യായാമമുറകളാണ്. രണ്ട് രീതികളും ശരീരത്തിന് നല്കുന്ന ആരോഗ്യം സമം തന്നെ. സൈക്കിള്‍ സവാരി നടത്തുമ്പോള്‍ ശരീരത്തിലെ കലോറി നശിക്കുന്നതില്‍ വേഗത്തില്‍ ഓട്ടത്തിന് സാധിക്കുമെന്നാണ് പറയുന്നത്.
ഓട്ടം സന്ധികളെയും എല്ലുകളേയും ബാധിക്കും. സ്ഥിരമായി ഓടുന്നവരില്‍ മുറിവുകള്‍ക്ക് സാധ്യത കൂടുതലാമ്. പ്രായോഗികമായി എളുപ്പം സൈക്കിള്‍ സവാരിയാണ് പ്രായോഗികത മാത്രമല്ല മറ്റ് ചില ഗുണങ്ങള്‍ കൂടിയുണ്ട് സൈക്കിള്‍ സവാരിക്ക്. ക്ഷീണം കുറയ്ക്കും. ഓട്ടത്തിന് പ്രത്യേകം സമയം നീക്കിവെയ്ക്കണം. അതേസമയം സൈക്കിള്‍ സവാരി പല വിധത്തില്‍ ഉപയോഗപ്പെടുത്താം. മാര്‍ക്കറ്റില്‍ പോകാം, സാധനങ്ങള്‍ വാങ്ങാം. അതേസമയം പൈസയുടെ കാര്യമോര്‍ക്കുമ്പോള്‍ ഭേദം ഓട്ടം തന്നെ. സ്വന്തം കാലുകള്‍. സൈക്കിള്‍ വാങ്ങാന്‍ കാശ് കൊടുക്കണ്ടേ. സംരക്ഷണച്ചെലവുകളുമില്ല. ഓടാന്‍ ഒരു ജോഡി ഷൂ മാത്രം മതി. എന്നാല്‍ ഒരു സൈക്കിള്‍ വാങ്ങാനും പരിചരിക്കാനും അധികം പൈസ വേണ്ടെന്നറിയുമ്പോള്‍ സൈക്കിള്‍ തന്നെ ഭേദം. ദീര്‍ഘകാലത്തേക്ക് നല്ലരു ഫിറ്റ്നസ് ഉപകരണമായി ഇരിക്കുകയും ചെയ്യും.
ഓട്ടത്തിന്റേയും സൈക്കിള്‍ സവാരിയുടേയും ചില ഗുണങ്ങളാണ് ഇനി പറയുന്നത്.

1) സന്തോഷം നല്‍കും
ഓട്ടത്തെ അപേക്ഷിച്ച് കൂടുതല്‍ സന്തോഷം നല്‍കുക സൈക്കിള്‍ സവാരി തന്നെ. ഓട്ടത്തേക്കാള്‍ ആയാസകരമാണ് സൈക്കിള്‍ സവാരി. സൈക്കിളില്‍ പോയാല്‍ കുറേ വഴികള്‍ മാറി മാറി സഞ്ചരിക്കാം. ഓട്ടം മിക്കവാറും ഒരേ വഴിയിലൂടെ തന്നെയായിരിക്കും.

2) ഫലപ്രദം
കലോറി ആളിക്കത്തിക്കുന്ന കണക്കെടുത്താല്‍ ഓട്ടത്തിന് തന്നെയാണ് കേമത്വം. ഓടാനെടുക്കുന്ന സമയം കൊണ്ട് സൈക്ലിംഗ് നടത്തിയാല്‍ നിങ്ങളുടെ ശരീരത്തിലെ 15-20 ശതമാനം മാത്രം കലോറിയാണ് ആളിക്കത്തുക. ഓടുമ്പോള്‍ ഇത്ഇരട്ടിയാണ്.

3)പരിവര്‍ത്തന ഘടകം
സൈക്ലിംഗിനോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിന് സഹായകമാണ്. രണ്ടും ശരീര സൗഖ്യം നല്കുന്നതാണെങ്കിലും സൈക്കിള്‍ ഉപയോഗിക്കുന്നത് സമയലാഭത്തിനുതകും. വെറുതെ സൈക്കിള്‍ ചവിട്ടുന്നതിന് പകരം ഓഫീസിലേയ്ക്ക ്സൈക്കിളില് പോയി നോക്കൂ. ഫോര്‍മല്‍ വസ്ത്രം ധരിച്ച് ഓഫീസിലേയ്ക്ക് ഓടുന്നതില്‍ ഔചിത്യമില്ലല്ലോ.

4)അപകടങ്ങള്‍
ഓട്ടത്തിന് ചില ദൂഷ്യവശങ്ങളുമുണ്ട്. ശരീരത്തെയും എല്ലുകളേയും ദോഷകരമായി ബാധിക്കുന്നതാണ് ഓട്ടം. ഓടുന്നതിനിടെയുണ്ടാകുന്ന ഉരസലുകള്‍ സന്ധികളെ ബാധിക്കും. നേരെ മറിച്ച് സൈക്ലിംഗ് സന്ധികള്‍ക്കും ശരീരത്തിനും ആയാസകരമാണ്. മുറിവുകള്‍ക്കും സാധ്യത കുറവാണ്.

5)പേശികള്‍ക്ക് വളര്‍ച്ച
ശരീരത്തിന്റെ കീഴ്ഭാഗങ്ങള്ക്ക് പ്രത്യേകിച്ച് കാലുകള്‍ക്കും തുടകള്‍ക്കും വളരെ നല്ലതാണ് സൈക്ലിംഗ്. താഴെയുള്ള പേശികളെ ബലപ്പെടുത്താന്‍ സൈക്ലിംഗ് സഹായകമാണ്. ഓടുമ്പോള്‍ പേശികള്‍ക്ക് അത്ര ബലം കിട്ടിയെന്നുവരില്ല. ശരീരത്തെ മാത്രമായിരിക്കും ഓട്ടം ബലപ്പെടുത്തുക.

6) ഭൗതികസാഹചര്യം
ഓടാന്‍ പ്രത്യേക സ്ഥലം ആവശ്യമില്ല. ഏത് ഭൂപ്രദേശത്തായാലും ഓട്ടം സാധ്യമാണ്. സൈക്കിള്‍ സവാരിക്ക് നിരപ്പായ സ്ഥലം തന്നെ വേണം. എങ്കില്‍ മാത്രമേ ബാലന്‍സ് ശരിയാകൂ. നഗരങ്ങളില്‍ ആണെങ്കില്‍തന്നെ ട്രാഫിക് അധികമില്ലാത്ത സ്ഥലങ്ങള്‍ വേണം സവാരി നടത്താന്‍.

7) വിലയും സംരക്ഷണച്ചെലവും
ഓടാനും വേണം സൈക്കിള്‍ സവാരിക്കും വേണം പണം. എന്നാല്‍ ഓടാന്‍ ഒരു ജോഡി ഷൂ മാത്രം വാങ്ങിയാല്‍ മതി. സൈക്കിള്‍ സവാരിക്കാണെങ്കില് സൈക്കിള്‍ വേണം.പിന്നീടുള്ള ദിവസങ്ങളില്‍ സംരക്ഷണച്ചെലവുമുണ്ട്. ഷൂ ആണെങ്കില്‍ ആറ് മാസം കൂടുമ്പോള്‍ മാറ്റിയാല്‍ മതി.



Click it and Unblock the Notifications
