Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ഉറക്കം പോകാതിരിക്കാന്‍ പത്ത് വഴികള്‍
ഉറക്കം ഏതൊരാളിന്റേയും ജീവിതത്തിന്റെയും അവിഭാജ്യഘടകമാണ്. നമ്മുടെ ആകെ ജീവിതത്തിന്റെ
മൂന്ന് ഭാഗവും ഉറക്കത്തിനായാണ് നാം ചെലവഴിക്കുന്നത്. ഉറക്കം എന്ന പ്രതിഭാസം ഇന്നും ഒരു
പഠനത്തിനു മുന്നിലും ചുരുളഴിയാത്ത പ്രതിഭാസമായി തുടരുകയാണ്. രാത്രിയില്‍ ഏഴ് മുതല്‍ ഒന്‍പത്
മണിക്കൂര്‍ വരെ ഒരു മനുഷ്യന് ഉറങ്ങണമെന്നാണ് പറയപ്പെടുന്നത്.
ഈ ഉറക്കത്തിനിടയിലാണത്രെ നമ്മുടെ ജീവിതത്തില്‍ പല മാറ്റങ്ങളും സംഭവിക്കുന്നത്. തലച്ചോറിന്റെ
വളര്‍ച്ചയ്ക്ക് ഉറക്കം വളരെ വലിയ പങ്കാണ് വഹിക്കുന്നത്. ഉറക്കം നഷ്ടപ്പെടുന്നത് ശാരീരിക
മാനസിക പ്രശ്നങ്ങള്‍ കാരണമാകുന്നുണ്ട്. അകാരണമായി ഉറക്കം നഷ്ടപ്പെട്ടാല്‍ ഉടന്‍ ചികിത്സ
തേടണം. കാരണം ശരിയായ അളവില്‍ ഉറക്കം ലഭിക്കാത്തത് രോഗപ്രതിരോധശേഷി കുറയുന്നതിനും
ഓര്‍മ്മ നഷ്ടമാകുന്നതിനുമെല്ലാം വഴിവെയ്ക്കുന്നുണ്ട്.
ഉറക്കം നഷ്ടമാകുന്നത് തടയുവാന്‍ ചില വഴികളിതാ,

1. ചൂടുപാല് കുടിക്കുക
രാത്രിയില്‍ ഉറങ്ങുന്നതിന് മുമ്പ് ഒരു കപ്പ് ചൂടുപാല് കുടിക്കുക. പാലില്‍ അടങ്ങിയിരിക്കുന്ന അമിനോ
ആസിഡ് ഉറക്കത്തിന് സഹായകരമാകുമെന്നാണ് കണ്ടെത്തല്‍.

2. വിശപ്പ് അകറ്റുക.
വിശന്നിരിക്കുമ്പോള്‍ ഉറക്കം വരില്ല. ആരോഗ്യകരമായ അത്താഴം കഴിച്ച ശേഷവും
വിശക്കുന്നുവെങ്കില്‍ ബിസ്ക്കറ്റോ മറ്റോ കഴിക്കുക.

3. ഹെര്‍ബല്‍ ചായ
ചായ കുടിക്കുന്നത് ഉന്മേഷനം പ്രദാനം ചെയ്യുമെന്നാണ് പറച്ചിലെങ്കിലും ചില ഹെര്‍ബല്‍
ചായപ്പൊടികള്‍ ഉറക്കത്തിന് ഗുണകരമാണ്. കാമോമിലെ, പാഷന് ഫല്‍ര്‍, ലെമണ്‍ ബാം എന്നിവ
അവയില്‍ ചിലതാണ്.

4. നടത്തം
അത്താഴത്തിന് ശേഷം കുറച്ചുദൂരം നടക്കുക. കൂടുതല്‍ ദൂരത്തേക്കൊന്നും പോകേണ്ട.
അയല്വീടുകളിലേയ്ക്കോ, ടെറസിന് മുകളിലോ അല്‍പ്പനേരം നടന്നാല്‍ മതിയാകും.

5. കാപ്പി കുറയ്ക്കുക
കാപ്പിയുടെ ഉപഭോഗം കുറയ്ക്കുക. വൈകുന്നേരങ്ങളില്‍ കഫീന്‍ അടങ്ങിയ യാതൊന്നും
കഴിക്കാതിരിക്കുക. സ്ഥിരം ഒരു സമയത്ത് കിടക്കുക. ഇടയ്ക്കൊക്കെ ഇത് തെറ്റിക്കുന്നതില്‍
വിരോധമില്ല, പക്ഷേ അത് നിങ്ങളുടെ ക്വാളിറ്റി ഓഫ് സ്ലീപ്പ് നഷ്ടപ്പെടുത്തുമെന്നറിയുക.

6. പുകവലി ഉപേക്ഷിക്കുക.
പലരിലും പുകവലിയാണ് ഉറക്കം തടസ്സപ്പെടുത്തുന്ന വില്ലന്‍, നിക്കോട്ടിന് ശ്വാസകോശത്തിന്
മാത്രമല്ല വില്ലന്‍.

7. ടെന്‍ഷന്‍ വേണ്ട
കിടക്കയ്ക്കരികിലേക്ക് എത്തും മുമ്പ് വിഷമങ്ങള്‍ ദൂരെ കളയുവാന്‍ മറക്കരുത്. വിഷമിച്ച മനസ്സിലേക്ക്
ഉറക്കം വരില്ല.

8.ശ്വസനം
ശ്വസനരീതിയും ഉറക്കത്തില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട് ശരിരത്തിനും ഞരമ്പിനും ആയാസം കിട്ടുന്ന
വിധത്തിലാവണം ശ്വസനം. ഇതെല്ലാം ചെയ്ടിട്ടും ഉറക്കം വരുന്നില്ലെങ്കില്‍ ഡോക്ടറെ കാണുക.

9. ഡോക്ടറോട് ചോദിക്കാം
ഡോക്ടറുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പിന്തുടരുക. വിഷമങ്ങളുണ്ടെങ്കില്‍ ഡോക്ടറോട് സംശയം
ചോദിക്കാന്‍ മടിക്കേണ്ട.



Click it and Unblock the Notifications
