Latest Updates
-
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത്
പിരിമുറുക്കങ്ങളെ വഴിതിരിച്ചുവിടാം.
ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത ഘടകമായി മാറിയിട്ടുണ്ട് പിരിമുറുക്കം. തിരക്കുപിടിച്ച
ജീവിത രീതിയാണ് ഇതിന് കാരണം. മനസ്സിനിഷ്ടപ്പെട്ട കാര്യങ്ങളിലേക്ക് ചിന്തകളെ വഴിതിരിച്ച് വിടുന്നതോടൊപ്പം വിഷമതകളെ തൽക്കാലത്തേക്കെങ്കിലും മറക്കാൻ സഹായിക്കുന്ന കാര്യങ്ങളിൽ മുഴുകുകയാണ് ഇതിനുള്ള പോംവഴി. പിരിമുറുക്കത്തിന് അയവ് ലഭിക്കുന്ന ഇഷ്ടവിനോദങ്ങളിൽ ചിലത് ഇവിടെ വിവരിക്കുന്നു. തീർച്ചയായും നിങ്ങൾക്കിതുപകരിക്കും.

സ്‌ട്രെസ് അകറ്റാന്‍ വഴികള്‍ വലത്
ചെടികളും മരങ്ങളും വെച്ചുപിടിപ്പിക്കുന്നത് പ്രകൃതിയുമായി ഇണങ്ങാനും അടുക്കാനും നല്ലൊരുപാധിയാണ്. പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന സ്നേഹവും സാന്ത്വനവും ഒന്ന് വേറെതന്നെയാണെന്ന് അനുഭവിച്ചറിയാം. തോട്ടങ്ങളിൽ പുഷ്പിച്ച പൂക്കളുടെ സൌന്ദര്യവും കായ്കനികളുടെ കാഴ്ചയും കൺകുളിർമയ്ക്കൊപ്പം മനസ്സിലെ ആധികളുടെ ആഴവും കുറയ്ക്കും.

സ്‌ട്രെസ് അകറ്റാന്‍ വഴികള്‍ വലത്
വായന തീർച്ചയായും മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകും. മനസ്സിനെ വലയ്ക്കുന്ന ചിന്തകളിൽ നിന്ന് അറിവിന്റെയും അനുഭവത്തിന്റെയും ഊർജ്ജം നിങ്ങളെ എന്തും നേരിടാൻ പ്രാപ്തനാക്കും. അതിനുതകുന്ന നല്ല പുസ്തകങ്ങൾ തിരയണം.

സ്‌ട്രെസ് അകറ്റാന്‍ വഴികള്‍ വലത്
പ്രയാസങ്ങളുണ്ടാകുമ്പോൾ കൂടുതൽ ഉൾവലിയാതെ മനസ്സിന് സമാധാനം ലഭിക്കുന്ന കാര്യങ്ങളിലേക്ക് തിരിയണം. യോഗ അനുഷ്ടിക്കുന്നതിലൂടെ ശരീരത്തിലെ പേശികൾ വലിയുകയും വിശ്രമം ലഭിക്കുകയും ചെയ്യും. മനസ്സിലെ ടെൻഷനകറ്റാൻ ഫലപ്രദമായ മാർഗ്ഗമാണ് യോഗ. ഇതിലൂടെ ലഭിക്കുന്ന മനശ്ശാന്തി സങ്കീർണ്ണതകൾക്ക് അയവ് വരുത്തും.

സ്‌ട്രെസ് അകറ്റാന്‍ വഴികള്‍ വലത്
ആത്മവിശ്വാസമുണ്ടെങ്കിൽ പാചകത്തിലും ഒരുകൈ നോക്കാവുന്നതാണ്. ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ പൂർണ്ണതയിലും രുചിയിലും മുഴുകുമ്പോൾ മനസ്സിലെ പിരിമുറുക്കങ്ങൾ താനേ പടിയിറങ്ങും. കുറെ നേരത്തേക്കെങ്കിലും മനസ്സിനെ സന്തോഷിപ്പിച്ച് നിർത്താൻ നിങ്ങൾക്കാവും.

സ്‌ട്രെസ് അകറ്റാന്‍ വഴികള്‍ വലത്
മ്യൂസിൿ തെറാപി ഇന്ന് വൈദ്യലോകത്ത് അപൂർവ്വമല്ല. മനസ്സിനെ ഉലയ്ക്കുന്ന ചിന്തകളിൽ നിന്ന് ആസ്വാദകനെ അനുഭൂതികളുടെ ലോകത്തേക്ക് ആനയിക്കാൻ സംഗീതം പോലെ മറ്റൊന്നിനുമാവില്ല. ആത്മഹർഷത്തിന്റെ ലോകത്ത് വിഷമതകൾക്ക് സ്ഥാനമെവിടെ.

സ്‌ട്രെസ് അകറ്റാന്‍ വഴികള്‍ വലത്
മനസ്സിലെ വ്യാകുലതകളെ ഒരു കടലാസിലേക്ക് പകർത്തുന്നത് ഏറെ ഫലപ്രദമായ സ്വയം ചികിത്സയാണ്. ഡയറി എഴുതുന്നതും ചെറുകഥകൾക്ക് രൂപം നല്കുന്നതും ചിന്തകളെ പങ്ക് വെക്കുന്ന സുഖം നല്കും. മനസ്സിന്റെ സംതൃപ്തിയോടൊപ്പം ഭാവനയുടെ വിസ്തൃതിയും സ്വന്തമാക്കാം.



Click it and Unblock the Notifications
