Latest Updates
-
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ
പുകവലിയോടു വിട പറയൂ
മറ്റ് ഏതൊരു ദുശീലത്തെയും പോലെ തന്നെ ശാരീരികവും, മാനസികവുമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒന്നാണ് പുകവലിയും. ശീലമാക്കിയവര്‍ക്ക് പുകവലി നിര്‍ത്തുകയെന്നത് ഏറെ ഇഛാശക്തി വേണ്ടുന്നതാണ്.
പുകവലി നിര്‍ത്തുന്നതിന് പല മാര്‍ഗ്ഗങ്ങളും കാലാകാലങ്ങളായി ഉപയോഗപ്പെടുത്തുന്നുണ്ട്. മരുന്നുകളും, ഹിപ്നോട്ടിസവുമൊക്കെ ഇതിന് മാര്‍ഗ്ഗങ്ങളാണ്. എന്നാല്‍ മരുന്നുകളുടെയൊന്നും സഹായമില്ലാതെ തന്നെ അനുദിനജീവിതത്തില്‍ പുകവലിയെ ചെറുക്കാന്‍ നമുക്ക് സാധിക്കും. അത്തരം ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.

പദ്ധതി തയ്യാറാക്കുക
പുകവലിയില്‍ നിന്ന് മുക്തി നേടാന്‍ നിങ്ങളുടെ പുകവലി ശീലങ്ങളും, ശീലത്തിന്‍റെ വ്യാപ്തിയും, നിങ്ങളില്‍ പ്രാവര്‍ത്തികമാകുന്ന മാര്‍ഗ്ഗവും ആദ്യമേ കണ്ടെത്തണം. നിങ്ങള്‍ ഏത് തരത്തിലുള്ള പുകവലിക്കാരനാണ്, ഏതൊക്കെ അവസരങ്ങളിലാണ് നിങ്ങള്‍ പുകവലി ഇഷ്ടപ്പെടുന്നത്, എന്തുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത് എന്നിവയെക്കുറിച്ച് വ്യക്തമായ ബോധ്യം നേടണം. ഇത് വഴി പുകവലി നിര്‍ത്തുന്നതിനുള്ള ചികിത്സയും, മറ്റ് മാര്‍ഗ്ഗങ്ങളും കൂടുതല്‍ ഫലം കാണും.

വ്യായാമവും ശാരീരിക അധ്വാനവും
ശാരീരികമായ അദ്ധ്വാനം നിക്കോട്ടിന് വേണ്ടി ശരീരത്തിലുണ്ടാകുന്ന ചോദനക്ക് ഒരു പരിധി വരെ പരിഹാരം നല്കും. അതായത് നിങ്ങള്‍ക്ക് പുകവലിക്കണമെന്ന് ആഗ്രഹം വരുമ്പോള്‍ കാലില്‍ ഷൂവിട്ട് ഓട്ടത്തിന് തയ്യാറെടുക്കുക. അതല്ലെങ്കില്‍ ചെറിയ വ്യായാമങ്ങളിലേര്‍പ്പെടുക. വളര്‍ത്തുനായക്കൊപ്പം ഒരു സവാരിയോ, പൂന്തോട്ടത്തിലെ കാള പറിക്കലോ അങ്ങനെയെന്തെങ്കിലും ചെയ്യാം. ഇത് ശരീരത്തിലെ അധികമുള്ള കലോറി എരിച്ച് കളയാനും ഇത് സഹായിക്കും.

മദ്യം, നുരയുള്ള പാനീയങ്ങള്‍ ഒഴിവാക്കുക
പുകവലിക്ക് പ്രേരണയുണ്ടാക്കുന്ന പ്രധാന ഘടകമാണ് മദ്യം. കഴിവതും മദ്യത്തില്‍ നിന്ന് അകന്ന് നില്‍ക്കുക. കോള പോലുള്ള നുരയുന്ന പാനീയങ്ങളും, ചായ, കാപ്പി തുടങ്ങിയവയും സിഗരറ്റിന് കൂടുതല്‍ രുചി തോന്നിപ്പിക്കും. അതിനാല്‍ കൂടുതലായി വെള്ളവും, ജ്യൂസും കുടിക്കുക. ചിലര്‍ക്ക് തങ്ങളുടെ പതിവ് പാനീയങ്ങളില്‍ മാറ്റം വരുത്തിയാല്‍ പുകവലിയോട് ആസക്തി കുറയുന്നതായി കാണുന്നുണ്ട്.

പന്തയം
നിങ്ങള്‍ പുകവലി നിര്‍ത്തുമെന്ന പ്രഖ്യാപിച്ച് സുഹൃത്തുമായി പന്തയം വെയ്ക്കുക. ഒരു നിശ്ചിത ദിവസം മുന്‍നിര്‍ത്തിയുള്ള ഈ പന്തയത്തില്‍ നിങ്ങളുടെ സുഹൃത്തുമായുള്ള വാക്ക് ഒരു പ്രേരക ശക്തിയാകും.

മാനസികസമ്മര്‍ദ്ധം നിയന്ത്രിക്കുക
മാനസികമായി ആശ്വാസം ലഭിക്കാനായാണ് പലരും പുകവലിക്കുന്നത്. അതിനാല്‍ തന്നെ മാനസികസംഘര്‍ഷം പുകവലി വര്‍ദ്ധിപ്പിക്കും. ഇതിന് പ്രതിവിധിയായി മസാജിങ്ങ്, യോഗ, സംഗീതം എന്നിവയൊക്കെ പരീക്ഷിക്കാം. കഴിയുമെങ്കില്‍ പുകവലി നിര്‍ത്തിയ ആദ്യ ആഴ്ചകളില്‍ മാനസിക സംഘര്‍ഷം ഉണ്ടാക്കുന്ന സാഹചര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ ശ്രമിക്കുക.

ബേക്കിംഗ് സോഡ
മൂത്രത്തിലെ പി.എച്ച് വര്‍ദ്ധിപ്പിക്കുന്നതാണ് ബേക്കിംഗ് സോഡ. ഇത് ശരീരത്തില്‍ നിലവിലുള്ള നിക്കോട്ടിന്‍ പുറത്തേക്ക് പോകുന്നതിനെ മന്ദഗതിയിലാക്കും. അതിനാല്‍ പുകവലിക്കാനുള്ള താല്പര്യം കുറയും. ദിവസേന മൂന്ന് നേരം അര ടീസ്പൂണ്‍ വീതം ബേക്കിംഗ് സോഡ കഴിക്കുക. മറ്റൊരു മാര്‍ഗ്ഗം രണ്ട് ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി ഭക്ഷണത്തിന് ശേഷം കഴിക്കുന്നതാണ്.

പഴം, പച്ചക്കറികള്‍
പാല്‍, കാരറ്റ്, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയ പുകവലിക്കുന്നതിന് മുമ്പ് കഴിക്കുക. ഇതു മൂലം പുകവലിക്കുമ്പോള്‍ വായില്‍ കയ്പ് രസം അനുഭവപ്പെടുകയും പുകവലി പാതി വഴിയില്‍ നിര്‍ത്താന്‍ ഇടയാവുകയും ചെയ്യും.

സുഹൃത്തിനൊപ്പം
പുകവലി അവസാനിപ്പിക്കുന്നത് കുടുംബത്തില്‍ പെട്ട ഒരാളോടൊപ്പമോ, സുഹൃത്തിനൊപ്പമോ ആണെങ്കില്‍ അത് ഒരു ഐക്യബോധം നല്കുകയും ചെയ്യും.

വൈറ്റമിന്‍ സി
ഓറഞ്ച്, നാരങ്ങ, നെല്ലിക്ക, എന്നിവയിലെ വൈറ്റമിന്‍ സിയുടെ സമ്പന്നത പുകവലിയിലെ താല്പര്യം കുറയ്ക്കാന്‍ സഹായിക്കും. എന്തുകൊണ്ടെന്നാല്‍ സിഗരറ്റ് വലിക്കുന്നത് ശരീരത്തിലെ വൈറ്റമിന്‍ സിയെ ഇല്ലാതാക്കുന്നതാണ്.

സാമ്പത്തിക നേട്ടം
അനേകം ആരോഗ്യപരമായ നേട്ടങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതാണ് പുകവലി നിര്‍ത്തുന്നത് മൂലമുള്ള സാമ്പത്തിക നേട്ടം. ഇങ്ങനെ ലാഭിക്കുന്ന തുകയില്‍ നിന്ന് ഒരു ഭാഗം രസകരമായ എന്തിനെങ്കിലും വേണ്ടി ഉപയോഗിക്കുക.+

പിഴ
നിങ്ങളുടെ സുഹൃത്തുമായുള്ള ഒരു ധാരണ പ്രകാരം ഓരോ പ്രാവശ്യവും നിങ്ങള്‍ പുകവലിക്കുമ്പോള്‍ അതിന് ഒരു പിഴ സുഹൃത്തിന് നല്കുക. ഇത് നിങ്ങളെ നിരുത്സാഹപ്പെടുത്താന്‍ സഹായിക്കും.

ഗ്രാമ്പൂ ചവയ്ക്കുക
നിക്കോട്ടിന് വേണ്ടി ശരീരത്തില്‍ പ്രചോദനമുണ്ടാകുമ്പോള്‍ ഗ്രാമ്പൂ ചവയ്ക്കുന്നത് ഫലപ്രദമാണ്.

ഉപ്പുള്ള ആഹാരം
ചിപ്സ്, പപ്പടം, അച്ചാര്‍ തുടങ്ങി ഉപ്പ് കൂടുതലായടങ്ങിയ സാധനങ്ങള്‍ പുകവലിക്കാന്‍ തോന്നുന്ന അവസരത്തില്‍ കഴിക്കുക. അതല്ലെങ്കില്‍ അല്പം ഉപ്പ് നാക്കിന്‍റെ തുമ്പില്‍ വച്ചാലും മതി. ഇത് പുകവലിക്കാനുള്ള ആഗ്രഹം ഇല്ലാതാക്കും.

ഉണങ്ങിയ പഴങ്ങള്‍
ഉണങ്ങിയ പഴങ്ങളുടെ ഗന്ധം പുകവലിക്കാനുള്ള ആഗ്രഹം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

പുകവലി ഇല്ലാത്ത സുഹൃത്തുക്കള്‍
പുകവലിക്ക് ഏറ്റവും വലിയ പ്രേരണ സുഹൃത്തുക്കളുടെ പുകവലിയാണ്. അതിനാല്‍ തന്നെ പുകവലി ശീലമില്ലാത്തവരുടെ കൂടെയാണ് നിങ്ങളെങ്കില്‍ അതിനുള്ള സാഹചര്യം കുറയ്ക്കാനാവും. നിങ്ങള്‍ പുകവലി നിര്‍ത്താന്‍ പോകുമ്പോള്‍ അക്കാര്യം നിങ്ങളുമായി ഇടപെടുന്നവരെ അറിയിക്കുക.

കാന്‍ഡി, ച്യുയിങ്ങ് ഗം
പഞ്ചസാര അടങ്ങാത്ത കാന്‍ഡിയോ, ച്യുയിങ്ങ്ഗമ്മോ ഉപയോഗിക്കുന്നത് പുകവലിക്കാനുള്ള ആഗ്രഹം കുറയ്ക്കും.

ചവയ്ക്കുക
പുകവലിക്ക് പ്രേരണയുണ്ടാകുന്ന സമയങ്ങളില്‍ വായില്‍ എന്തെങ്കിലുമിട്ട് ചവയ്ക്കുക.

സിഗരറ്റിന്‍റെ എണ്ണം ക്രമമായി കുറയ്ക്കുക
ക്രമാനുഗതമായി വലിക്കുന്ന സിഗരറ്റിന്‍റെ എണ്ണം കുറച്ച് കൊണ്ടുവരിക. എന്നാല്‍ ഏത് ദിവസം നിങ്ങള്‍ പുകവലി നിര്‍ത്തുമെന്ന് നേരത്തെ തന്നെ നിശ്ചയിച്ചിരിക്കണം.

പല്ല്
പല്ല് വൃത്തിയായിരിക്കുന്നത് നിങ്ങള്‍ക്ക് പുകവലി നിര്‍ത്താന്‍ പ്രേരണ നല്കും. പുകവലി നിര്‍ത്തിയാല്‍ മഞ്ഞ നിറം മാറി പല്ലിന് കൂടുതല്‍ വെണ്മ ലഭിക്കും.

ആത്മവിശ്വാസം വളര്‍ത്തിയെടുക്കുക
നിങ്ങള്‍ക്ക് പുകവലി നിര്‍ത്താന്‍ സാധിക്കുമെന്ന് സ്വയം ബോധ്യപ്പെടുകയാണ് ആദ്യം വേണ്ടത്. നിങ്ങള്‍ ജീവിതത്തില്‍ അഭിമുഖീകരിച്ചതും, തരണം ചെയ്തതുമായ ഏറെ വിഷമതകളുള്ള കാര്യങ്ങള്‍ ഓര്‍മ്മിക്കുകയും ഇക്കാര്യവും നിങ്ങള്‍ക്ക് സാധ്യമാവുമെന്നും വിശ്വസിക്കുക. ഈ വിശ്വാസമാണ് നിങ്ങളുടെ തീരുമാനത്തെ വിജയത്തിലെത്തിക്കുക.



Click it and Unblock the Notifications











