Latest Updates
-
2026 ഓഗസ്റ്റ് 22 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം! -
രവി യോഗം: തടസ്സങ്ങൾ മാറി ഭാഗ്യം തെളിയുന്ന സമയം; ഈ നഗരങ്ങളിൽ ഇന്ന് ശ്രദ്ധിക്കുക -
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും
ആരോഗ്യം കാക്കും പാചകവിദ്യകള്‍
തടി കുറയ്ക്കാനുള്ള ശ്രമത്തിനിടയില്‍ പലരും ആരോഗ്യം നോക്കാന്‍ മറക്കും.ഫലമോ തടി പോകും ഒപ്പം ആരോഗ്യവും. ആരോഗ്യം നിലനിര്‍ത്തിത്തന്നെ തടി കുറയ്ക്കാന്‍ വഴിയുള്ളപ്പോള്‍ എന്തിന് ഉള്ള ആരോഗ്യം കളയണം. ഭക്ഷണരീതിയിലും പാചകത്തിലും ഇത്തിരി വത്യാസം വരുത്തിയാല്‍ ഇഷ്ടവിഭവങ്ങളൊന്നും ഒഴിവാക്കാതെ തന്നെ നിങ്ങള്‍ക്കും സ്ലിം ആകാം ഒപ്പം ഹെല്‍ത്തിയും.
അതിന് നിങ്ങള്‍ ഭക്ഷണത്തിലും പാചകരീതിയിലും ചില പരിഷ്ക്കാരങ്ങള്‍ വരുത്തുക മാത്രം ചെയ്താല്‍ മതി.അനാവശ്യ കലോറി വെട്ടിക്കുറച്ച് കൊഴുപ്പിനെ കരിച്ചു കളഞ്ഞ് സ്ലിമ്മാകാന്‍ ഇതാ ചില പാചകവിദ്യകള്‍

ഒലീവെണ്ണ
തടി കുറയ്ക്കാന്‍ കൊഴുപ്പുള്ള ഭക്ഷണത്തോടെ ഗുഡ്ബൈ പറയേണ്ട കാര്യമില്ല. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതിയാകും.ഒലീവെണ്ണ,അവേക്കാഡോ,സൂര്യകാന്തി എണ്ണ തുടങ്ങി പ്രകൃതിദത്ത അസംസ്കൃത എണ്ണകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.ഇത്തരം എണ്ണകളില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് ആരോഗ്യത്തിന് വളരെ നല്ലതാണ്.

കൊഴുപ്പ് നീക്കിയ പാല്
കൊഴുപ്പ് കൂടിയ പാലുകള്‍ ഉപയോഗിക്കാതെ പശുവിന് പാലോ,പാട നീക്കിയ പാലുകളോ ഉപയോഗിക്കാം.തൈര് ഉപയോഗിക്കുന്ന ആളാണെങ്കില്‍ കൊഴുപ്പ് നീക്കിയ പാല് കൊണ്ടുണ്ടാക്കിയത് ഉപയോഗിക്കാം.

കുറച്ച് മാത്രം എണ്ണ
നന്നായി ചൂടാക്കിയ പാനില്‍ വെള്ളമില്ലാതെ കുറച്ച് മാത്രം എണ്ണയില്‍ വറുത്തെടുത്ത് പച്ചക്കറികള്‍ കഴിക്കാം. ഇത് പാചകം എളുപ്പമാക്കുക മാത്രമല്ല.പച്ചക്കറികള്‍ രുചിയോടെയും മൊരിപ്പോടെയും കഴി്ക്കാനും സഹായിക്കും.

ബേക്കിംഗ്,ഗ്രില്ലിംഗ്
പാചകം വെറും വേവിക്കലില് നിന്നും മാറ്റി ബേക്കിംഗ്,ഗ്രില്ലിംഗ്,വരട്ടല്,പൊള്ളിക്കല്‍,പൊരിക്കല്‍,ആവിയില്‍ വേവിക്കല്,മൊരിക്കല്‍ തുടങ്ങിയവ പരീക്ഷിക്കാം.ഇത് വഴി പാചകം കൂടുതല്‍ എളുപ്പവും ഭക്ഷണം കൂടുതല്‍ ആരോഗ്യകരവുമാക്കും.

ബട്ടര്‍ കുറയ്ക്കുക
ബട്ടര്‍ അടങ്ങിയ ഭക്ഷണം ഒഴിവാക്കുകയോ കുറയ്ക്കുകയോ വേണം.ഒഴിവാക്കാനാവാത്തതാണെങ്കില്‍ നന്നായി പൊരിച്ച് അതിലെ മൃഗക്കൊഴുപ്പ് ഒഴിവാക്കിയതിനുശേഷം ഉപയോഗിക്കാം.കാരണം അത് നിങ്ങളുടെ ആരോഗത്തിന് ഒട്ടും നല്ലതല്ല.

നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍
പാചകത്തിന് നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ ഉപയോഗിക്കാം. ഇത് അധികം എണ്ണ ഉപയോഗിക്കുന്നത് തടയും.

ഉപ്പ്
ഭക്ഷണത്തില്‍ ഉപ്പിടുന്നതിന് മുന്‍പ് രുചിച്ചു നോക്കുക. ഇത് നോക്കി ആവശ്യത്തിന് മാത്രം ഉപ്പ് ഇടാം. പാചകത്തിന്റ അവസാനം കുറച്ച് ഒലീവ് ഓയിലോ,വിനാഗിരിയോ,നാരങ്ങാനീരോ ഭക്ഷണത്തില്‍ ചേര്‍ത്താല്‍ ഭക്ഷണത്തിന് നല്ല മണവും രുചിയുമുണ്ടാകും.

പാചകത്തിന് വിനാഗിരി
എണ്ണയില്‍ പാചകം ചെയ്യുന്നത് മാറ്റി സ്റ്റോക്കിലോ ,വൈനിലോ,നാരങ്ങാ നീരിലോ,വിനാഗിരിയിലോ,ഒന്നുമല്ലെങ്കില്‍ വെള്ളത്തിലോ പാചകം ചെയ്യാം.ഇത് വത്യസ്ഥ രുചികള്‍ നല്‍കുമെന്ന് മാത്രമല്ല.എണ്ണ ഉപയോഗം കുറച്ച് ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കും.

മത്സ്യം
മത്സ്യം നന്നായി കഴിക്കാം. ഇതിലെ പ്രോട്ടീനും ഒമേഗാ 3 ഫാറ്റി ആസിഡും ആരോഗ്യത്ത് വളരെ നല്ലതാണ്.മാത്രമല്ല മത്സ്യത്തില്‍ കൊഴുപ്പിന്റെ അംശം വളരെ കുറവാണ്.

സോസ്
കറിക്കൂട്ടുകളില്‍ സോയാസോസിന്റെയും തക്കാളി സോസിന്റെയും ഉപയോഗം നിയന്ത്രിക്കാം.കാരണം സംസ്ക്കിരിച്ചെടുക്കുന്ന സോസുകളിലെല്ലാം അമിതമായ അളവില്‍ ഉപ്പ് ഉപയോഗിക്കുന്നുണ്ട്.

ക്രീമിനു പകരം തൈരോ പാലോ
സോസുകളിലും സൂപ്പുകളിലും ക്രീമിനു പകരം കൊഴുപ്പ് കുറഞ്ഞ തൈരോ പാലോ,പാട നീക്കിയ പാലോ,കോണ്‍ഫ്ലോറോ ഉപയോഗിക്കാം.

അച്ചാര്‍, പായ്ക്കറ്റ് ഭക്ഷണങ്ങള്‍
ഉപ്പിന്റെ അമിതോപയോഗം കാരണമുണ്ടാകുന്ന തക്ത സമ്മര്‍ദ്ദവം കുറയ്ക്കാന്‍ പാക്കറ്റ് ഭക്ഷണങ്ങള്‍ ഒഴിവാക്കാം. അച്ചാറിലും മറ്റ് പാക്കറ്റ് ഭക്ഷണങ്ങളിലും കേടാകാതിരിക്കാന്‍ അമിതമായി ഉപ്പ് ചേര്‍ക്കാറുണ്ട്.ഇതിന് പകരം പുതിയ പച്ചക്കറികളോ അല്ലെങ്കില്‍ ഫ്രോസണ്‍ പച്ചക്കറികളോ ഉപയോഗിക്കാം.

കോഴിയിറച്ചി
കോഴിയിറച്ചിയിലെ തൊലിയും കൊഴുപ്പും കളഞ്ഞ് ഉപയോഗിക്കുക.ഇത് കലോറി കുറയ്ക്കും.

പച്ചക്കറികള്‍
പച്ചക്കറികള്‍ പൊരിച്ച് കഴിക്കാനാണ് ഇഷ്ടമെങ്കില്‍ നന്നായി ചൂടാക്കിയ പാനില്‍ പച്ചക്കറികള്‍ ഇട്ട് എണ്ണ സ്പ്രേ ചെയ്ത് വെവിച്ചെടുക്കാം. പാചകത്തിനിടെ പച്ചക്കറികള്‍ അമിതമായ എണ്ണ കുടിക്കുന്നത് തടയാന്‍ ഇതിലൂടെ കഴിയും. പച്ചക്കറികള്‍ ആദ്യം മൈക്രോവേവ് ചെയ്ത ശേഷം ഒന്നോ രണ്ടോ മിനുട്ട് ഗ്രില്‍ ചെയ്തെടുക്കുകയാണ് മറ്റൊരു വഴി.

എണ്ണകള്‍
ബേക്കിംഗിനായി സസ്യഎണ്ണകള്‍ ഉപയോഗിക്കാം.ചണവിത്തില്‍ നിന്നും സോയാബീനില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന എണ്ണകള്‍ ആരോഗ്യത്തിന് ഉത്തമമാണ്.

ഇന്‍സ്റ്റന്‍ഡ് ഭക്ഷണങ്ങള്‍
ഉപ്പിന്റെ ഉപയോഗം കുറയ്ക്കാന്‍ പാക്കറ്റ് പാസ്തകളും നൂഡില്‍സും സൂപ്പുകളും അടക്കമുള്ള ഇന്‍സ്റ്റന്‍ഡ് ഭക്ഷണങ്ങള്‍ ഒഴിവാക്കാം.സാള്‍ട്ടഡ് നട്സ്,ചിപിസി തുടങ്ങിയവയും ഒഴിവാക്കാനുള്ളത് തന്നെ. ഞങ്ങളുടെ ഫേസ്ബുക് പേജിലേക്കു പോകൂ, ലൈക് ചെയ്യു, ഷെയര്‍ ചെയ്യൂ,

പച്ചക്കറികള്‍
പച്ചക്കറികളിലെ വിറ്റാമിനുകള്‍ നഷ്ടപ്പെടുന്നത് തടയാന്‍ തൊലി കളയുന്നതിന് പകരം ഉരച്ച് കഴുകുക.കാരണം പല പച്ചക്കറികളിലും തൊലിയോട് ചേര്‍ന്നാണ് അതിലെ വിറ്റാമിനുകള്‍ ഉള്ളത്.പച്ചക്കറികള്‍ വെള്ളത്തിലിട്ട് വേവിക്കുന്നതിന് പകരം ആവിയില്‍ വേവിക്കുകയോ മൈക്രോവേവ് ചെയ്യുകയോ ആവാം.വെള്ളത്തിലിട്ട് വേവിക്കുകയാണെങ്കില്‍ വളരെ കുറച്ച് മാത്രം വെള്ളം ഉപയോഗിക്കാം.അത് തന്നെ അധികനേരം വേവിക്കാതെയും നോക്കണം.

പേസ്ട്രി ബ്രഷ് ഉപയോഗിക്കുക
പാചകത്തിനിടെ അനാവശ്യമായുള്ള കൊഴുപ്പിന്റെ ഉപയോഗവും കുറയ്ക്കാം.കുക്കിംഗ് സ്പ്രേ ഉപയോഗിക്കുന്നതും പേസ്ട്രി ബ്രഷില്‍ കുറച്ചുമാത്രം എണ്ണ തടവുന്നതും കൊഴുപ്പിന്റെ അമിതോപയോഗം തടയും.

കറിവേപ്പില
കറിവേപ്പിലയെപ്പോലെയുള്ള ഔഷധസസ്യങ്ങളും സുഗന്ധദ്രവ്യങ്ങളും ഭക്ഷണത്തില്‍ ഉപയോഗിക്കാന്‍ പിശുക്കു കാണിക്കേണ്ട.ഇത് ഭക്ഷണത്തിന് നിറവും മണവും നല്‍കുക മാത്രമല്ല. ഇതിലടങ്ങിയിരിക്കുന്ന ഫൈറ്റോ ഈസ്ട്രജന് ആരോഗ്യത്തിന് വളരെ നല്ലതാണ്.മാത്രമല്ല ഇത് ഭക്ഷണത്തില്‍ ഉപ്പിന്റെയും എണ്ണയുടേയും അളവ് കുറയ്ക്കാനും കാരണമാകും.

കറിവേപ്പില അവസാനം
അതേസമയം കറിവേപ്പിലയും പുതിനയിലയും മറ്റും വിഭവങ്ങളില്‍ ഏറ്റവും അവസാനം ചേര്‍ത്താല്‍ മതിയാകും.എന്നാല്‍ മാത്രമേ ഇതിന്റെ ഗുണവും മണവും ഭക്ഷണത്തിനുണ്ടാകൂ.ശീഘ്രസ്ഖലനം, സൈക്കോ, ബയോളജിയ്ക്കല്‍ കാരണങ്ങള്‍



Click it and Unblock the Notifications