Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കരള്‍ തകരാറിലെങ്കില്‍....
കരള്‍ തകരാറിലാകല്‍ ഇന്ന് സാധാരണമാണ്. പാരമ്പര്യമായോ , വിഷവാതകങ്ങള്‍ മൂലമോ രോഗാണുക്കള്‍ മൂലമോ കരള്‍ തകരാറിലാകും. ദീര്‍ഘനാളുകളായുള്ള രോഗങ്ങളും കരള്‍ നാശത്തിന് കാരണമാകും. ഭക്ഷണം ദഹിപ്പിക്കാനും പോഷകാഹാരങ്ങള്‍ ആഗീരണം ചെയ്യാനും വിഷാംശങ്ങള്‍ ഒഴിവാക്കാനും സഹായിക്കുന്ന ഈ അവയവമില്ലാതെ മനുഷ്യന് ജീവിക്കാന്‍ കഴിയില്ല.
കരളിന്‍്റെ പ്രശ്നങ്ങള്‍ സ്വയം തിരിച്ചറിയാന്‍ ചില വഴികളുണ്ട്. അവ ചുവടെ;

അടിവയര്‍ വീര്‍ക്കല്‍
കരള്‍ രോഗമായ സിര്‍ഹോസിസ് ബാധിതരുടെ അടിവയര്‍ ദ്രാവകങ്ങള്‍ കെട്ടികിടന്ന് വീര്‍ത്തിരിക്കും. രക്തത്തിലെ ആല്‍ബുമിനും പ്രോട്ടീനും മറ്റു ദ്രാവകങ്ങളും അവിടെ തന്നെ നിലനിര്‍ത്തുന്നതാണ് പ്രശ്ന കാരണം. ഇത്തരം രോഗികളുടെ അടിവയര്‍ ഗര്‍ഭിണികള്‍ക്ക് സമാനമായ രീതിയിലായിരിക്കും.

മഞ്ഞപ്പിത്തം
തൊലിയിലും കണ്ണിലുമുള്ള മഞ്ഞ നിറം ഗുരുതര മഞ്ഞപ്പിത്തം കരളിനെ ബാധിച്ചതാണ് കാണിക്കുന്നത്. രക്തത്തിലെ ബിലിറൂബിന്‍ ശരീരത്തിന് മാലിന്യമായി പുറന്തള്ളാന്‍ കഴിയാത്തതിനാലാണ് മഞ്ഞനിറം വ്യാപിക്കുന്നത്.

അടിവയറില്‍ വേദന
അടിവയര്‍ വേദനയാണ് മറ്റൊരു ലക്ഷണം. മുകള്‍ ഭാഗത്ത് വലതു വശത്തായോ അല്ല എങ്കില്‍ വാരിയെല്ലിന് അടിയില്‍ വലതുഭാഗത്തോ ആണ് വേദന അനുഭവപ്പെടാറ്.

മൂത്രത്തിന് നിറം മാറ്റം
മൂത്രത്തിന് കടുത്ത മഞ്ഞനിറം കണ്ടാല്‍ സൂക്ഷിക്കണം. . രക്തത്തില്‍ ബിലിറൂബിന്‍ കൂടുതലായാലാണ് ഇങ്ങനെ സംഭവിക്കുക. അധികമുള്ള ബിലിറൂബിന്‍ രോഗാവസ്ഥയിലുള്ള കരളിന് വൃക്കവഴി മാലിന്യമായി പുറന്തള്ളാന്‍ കഴിയാത്തതാണ് പ്രശ്ന കാരണം.

തൊലിയിലെ ചൊറിച്ചില്‍
തൊലിയിലെ ചൊറിച്ചിലും പാളികളായി അടര്‍ന്നുപോകുന്നവിധത്തില്‍ തടിപ്പുകള്‍ രൂപപ്പെടലും കരള്‍രോഗ ലക്ഷണമാണ്. ശരീരത്തിലെ ദ്രാവകങ്ങള്‍ തൊലിപ്പുറത്ത് എത്തിക്കാനുള്ള കഴിവില്ലായ്മയാണ് പ്രശ്നകാരണം.

മലത്തിലെ പ്രശ്നങ്ങള്‍
കരളിന് പ്രശ്നങ്ങളുള്ളവര്‍ക്ക് മലവിസര്‍ജനത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകും. ക്രമമില്ലാതെയുള്ള മല വിസര്‍ജനം, ഇറിറ്റബിള്‍ ബൗള്‍ സിന്‍ഡ്രോം, എന്നിവക്ക് പുറമെ മലത്തില്‍ നിറ വ്യത്യാസവും അനുഭവപ്പെടാം. മലത്തില്‍ ഇളം നിറമോ ഇളം നിറമോ കറുത്തതോ ഇരുണ്ടതോ ആയ നിറമോ രക്തത്തിന്‍്റെ അംശമോ കണ്ടാല്‍ ചികില്‍സ തേടുക.

ഛര്‍ദി
കരള്‍ പ്രവര്‍ത്തനം തകരാറിലായവര്‍ക്ക് ദഹന പ്രശ്നവും ആസിഡ് ഉല്‍പ്പാദനവുമടക്കം പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇതുമൂലം ഛര്‍ദി സാധാരണമാണ്.

വിശപ്പില്ലായ്ക
കരള്‍ രോഗങ്ങള്‍ക്ക് ചികില്‍സ തേടാത്തത് വിശപ്പില്ലായ്കക്കും ശരീര ഭാരം വന്‍തോതില്‍ കുറയാനും കാരണമാകും. പോഷകാംശങ്ങളുടെ കുറവ് അനുഭപ്പെടുന്ന രോഗികളില്‍ ഞരമ്പുകളിലൂടെയെങ്കിലും പോഷകാംശങ്ങള്‍ നല്‍കണം.

ദ്രാവകങ്ങള്‍ കെട്ടികിടക്കല്‍
കാലുകളിലും കണങ്കാലിലും ദ്രാവകങ്ങള്‍ കെട്ടികിടക്കുന്ന ഒഡേമ എന്ന അവസ്ഥ കരള്‍ രോഗികളില്‍ കണ്ടുവരാറുണ്ട്. വീര്‍ത്തിരിക്കുന്ന ഈ ഭാഗങ്ങളില്‍ വിരലമര്‍ത്തിയാല്‍ ആ പാട് കുറച്ച്നേരം അവിടെ നിലനില്ക്കും.

തളര്‍ച്ച
കടുത്ത തളര്‍ച്ചയും ശാരീരികവും മാനസികവുമായ ദുര്‍ബലാവസ്ഥയും ഓര്മ കുറവും ആശയകുഴപ്പവും കരള്‍ രോഗികളില്‍ കണ്ടുവരാറുണ്ട്. കരള്‍ പ്രവര്‍ത്തനം തകരാറിലാകുന്നതോടെ കോമാ സ്റ്റേജില്‍ വരെ കൊണ്ടുചെന്ന് എത്തിക്കുന്നു.



Click it and Unblock the Notifications
