Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
കരള്‍ പ്രശ്നങ്ങള്‍ക്ക് വിവിധ കാരണങ്ങള്‍
മദ്യം കഴിയ്ക്കുന്നവര്‍ക്ക് ലിവര്‍ പ്രശ്നങ്ങളുണ്ടാകുമെന്നു പറയും. മദ്യപാനം കരളിന് കേടാണെന്നതും പരമാര്‍ത്ഥമാണ്. എന്നാല്‍ മദ്യം കഴിയ്ക്കാത്തവര്‍ക്ക് ലിവര്‍ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടോയെന്നതാണ് ചോദ്യം.
മദ്യം കഴിയ്ക്കാത്തവര്‍ക്കും ലിവര്‍ പ്രശ്നങ്ങളുണ്ടാകാം. ഇത്തരം ചില പ്രശ്നങ്ങളെക്കുറിച്ചും ഇവയ്ക്കുള്ള കാരണങ്ങളെക്കുറിച്ചും അറിയൂ.

കരള്‍ പ്രശ്നങ്ങള്‍ക്ക് വിവിധ കാരണങ്ങള്‍
എണ്ണമയമുള്ള ഭക്ഷണം കരളിലിന് കേടാണ്. ഇത് ശരീരത്തിലെ കൊഴുപ്പിന്റെ അംശം വര്‍ദ്ധിപ്പിക്കുന്നു. അധികം വരുന്ന കൊഴുപ്പ് കരളില്‍ അടിഞ്ഞു കൂടി ഫാറ്റി ലിവര്‍ സിന്‍ഡ്രോം എന്ന രോഗം വരുത്തും. ഛര്‍ദി, വയറിളക്കം, ദഹനക്കേട് എന്നിവയാണ് ഈ അസുഖത്തിന്റെ ലക്ഷണങ്ങള്‍.

കരള്‍ പ്രശ്നങ്ങള്‍ക്ക് വിവിധ കാരണങ്ങള്‍
അധികം എരിവുള്ള ഭക്ഷണവും കരളിന് കേടു തന്നെയാണ്. പ്രത്യേകിച്ച് മഞ്ഞപ്പിത്തമുള്ളവരോട് അധികം എരിവുള്ള ഭക്ഷണം കഴിയ്ക്കരുതെന്നു പറയും. എരിവ് പാകത്തിനു മാത്രം ഉപയോഗികകുന്നതാണ് ആരോഗ്യത്തിന് നല്ലത്.

കരള്‍ പ്രശ്നങ്ങള്‍ക്ക് വിവിധ കാരണങ്ങള്‍
അണുബാധയും ലിവറിന് കേടു തന്നെയാണ്. വയറ്റിലുണ്ടാകുന്ന അണുബാധ ചിലപ്പോള്‍ കരളിനേയും ബാധിച്ചെന്നു വരാം. കരള്‍വീക്കം ഇത്തരം അവസ്ഥകളിലുണ്ടാകുന്ന ഒരു രോഗമാണ്. ഭക്ഷ്യവിഷബാധ പോലും കരളിനെ ബാധിച്ചെന്നു വരാം.

കരള്‍ പ്രശ്നങ്ങള്‍ക്ക് വിവിധ കാരണങ്ങള്‍
അഴുക്കുവെള്ളവും കരള്‍ രോഗത്തിനുള്ള ഒരു കാരണം തന്നെയാണ്. മഞ്ഞപ്പിത്തം പോലെ കരളിനെ ബാധിക്കുന്ന രോഗത്തിന്റെ മുഖ്യകാരണവും ഇതു തന്നെയാണ്. അഴുക്കുവെള്ളം രക്തത്തിലെ ബിലിറൂബിന്‍ തോത് വര്‍ദ്ധിക്കാന്‍ ഇട വരുത്തും. ഇത് കരളിന് കേടാണ്.

കരള്‍ പ്രശ്നങ്ങള്‍ക്ക് വിവിധ കാരണങ്ങള്‍
ലിവര്‍ ക്യാന്‍സര്‍ മദ്യപിക്കുന്നവരേയും ഇല്ലാത്തവരേയും ഒരുപോലെ ബാധിയ്ക്കുന്ന ഒരു രോഗമാണ്. ലിവര്‍ ക്യാന്‍സറിന് മദ്യം കാരണമാകുന്നില്ല. ഇത് ഒരു പരിധി വരെ പാരമ്പര്യം കാരണവും ഉണ്ടാകാം.

കരള്‍ പ്രശ്നങ്ങള്‍ക്ക് വിവിധ കാരണങ്ങള്‍
കരളില്‍ കൂടുതല്‍ കൊഴുപ്പുണ്ടെങ്കില്‍ ഇത് കരളിലെ കോശങ്ങളില്‍ കേടുപാടുകളുണ്ടാക്കാന്‍ ഇടയാക്കും. അമിതവണ്ണമുള്ളവര്‍ക്ക് ഈ പ്രശ്നം വരാറുണ്ട്.

കരള്‍ പ്രശ്നങ്ങള്‍ക്ക് വിവിധ കാരണങ്ങള്‍
ഹെപ്പറ്റൈറ്റിസ് കരളിനെ ബാധിയ്ക്കുന്ന ഒരു വൈറല്‍ രോഗമാണ്. മരണത്തിലേക്കു തന്നെ വഴിയൊരുക്കിയേക്കാവുന്ന രോഗം. ഇതിനും മദ്യമല്ല കാരണം. ഇതിനെതിരെ വാക്സിനെടുക്കുകയെന്നതാണ് പോംവഴി.

കരള്‍ പ്രശ്നങ്ങള്‍ക്ക് വിവിധ കാരണങ്ങള്‍
എന്നാല്‍ ഇവരേക്കാള്‍ കൂടുതല്‍ മദ്യപാനികള്‍ കരള്‍രോഗത്തെ കൂടുതല്‍ ഭയക്കണം. കാരണം മദ്യം കരളിന്റെ ഏറ്റവും വലിയ ശത്രുവാണ്.



Click it and Unblock the Notifications