Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
രോഗമുക്തിക്ക് യോഗ
രോഗങ്ങളെ സുഖപ്പെടുത്താന്‍ കഴിവുള്ളതാണ് യോഗ. ജീവിതത്തില്‍ കൃത്യമായി യോഗയുടെ പാത പിന്തുടര്ന്നാല് മിക്ക രോഗങ്ങളില്‍ നിന്നും മുക്തി നേടിത്തരുവാന്‍ യോഗക്ക് സാധിക്കും. രോഗങ്ങളെ സ്വാഭാവിക രീതിയില്‍ തന്നെ ഇല്ലാതാക്കാനുള്ള കഴിവ് യോഗക്കുണ്ട്.
യോഗ സ്ഥിരമായി ചെയ്താല്‍ ആസ്ത്മ, ബ്രോങ്കൈറ്റിസ് എന്നിവയ്ക്ക് ശമനമുണ്ടാകും. പ്രമേഹത്തെ ഭേദമാക്കാന്‍ യോഗക്ക് സാധിക്കില്ലെങ്കിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്താന്‍ യോഗ ചെയ്യുക വഴി സാധിക്കും. യോഗ വഴി ഭേദമാക്കാന്‍ സാധിക്കുന്ന ചില കടുത്ത രോഗങ്ങളെ ഇവിടെ പരിചയപ്പെടുത്തുന്നു.

ആസ്ത്മ
ആസ്ത്മക്ക് മികച്ച ഒരു ഔഷധമാണ് യോഗ. ആസ്ത്മ കീഴടക്കുമ്പോള്‍ ഇന്‍ഹെയ്ലറുകള്‍ നിങ്ങളുടെ ജീവന് രക്ഷിക്കും. എന്നാല്‍ യോഗ ജീവിതത്തില്‍ ഏറെക്കാലത്തേക്ക് ആസ്ത്മയില്‍ നിന്ന് സംരക്ഷണം നല്‍കും.

പ്രമേഹം
ഭേദമാക്കാനാവാത്ത ഒരു രോഗമാണ് പ്രമേഹം. ശരീരത്തിലെ ഇന്‍സുലിന്റെ താളപ്പിഴകള്‍ മരുന്നിന് ഭേദമാക്കാനാവില്ല. എന്നാല്‍ യോഗ ചെയ്യുക വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ തോതില്‍ നിലനിര്‍ത്താം.

രക്തസമ്മര്‍ദ്ധം
പല കാരണങ്ങളാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ധം അനുഭവപ്പെടാറുണ്ട്. സ്ഥിരമായി യോഗാസനങ്ങളും ധ്യാനവും ചെയ്യുക വഴി അമിത രക്തസമ്മര്‍ദ്ധത്തിന് പരിഹാരം കാണാം.

ദഹനക്കുറവ്
ദഹനക്കുറവ് ഇന്ന് ആളുകള്‍ക്കിടയില്‍ സാധാരണമായി കാണുന്ന ഒരു രോഗമാണ്. ചില യോഗാസനങ്ങള്‍ വഴി ഈ പ്രശ്നത്തിന് പരിഹാരം കാണാം.

മൈഗ്രെയ്ന്
തലച്ചോറിലേക്ക് മതിയായ രക്തയോട്ടം ഇല്ലാതെ വരുമ്പോളുണ്ടാകുന്ന ഒരു രോഗമാണ് മൈഗ്രെയ്ന്. ഇത് ഉള്ള ആളുകള്‍ക്ക് ഇടക്കിടക്ക് കഠിനമായ തലവേദന അുഭവപ്പെടും. ഇതിന് പരിഹാരമായി ശീര്‍ഷാസനം പോലുള്ള യോഗക്രമങ്ങള്‍ ചെയ്യാം.

നടുവേദന
ഇരുന്ന് ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്ക് കാണുന്ന ഒരു രോഗമാണ് നടുവേദന. ഓപ്പറേഷനുകള്‍ക്ക് വിധേയമായിട്ടുള്ളവര്‍ക്കും ഈ പ്രശ്നം കാണാറുണ്ട്. തദാസനം, വൃക്ഷാസനം എന്നീ യോഗാസനങ്ങള്‍ ഇതിന് പരിഹാരമായി ചെയ്യാവുന്നതാണ്.

ആര്‍ത്രൈറ്റിസ്
ഭേദമാക്കാന്‍ പ്രയാസമുള്ള ഒരു രോഗമാണ് ആര്‍ത്രൈറ്റിസ്. ജോയിന്റുകളില്‍ അനുഭവപ്പെടുന്ന കഠിനമായ വേദനയാണിത്. ആര്‍ത്രൈറ്റിസിന്റെ വേദനക്ക് ശമനം ലഭിക്കാന്‍ യോഗ ചെയ്യുന്നത് സഹായിക്കും.

ലിവര്‍
ലിവറിന്റെ ആരോഗ്യം വര്‍ദ്ധിപ്പിച്ച് ആരോഗ്യത്തോടെയിരിക്കാന്‍ വയറിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്ന അടിസ്ഥാന യോഗാസനങ്ങള്‍ ചെയ്യാവുന്നതാണ്.

സ്ട്രെസ്
മാനസികസമ്മര്‍ദ്ധത്തിന് നല്ലൊരു മരുന്നാണ് യോഗ. മാനസിക സമ്മര്‍ദ്ധത്തിനും, ഉറക്കക്കുറവിനും മരുന്ന് കഴിക്കുന്നവര്‍ ഉത്തനാസനം പോലുള്ള യോഗക്രമങ്ങള്‍ ചെയ്യുക.

പോളി സിസ്റ്റിക് ഓവറി സിന്‍ഡ്രോം
പോളി സിസ്റ്റിക് ഓവറി സിന്‍ഡ്രോം (PCOS) സ്ത്രീകളില്‍ കാണുന്ന ഒരു ഹോര്‍മോണ്‍ തകരാറാണ്. ഇന്ന് ഒട്ടേറെ സ്ത്രീകളില്‍ ഈ പ്രശ്നം കാണുന്നുണ്ട്. ക്രമം തെറ്റിയ ആര്‍ത്തവം പോലുള്ള പ്രശ്നങ്ങള്‍ ക്രമേണ വന്ധ്യതക്ക് കാരണമാകും. യോഗാസനങ്ങള്‍ ചെയ്യുക വഴി ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം.



Click it and Unblock the Notifications
