Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
വെയ്റ്റ് ലിഫ്റ്റിംഗ് യൂട്രസിന് കേടോ?
പൊതുവെ ജിമ്മില്‍ പോകുന്നതും വെയ്റ്റ് ലിഫ്റ്റിംഗും മറ്റും പുരുഷന്മാരുടെ കുത്തകയാണെന്നാണ് വയ്പ്. സ്ത്രീകള്‍ ഇത്തരം വ്യായാമങ്ങള്‍ ചെയ്യുന്നതിനെ പറ്റി ധാരണകളും തെറ്റിദ്ധാരണകളും ഏറെയുണ്ട്.
സ്ത്രീകള്‍ വെയ്റ്റ് ലിഫ്റ്റിംഗ് പരിശീലിച്ചാല്‍ മസിലുകള്‍ വരുമെന്നും സ്ത്രൈണത നഷ്ടപ്പെടുമെന്നും പൊതുവെയൊരു വിശ്വാസമുണ്ട്. എന്നാല്‍ ഇതില്‍ വാസ്തവമില്ല. പുരുഷന്മാരുടെ ടെസ്റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണാണ് പുരുഷത്വം വര്‍ദ്ധിപ്പിക്കുന്നത്. ഈ ഹോര്‍മോണ്‍ തോത് സ്ത്രീകളില്‍ വളരെ കുറവാണ്. എന്നാല്‍ ഇത്തരം ഹോര്‍മോണ്‍ അടങ്ങിയ സ്റ്റിറോയ്ഡുകള്‍ കഴിച്ചാല്‍ സ്ത്രീകളില്‍ മസിലുകള്‍ വരാന്‍ സാധ്യത കൂടുതലാണ്.

വെയ്റ്റ് ട്രെയ്നിംഗു കൊണ്ട് മാറിടവലിപ്പം വര്‍ദ്ധിക്കുമെന്നു പൊതുവെ ഒരു വിശ്വാസമുണ്ട്. എന്നാല്‍ ഇത് തെറ്റിദ്ധാരണ മാത്രമാണ്. വെയ്റ്റ് ട്രെയ്നിംഗു കൊണ്ട് തോളിന്റെ ആകൃതിയും ശരീരാകൃതിയും വര്‍ദ്ധിപ്പിക്കാമെന്നല്ലാതെ മാറിട വലിപ്പം വര്‍ദ്ധിക്കില്ല.മാറിട വലിപ്പം വര്‍ദ്ധിക്കാന്‍ മറ്റു ചില പ്രത്യേക വ്യായാമങ്ങളാണ് പരിശീലിക്കേണ്ടത്.
ഒരിക്കല്‍ മസിലുണ്ടായി പിന്നീട് വെയ്റ്റ് ലിഫ്റ്റിംഗ് നിര്‍ത്തിയാല്‍ മസിലുകള്‍ നഷ്ടപ്പെട്ട് കൊഴുപ്പടിഞ്ഞു കൂടുമെന്ന്് ചിലര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ട്. വെയ്റ്റ് ലിഫ്റ്റിംഗ് നിര്‍ത്തിയാല്‍ വീണ്ടും കൊഴുപ്പടിഞ്ഞു കൂടാനുള്ള സാധ്യത വളരെക്കുറവാണ്. എന്നാല്‍ ഭക്ഷണക്രമം പാലിച്ചില്ലെങ്കില്‍ കൊഴുപ്പുണ്ടാവുകയും ചെയ്യും.
വെയ്റ്റ് ലിഫ്റ്റിംഗ് ബിപി പ്രശ്നങ്ങളുണ്ടാക്കുമെന്ന ധാരണയും പലര്‍ക്കുമുണ്ട്. ഇത് ശരിയല്ല. ഭാരമുയര്‍ത്തുന്ന സമയത്ത് ബിപിയില്‍ വ്യതിയാനും വരുമെന്ന കാര്യം ശരി തന്നെ. എന്നാല്‍ വ്യായാമത്തിനു ശേഷം ഇത് പൂര്‍വസ്ഥിതിയിലെത്തുകയും ചെയ്യും.
വെയ്റ്റ് ലിഫ്റ്റിംഗ് സ്ത്രീകളുടെ ഗര്ഭപാത്രത്തിന് ദോഷം ചെയ്യുമെന്ന ധാരണയും ചിലര്‍ക്കുണ്ട്. അമിതഭാരം എടുത്തുയര്‍ത്തിയാല്‍ ഒരു പരിധി വരെ ഇത് യൂട്രസിനെ ബാധിച്ചേക്കും. എന്നാല്‍ ഉയര്‍ത്താവുന്ന വെയ്റ്റ് എടുക്കുന്നതു കൊണ്ട് ദോഷമില്ല. വെയ്റ്റ്ലിഫ്റ്റിംഗിന് പരിശീലകരുടെ സഹായം തേടുന്നതു നന്നായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
