Latest Updates
-
ഒക്ടോബർ 22 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? -
ഒക്ടോബർ 22 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
ഇന്ന് അഭിജിത്ത് മുഹൂർത്തമില്ല: പ്രധാന കാര്യങ്ങൾക്കായി ഈ സമയം ശ്രദ്ധിക്കൂ -
ചന്ദ്ര-രാഹു യുതി: ഇന്ന് പുലർച്ചെ സംഭവിക്കുന്ന 'ഗ്രഹൺ യോഗം'; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? -
ഒക്ടോബർ 22-ന് ഭദ്ര സമയം: പണമിടപാടുകളും യാത്രകളും ഒഴിവാക്കണോ? അറിയേണ്ടതെല്ലാം ഇതാ -
ശരത് പൗർണ്ണമിക്ക് വീട് ഒരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിന് വഴിതുറക്കാം -
2026 ഒക്ടോബർ 21: മിഥുനം, കർക്കടകം രാശിക്കാർക്ക് ഇന്ന് ചന്ദ്രാഷ്ടമം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കനത്ത മഴക്കാലം: വീടിന്റെ സുരക്ഷയ്ക്കും ഐശ്വര്യത്തിനും ഈ വാസ്തു ടിപ്സ് മറക്കരുത് -
ശരദ് പൗർണ്ണമി 2026: കൊജാഗരി ലക്ഷ്മി പൂജയും ചന്ദ്രോദയ സമയവും; ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
മുടിക്ക് തിളക്കം കിട്ടാന്‍ അരിവെള്ളം മതിയോ? അറിയേണ്ട സത്യങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും
കവിളിലെ കൊഴുപ്പു കുറയ്ക്കാം
നല്ല ചുവന്നു തുടുത്ത കവിളുകള്‍, ഒരു കാലത്ത് സ്ത്രീ സൗന്ദര്യം വര്‍ണിച്ചിരുന്ന സ്ഥിരം വാചകങ്ങളായിരുന്നു ഇത്. ഇക്കാലം പോയി, തുടുത്ത കവിളുകളല്ലാ ഇപ്പോഴത്തെ സൗന്ദര്യത്തിന്റെ അളവുകോല്‍, ഒട്ടിയ കവിളുകളാണ്. ലോകപ്രശസ്ത മോഡലുകളെ എടുത്തുനോക്കിയാല്‍ ഇതിലെ വാസ്തവവും മനസിലാകും
കവിളുകളിലെ കൊഴുപ്പു നീക്കാന്‍ സര്‍ജറി വരെ ആശ്രയിക്കുന്ന കാലമാണിത്. ഇതല്ലാതെയും കവിളുകളിലെ കൊഴപ്പു നീക്കാന്‍ വഴികളുണ്ട്.
കൃത്യമായ ഭക്ഷണക്രമമില്ലാത്തതും വ്യായാമമില്ലാത്തതും ശരീരത്തെ പോലെ മുഖത്തും കൊഴുപ്പുണ്ടാക്കുകയും മാംസളമായ കവിളുകള്‍ക്ക് കാരണമാകുകയും ചെയ്യും. ഇരട്ടത്താടിക്ക് കാരണം മിക്കപ്പോഴും പാരമ്പര്യമായിരിക്കും.

നാരുകളടങ്ങിയ ഭക്ഷണം പതിവാക്കുക. പച്ചക്കറികള്‍, ഫലവര്‍ഗങ്ങള്‍ തുടങ്ങിയവ കൊഴുപ്പടിഞ്ഞു കൂടാതിരിക്കുവാന്‍ സഹായിക്കും. ധാരാളം വെള്ളം കുടിയ്ക്കുക, മദ്യം ഉപേക്ഷിക്കുക എന്നിവയും പ്രധാനം. വ്യായാമം അത്യന്താപേക്ഷിതമാണ്.
മുഖത്തെ കൊഴുപ്പ് കുറയ്ക്കുവാന്‍ ചില വ്യായാമങ്ങളുണ്ട്. കഴുത്ത് ആകാവുന്നത്ര ഇടത്തോട്ടും വലത്തോട്ടും തിരിക്കുക. വേണമെങ്കില്‍ കഴുത്തു തിരിയ്ക്കുവാന്‍ കൈകളും ഉപയോഗിക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ കഴുത്തിന്റെ പിന്‍ഭാഗത്ത് മര്‍ദം അനുഭപ്പെടുകയും വേണം. ഇത് ആവര്‍ത്തിക്കുക. കവിളുകള്‍ കുറയുവാനും ഇരട്ടത്താടി ഒഴിവാക്കുവാനും ഇത് സഹായിക്കും.
താടി മുകളിലേക്ക് ഉയര്‍ത്തിപ്പിടിയ്ക്കുക. കുറച്ചു സമയം ഇങ്ങനെ പിടിയ്ക്കുക. വീണ്ടും ആവര്‍ത്തിക്കുക. ഇത് ഇരട്ടത്താടി ഒഴിവാക്കുവാന്‍ നല്ലതാണ്.
വായ തുറന്നു പിടിച്ച് കീഴ്ത്താടിയെല്ല് മുന്നോട്ടും പുറകോട്ടും ചലിപ്പിക്കുന്നത് മുഖത്തെ തടി കുറയ്ക്കുവാന്‍ നല്ലതാണ്. ഇത് നാലഞ്ചു തവണ ആവര്‍ത്തിക്കണം.
ഇതുപോലെ ഇരട്ടത്താടിയും പലരുടേയും സൗന്ദര്യം കുറയ്ക്കുന്ന ഒന്നാണ്. ഈ ഭാഗത്ത് എണ്ണയിട്ട് മസാജ് ചെയ്യുന്നത് ഇരട്ടത്താടി കുറയ്ക്കാന്‍ സഹായിക്കും. ഈ ഭാഗം മറയ്ക്കാന്‍ സഹായിക്കുന്ന മേയ്ക്കപ്പുമുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
