Latest Updates
-
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ
നല്ല ഉറക്കത്തിന് ചില വഴികള്‍
ഉറക്കം ശരിയാവുന്നില്ലെന്ന് പലരും പരാതി പറയുന്നതു കേള്‍ക്കാം. ഉറക്കം വരാത്തതും ഒരു പ്രശ്നം. നല്ല ഉറക്കം ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. ഉറങ്ങില്ലെങ്കില്‍ ശരീരത്തിന് മാത്രമല്ല, മനസിലും ആരോഗ്യക്കുറവുണ്ടാകും.
അസുഖം കാരണം ചിലപ്പോള്‍ നല്ലപോലെ ഉറങ്ങാനായില്ലെന്നു വരും. എന്നാല്‍ ചില ശീലങ്ങളും ചിലപ്പോള്‍ ഉറക്കക്കുറവു വരുത്തും. ഇത് ചിലപ്പോള്‍ നാം ബോധപൂര്‍വം ചെയ്യുന്നതായിരിക്കില്ല. ഇത്തരം ശീലങ്ങള്‍ ഉറക്കത്തെ ബാധിക്കുന്നുവെന്ന അറിവുമുണ്ടാകില്ല. ഇവയില്‍ പലരും നിത്യജീവിതത്തില്‍ നാം ചെയ്തു പോരുന്ന കാര്യങ്ങള്‍ തന്നെ. ഇവ ഉറക്കത്തിന് പ്രശ്നങ്ങള്‍ വരുത്തുകയും ചെയ്യും.

രാത്രിസമയത്ത് സ്്നാക്സ് കഴിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് ഉറക്കത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. ഇത് ദഹനപ്രശ്നങ്ങളും വയറിന് അസ്വസ്ഥതകളും വരുത്തും. ഗ്യാസ് തുടങ്ങിയ അസുഖങ്ങള്‍ക്കും ഈ ശീലം വഴി വയ്ക്കും. രാത്രി നേരത്ത് സ്നാക്സ് കഴിയ്ക്കുന്ന ശീലം ഉപേക്ഷിക്കുക.

കിടക്കുന്നതിന് മുന്‍പ് അല്പം നടക്കുന്നത് നല്ലതാണ്. എന്നാല്‍ കഠിനമായ വ്യായാമമുറകള്‍ ഉപേക്ഷിക്കുക തന്നെ വേണം. ഇത് ശരീരത്തിലെ ചൂട് ഉയര്‍ത്തുകയും അപചയപ്രക്രിയകള്‍ ശക്തിപ്പെടുത്തുകയും ചെയ്യും. നല്ല ഉറക്കത്തിന് ഇത് ദോഷം വരുത്തും.

രാത്രി വൈകിയും ടിവി കാണുന്നത് മിക്കവാറും പേരുടെ ശീലമാണ്. ഇത് ഉറക്കത്തെ ബാധിക്കും. പ്രത്യേകിച്ച് മനസിനെ അലോസരപ്പെടുത്തുന്ന പരിപാടികള്‍ കണ്ടാല്‍ ഇത് അസ്വസ്ഥതയായി കിടക്കും. ടിവി ബെഡ്റൂമില്‍ വയ്ക്കരുത്. ഉറങ്ങും മുന്‍പ് പാട്ടു കേള്‍ക്കുകയോ വായിക്കുകയോ ചെയ്യാം.

രാത്രി വൈകിയും കമ്പ്യൂട്ടറിനു മുന്നിലിരുന്ന് ഓഫീസ് ജോലികള്‍ ചെയ്യുന്നതവരുണ്ട്. ഓഫീസിലെ ജോലി അവിടെ തീര്‍ക്കുന്നതാണ് എപ്പോഴും നല്ലത്. അല്ലെങ്കില്‍ ഇത്തരം ജോലികളെക്കുറിച്ചുള്ള ചിന്ത നല്ല ഉറക്കത്തിന് തടസമായിത്തീരും.

കിടക്കാന്‍ സമയത്ത് വളരെക്കൂടുതല്‍ സംസാരിക്കുന്നതും നല്ലതല്ല. ഇതും നല്ല ഉറക്കത്തെ തടസപ്പെടുത്തുന്ന ഒന്നു തന്നെയാണ്. പ്രത്യേകിച്ച് വഴക്കും വാഗ്വാദവും പോലുള്ള സംസാരങ്ങള്‍. മനസിന് സമാധാനം കൊടുക്കുന്ന കാര്യങ്ങള്‍ മാത്രം ഉറങ്ങുന്നതിന് മുന്‍പ് ചെയ്യുക.

സ്ട്രെസ്, ടെന്‍ഷന്‍ എന്നിവ ഉറക്കത്തെ തടസപ്പെടുത്തുന്ന കാര്യങ്ങളാണ്. ശാന്തമായ മനസോടെ ഉറങ്ങാന്‍ പോവുക. കിടക്കും മുന്‍പ് മെഡിറ്റേഷന്‍ ചെയ്യുന്നതും പ്രാര്‍ത്ഥിക്കുന്നതുമെല്ലാം ഗുണം ചെയ്യും. ടെന്‍ഷനുണ്ടാക്കുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കരുത്.



Click it and Unblock the Notifications
