Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
എല്ലു ബലം വേണമെങ്കില്‍
ബലമുള്ള എല്ലുകള്‍ ആരോഗ്യമുള്ള ഒരു ശരീരത്തിലെ പ്രധാന ഘടകമാണെന്നു പറയാം. എന്നാല്‍ പ്രായമേറുന്തോറും എല്ലുകളുടെ ബലവും കുറയും.
സ്ത്രീകളില്‍ മെനോപോസ് പോലുള്ള അവസ്ഥകള്‍ എല്ലുതേയ്മാനം പോലുള്ള രോഗങ്ങള്‍ വരുത്തി വയ്ക്കും. എല്ലുകളുടെ ബലത്തിന് ഏറ്റവും പ്രധാനം കാല്‍സ്യമാണ്. കാല്‍സ്യത്തിന്റെ കുറവ് എല്ലുകള്‍ പെട്ടെന്ന് ഒടിയുന്നതിന് ഇട വരുത്തുന്നു. ഭക്ഷണത്തിനൊപ്പം വ്യയാമവും ബലമുള്ള എല്ലുകളുണ്ടാകാന് സഹായിക്കും.
എല്ലുകളുടെ ബലത്തിനും ആരോഗ്യത്തിനും സഹായിക്കുന്ന ചില വഴികള്‍ അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ,

ഇലക്കറികള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ബലത്തിന് സഹായിക്കും. ബ്രൊക്കോളി, ക്യാബേജ് എന്നിവയിലെ വൈറ്റമിന്‍ ഡി എല്ലുകളുടെ ബലത്തിന് നല്ലതാണ്.

സവാള, വെളുത്തുള്ളി എന്നിവ ഭക്ഷണത്തില്‍ രുചി വര്‍ദ്ധിപ്പിക്കാന്‍ മാത്രമല്ല, എല്ലുകളുടെ ഉറപ്പിന് സഹായിക്കുന്ന ഭക്ഷണസാധനങ്ങള്‍ കൂടിയാണ്.

കോള, സോഡ തുടങ്ങിയവ എല്ലുകളുടെ ബലം കുറയ്ക്കും. കാല്‍സ്യം ചോര്‍ത്തിക്കളയുകയാണ് ഇവ ചെയ്യുന്നത്. ഇവ കഴിവതും ഒഴിവാക്കുക.

പാലും പാലുല്പന്നങ്ങളും എല്ലുകളുടെ ബലത്തിന് സഹായിക്കും. ഇവയില്‍ വൈറ്റമിന്‍ ഡി, സള്‍ഫര്‍, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ബലത്തിന് ഇവയെല്ലാം നല്ലതാണ്.

വ്യായാമം എല്ലുകളെ ബലപ്പെടുത്തുന്ന പ്രധാന ഘടമകമാണ്. ഇതൊരു ശീലമാക്കുക. പ്രത്യേകിച്ച് മെനോപോസിലേക്കു കടക്കുന്ന സ്ത്രീകള്‍.

കാല്‍സ്യം കുറവുള്ളവര്‍ക്ക് സപ്ലിമെന്റുകള്‍ ഉപയോഗിക്കാം. ഇവ ഡോക്ടറുടെ നിര്‍ദേശപ്രകാരം വേണമെന്നു മാത്രം.

ഫുട്ബോള്‍, ബാസ്ക്കറ്റ് ബോള്‍ തുടങ്ങിയ കളികള്‍ എല്ലുകള്‍ക്ക് ബലം നല്കുന്നവയാണ്. ഇവയില്‍ ഏര്‍പ്പെടുന്നത് എല്ലുകളുടെ ബലത്തിനൊപ്പം മാനസികോല്ലാസവും നല്‍കും.

രാവിലെ ഉണര്‍ന്നെഴുന്നേറ്റ് അല്പസമയം സൂര്യപ്രകാശം കൊള്ളാം. സൂര്യരശ്മികള്‍ വൈറ്റമിന്‍ ഡി ഉല്പാദനത്തിന് സഹായിക്കും. വൈറ്റമിന്‍ ഡി എല്ലുകളുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്.



Click it and Unblock the Notifications
