Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഐറ്റം ഡാന്സുകാരുടെ ശരീരഭംഗി വേണോ?
ഐറ്റം ഡാന്‍സുകള്‍ ഇപ്പോള്‍ സിനിമകളുടെ മുഖ്യ ആകര്‍ഷമായി മാറിയിട്ടുണ്ട്. ഈ ഒരു സീനില്‍ മാത്രം മുഖം കാണിച്ച് പ്രശസ്തി നേടുന്നവരും കുറവല്ല. ഐറ്റം ഡാന്‍സ് ചെയ്യുന്നവരെ കാണുമ്പോള്‍ എങ്ങനെ ശരീരം ഈ രീതിയില്‍ സൂക്ഷിക്കുന്നുവെന്ന് പലര്‍ക്കും അതിശയം തോന്നിയിട്ടുണ്ടാകാം.
പട്ടിണി കിടന്നും ഭക്ഷണം ഉപേക്ഷിച്ചും ഒന്നുമല്ല ഇത്തരത്തിലൊരു ശരീരം ഇവര്‍ സ്വന്തമാക്കുന്നത്. ഐറ്റം ഡാന്‍സുകാര്‍ മെലിഞ്ഞിരിക്കും. എന്നാല്‍ ഇവരുടെ ശരീരം വളരെ ഫിറ്റായിരിക്കുകയും ചെയ്യും. ഇതിന് പല വിദ്യകളുമുണ്ട്. ഇത് നിങ്ങള്‍ക്കും ചെയ്യാവുന്നതേയുള്ളൂ.

ട്രെഡ് മില്ലിലോ മറ്റോ നടക്കണമെന്നില്ല, ദിവസം ചെയ്യുന്ന സാധാരണ വ്യായാമങ്ങള്‍ ചെയ്യുക. ജോഗിംഗ് ചെയ്യുന്നതു തന്നെ നല്ല രീതിയിലുള്ള ഒരു വ്യായാമമാണ്.
ബട്ടര്‍ ഫ്ളൈ ലിഫ്റ്റ്സ് മാറിടങ്ങള്‍ക്ക് വലിപ്പമുണ്ടാകാന്‍ ഐറ്റം ഡാന്‍സുകാര്‍ സാധാരണ ചെയ്യുന്ന ഒന്നാണ്. നിലത്തോ ബഞ്ചിലോ മലര്‍ന്നു കിടക്കുക. ഇരു കയ്യിലും ഡംബെല്സ് എടുത്ത് മുകളിലേക്ക് ഉയര്‍ത്തുക. പിന്നീടിത് താഴ്ത്തി ഇരുകൈകളും ഇരുവശത്തേയ്ക്കും മടക്കി നെഞ്ചിനോട് ചേര്‍ത്തു വയ്ക്കണം.
ഹൂപ്്ല റിംഗ് എന്നൊരു റിംഗ് ലഭിയ്ക്കും. അരഭാഗത്തിന്റെ തടി കുറയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന ഒന്നാണിത്. ഇത് വയറ്റിനും നടുവിലിട്ട് പ്രാക്ടീസ് ചെയ്യുന്നത് നല്ലതാണ്. ഇതിന് പകരം ഇരുഭാഗത്തേക്കും അരയിളക്കി ചെയ്യുന്ന വ്യായാമം ചെയ്താലും മതി. ഐറ്റം ഡാന്സുകാരുടെ ശരീരത്തെ മനോഹരമാക്കുന്നതില്‍ ഒതുങ്ങിയ അരക്കെട്ടിന് ഒരു പ്രധാന സ്ഥാനമുണ്ട്.
നിതംബഭംഗിയും പ്രധാനം തന്നെ. ഇതിന് വേണ്ടി ചെയ്യാവുന്ന ഒരു പ്രധാന വ്യായാമമുണ്ട്. ഉയരത്തിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുക. ഉയരത്തിലുള്ള ഒരു സ്റ്റെപിലേക്കു കയറുക. പിന്നീട് ഇവിടെ നിന്നും തിരിച്ചിറങ്ങുക. നിതംബഭംഗിയ്ക്കുള്ള ഒരു പ്രധാന വ്യായാമമാണിത്.
കാലുകള്‍ക്കുള്ള വ്യായാമവും വളരെ പ്രധാനമാണ്. ശരീരത്തിന്റെ കീഴ്ഭാഗത്തേയ്ക്കുള്ള തടി നിയന്ത്രിക്കാന്‍ ഇത് സഹായിക്കും. നിലത്തു മലര്‍ന്നു കിടക്കുക. ഒരു കാല് മുകളിലേക്കുയര്‍ത്തുക. പിന്നീട് താഴേയ്ക്ക് കൊണ്ടുവന്ന നിവര്‍ത്തി വയ്ക്കുക. ഇരുകാലുകള്‍ക്കും ഈ വ്യായാമം ചെയ്യണം.
ശരീരത്തിന് ഷേപ്പു നല്കുവാന് ഡാന്‍സ് അഭ്യസിയ്ക്കുന്നതും നല്ലതാണ്. ഏതുതരം ഡാന്‍സാണെങ്കിലും ശരീരത്തിന് വഴക്കവും ആകൃതിയും ലഭിയ്ക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
