Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ആരോഗ്യമുള്ള ജീവിതം സ്വന്തമാക്കൂ
ആരോഗ്യകരമായ ഒരു ജീവിതം എല്ലാവരും ആഗ്രഹിക്കുന്നുണ്ടാകും. തനിക്കും മാത്രമല്ല, തന്റെ കുടുംബാംഗങ്ങള്‍ക്കും ആരോഗ്യം വേണമെന്നതായിരിക്കും ഓരോരുത്തരും ആഗ്രഹിക്കുന്നത്. കാരണം അസുഖങ്ങളും രോഗവസ്ഥയും ആരുടേയും സന്തോഷവും സമാധാനവും കെടുത്തുന്ന ഒന്നായിരിക്കും.
ആരോഗ്യം ഓരോരുത്തരുടേയും വീട്ടില്‍ നിന്നാണ് തുടങ്ങുന്നതെന്നു പറഞ്ഞാല്‍ തെറ്റില്ല. കാരണം ആരോഗ്യത്തിന് അടിസ്ഥാനം ഭക്ഷണം മാത്രമല്ല, ആരോഗ്യകരമായ ചില ശീലങ്ങളും കൂടിയാണ്. ഇത്തരം പല ശീലങ്ങളും കുഞ്ഞിലേ മുതല്‍ പഠിക്കുന്നതും ശീലിക്കുന്നതും കുടുംബത്തില്‍ നിന്നു തന്നെയായിരിക്കും. ഇത് മരിക്കുവോളം മിക്കവാറും പേര് തുടരുകയും ചെയ്യും.

ആരോഗ്യമുള്ള ജീവിതത്തിന് കുടുംബത്തിന്റെ സന്തോഷവും ഒത്തൊരുമയും പ്രധാനമാണ്. കുടുംബാംഗങ്ങള്‍ ഒരുമിച്ചു ചെലവിടുന്ന ഓരോ നിമിഷങ്ങളും നാമറിയാതെ നമ്മിലേക്ക് പൊസറ്റീവ് എനര്‍ജി നിറയ്ക്കുകയാണ് ചെയ്യുന്നത്. സന്തോഷമുള്ള ഒരു മനസ് ആരോഗ്യമുള്ള ശരീരത്തിന്റെ അടിസ്ഥാനമാണ്.

ആരോഗ്യത്തിന് ഭക്ഷണവും പ്രധാനം. പ്രത്യേകിച്ച് പ്രാതല്‍. ഒരു കാരണവശാലും ഇത് ഉപേക്ഷിക്കരുത്. പോഷകം നിറഞ്ഞ പ്രാതല്‍ ആരോഗ്യത്തിന് വളരെ പ്രധാനമാണ്.

വല്ലതും കഴിച്ചിട്ടു കാര്യമില്ല. നല്ല ഭക്ഷണം തെരഞ്ഞെടുത്തു കഴിയ്കക്ുക. പച്ചക്കറികളും പഴവര്‍ഗങ്ങളും വറുത്തതിന് പകരം ഉപയോഗിക്കുക.

ആരോഗ്യത്തിന് വ്യായാമവും വളരെ പ്രധാനം തന്നെയാണ്. ശരീരത്തിന് മാത്രമല്ല, മാനസികാരോഗ്യത്തിനും ഇത് വളരെ പ്രധാനമാണ്. രോഗങ്ങള്‍ ഒഴിവാക്കാനുള്ള ഒരു വഴിയും.

ആരോഗ്യത്തിന് വായയുടെ ആരോഗ്യം വളരെ പ്രധാനമാണ്. കാരണം ബാക്ടീരിയ വായിലൂടെയാണ് പ്രധാനമായും ശരീരത്തിലേക്കു കടക്കുക. ദിവസവും രണ്ടു നേരം ബ്രഷ് ചെയ്യുക. ഭക്ഷണം കഴിച്ചാല്‍ വായ വൃത്തിയാക്കുകയും വേണം.

ഭക്ഷണത്തിന് മുന്‍പ് കൈകള്‍ കഴുകണം. ആരോഗ്യത്തിനു വേണ്ടി കഴിക്കുന്നത് രോഗങ്ങളെ ക്ഷണിച്ചു വരുത്താതിരിക്കാന്‍ ഇത് വളരെ പ്രധാനമാണ്. പുറത്തു പോകുമ്പോഴും മറ്റും സാനിറ്റൈസര്‍ സൂക്ഷിക്കുന്നത് നല്ലതാണ്. കൈ വൃത്തിയാക്കാന്‍ ഇത് ഉപകരിക്കും.

കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരും കളിക്കാന്‍ സമയം കണ്ടെത്തുക. പരസ്പര അടുപ്പത്തിനും മനസിന്റെ സന്തോഷത്തിനും മാത്രമല്ല, ആരോഗ്യത്തിനും ഇതൊരു നല്ല വഴിയാണ്.

നല്ല ഉറക്കവും ആരോഗ്യത്തിന് പ്രധാനം. ദിവസവും 6-8 മണിക്കൂര്‍ ഉറങ്ങുക. ഉന്മേഷത്തോടെ ഉണര്‍ന്നെണീക്കുന്നത് ആരോഗ്യത്തിനും നല്ലൊരു ദിവസത്തിനും വളരെ പ്രധാനം തന്നെ.

നല്ല സെക്സും ആരോഗ്യത്തിനുള്ള നല്ലൊരു വഴിയാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പങ്കാളികളുടെ ആരോഗ്യത്തിന് ഇത് മുഖ്യപങ്കു വഹിക്കുന്നു.

രോഗങ്ങള്‍ വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് വരാതെ തടയുന്നതാണ്. കൃത്യമായ മെഡിക്കല്‍ ചെക്കപ്പിലൂടെ രോഗങ്ങള്‍ വരാനുള്ള സാധ്യത മുന്‍കൂട്ടി തിരിച്ചറിയാം.



Click it and Unblock the Notifications
