Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
ചിരിച്ചാല്‍ ആരോഗ്യം ലഭിക്കുമോ?
സന്തോഷം മനസിനും മാത്രമല്ല, ശരീരത്തിനും ആരോഗ്യം നല്കുന്ന ഒന്നാണ്. ആരോഗ്യത്തിന് എങ്ങനെയാണ് സന്തോഷം സഹായം നല്‍കുന്നതെന്ന് അറിയൂ.

ചിരിക്കുമ്പോള്‍ ശരീരത്തിലെ സ്ട്രെസ് ഹോര്‍മോണ്‍ തോത് കുറയുകയാണ് ചെയ്യുന്നത്. സ്ട്രസ് വരുത്തിവയ്ക്കാത്ത ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെയില്ലെന്നു വേണമെങ്കില്‍ പറയാം. എന്നാല്‍ ഇതിനുള്ള പ്രതിവിധിയാണ് ചിരി. ചിരി ക്ലബുകളും മറ്റും പ്രവര്‍ത്തിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.
തലവേദന ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ് ചിരിക്കുന്നതും സന്തോഷിക്കുന്നതും. മിക്കവാറും തലവേദനകള്‍ക്കുള്ള മൂലകാരണം സ്ട്രസ് തന്നെയാണ്. സന്തോഷിക്കുന്നതും ചിരിക്കുന്നതും സ്ട്രെസ് കുറയ്ക്കാനുള്ള വഴിയാണ്. ഇതുവഴി തലവേദനയും കുറയും.
സന്തോഷിക്കുന്ന, ചിരിക്കുന്ന ശീലമുള്ളവര്‍ക്ക് ഹൃദയാരോഗ്യം കൂടുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. സന്തോഷിക്കുന്നവര്‍ക്ക് ഹൃദയാഘാതം വരില്ലെന്നല്ല, എന്നാല്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയാഘാതം വരാനുള്ള സാധ്യത കുറവാണ്.
സന്തോഷിക്കാതെ, ചിരിക്കാതെ വിഷമിച്ചിരിക്കുന്നവര്‍ക്ക് തളര്‍ച്ച കൂടാനുള്ള സാധ്യതയും കണ്ടുവരുന്നു. ഇതിന് മറ്റൊന്നുമല്ല, കാരണം. വിഷമിച്ചിരിക്കുമ്പോള്‍, അല്ലെങ്കില്‍ സ്ട്രെസുള്ളപ്പോള്‍ മസിലുകളുടെ പ്രവര്‍ത്തനം കുറയുകയാണ് ചെയ്യുന്നത്. ഇത് തളര്‍ച്ചയും ക്ഷീണവുമുണ്ടാക്കും.
ദുഖം നിങ്ങളെ കാര്‍ന്നുതിന്നുമെന്ന് പഴഞ്ചൊല്ലുണ്ട്. ഇത് വെറും പഴഞ്ചൊല്ലായി തള്ളിക്കളയാനുളളതല്ല. സന്തോഷിക്കുന്നവര്‍ക്ക് ആയുസു കൂടുമെന്ന് പഠനഫലങ്ങള്‍ ത്ന്നെ തെളിയിച്ചിട്ടുണ്ട്. ഡിപ്രഷന്, സ്ട്രെസ് എന്നിവ എല്ലാ വിധത്തിലും ആരോഗ്യത്തെ ബാധിക്കും.
സന്തോഷിക്കുന്നത് സൗന്ദര്യത്തിനും നല്ലതു തന്നെ. പ്രസരിപ്പും സന്തോഷവുമാണ് ചിലപ്പോഴെങ്കിലും നിങ്ങളെ മറ്റുള്ളവരുടെ കണ്ണില്‍ സൗന്ദര്യമുള്ളവരാക്കുന്നത്. ഇവര്‍ക്ക് തങ്ങള്‍ക്കൊപ്പം തന്നെ മറ്റുള്ളവരിലേക്കും പൊസറ്റീവ് എനര്‍ജി പകരാന്‍ സാധിക്കും. എന്നാല്‍ ദുഖം, സ്ട്രെസ് തുടങ്ങിയവ ചര്‍മത്തില്‍ ചുളിവു വീഴാനും പ്രായക്കൂടുതല്‍ തോന്നാനും മുടി നരയ്ക്കാനുമെല്ലാം കാരണമാകുന്നു.
സ്ട്രെസ് മാറ്റി സന്തോഷമുള്ള മനസുമായി ജീവിച്ചാല്‍ തന്നെ ഒരുവിധം ആരോഗ്യപ്രശ്നങ്ങളെ അകറ്റി നിര്ത്താവുന്നതേയൂള്ളൂ. മരുന്നിനും മന്ത്രത്തിനും പോകുന്നതിനു മുന്‍പ് സന്തോഷമെന്ന മരുന്നു പരീക്ഷിച്ചു നോക്കൂ. ഗുണം ലഭിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
