Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ആലിലവയര്‍ സ്വന്തമാക്കാം
ആലിലവയര്‍ കൊതിക്കാത്തവരുണ്ടാകില്ല. എന്നാല്‍ ഇത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം കൊഴുപ്പടിഞ്ഞു കൂടാന്‍ ഏറ്റവും എളുപ്പമുള്ള സ്ഥലമാണ് വയര്‍. പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തില്‍.
പ്രസവശേഷവും മറ്റും സ്ത്രീകളുടെ ശരീരത്തില്‍ കൊഴുപ്പു ധാരാളം അടിഞ്ഞു കൂടും. ഇത് പ്രധാനമായും വയര്‍ ഭാഗത്തായിരിക്കും. കാരണം ഗര്‍ഭകാലത്ത് വയര്‍ ഭാഗത്തെ മസിലുകള്‍ അയയുന്നത് മറ്റൊരു കാരണമാണ്. സ്ത്രീകള്‍ക്കു മാത്രമല്ല, പുരുഷന്മാര്ക്കും കുടവയര്‍ കാണാറുണ്ട്.
വയര്‍ കുറയ്ക്കാന്‍ ഭക്ഷണവും വ്യായാമവുമാണ് പ്രധാന കാര്യങ്ങള്‍. ചില ഭക്ഷണങ്ങളുണ്ട്, വയറ്റിലെ കൊഴുപ്പു കുറയാന്‍ സഹായിക്കുന്നവ. ഇവയെക്കുറിച്ച് അറിയൂ.

ആലിലവയര്‍ സ്വന്തമാക്കാം
വയറ്റിലെ കൊഴുപ്പു കുറയാന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങളിലൊന്നാണ് ബദാം. ഇതില്‍ കൊഴുപ്പുണ്ടെങ്കിലും നല്ല കൊഴുപ്പാണ് അടങ്ങിയിരിക്കുന്നത്. ഇതില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കും. നല്ല ദഹനവും വയര്‍ ചാടാതിരിക്കാന്‍ വളരെ പ്രധാനമാണ്.

ആലിലവയര്‍ സ്വന്തമാക്കാം
നെയ്മീനും വയറ്റിലെ കൊഴുപ്പു കുറയാന്‍ സഹായിക്കുന്ന ഒന്നു തന്നെ. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡാണ് ഈ ഗുണം ചെയ്യുന്നത്.

ആലിലവയര്‍ സ്വന്തമാക്കാം
ബെറികളെല്ലാം, അതായത് റാസ്ബെറി, ക്രാന്‍ബെറി, ബ്ലൂബെറി തുടങ്ങിയവയെല്ലാം തന്നെ വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. ഇവയിലെ ആന്റിഓക്സിഡന്റുകള്‍ കൊഴുപ്പൊഴിവാക്കാന്‍ സഹായിക്കും.

ആലിലവയര്‍ സ്വന്തമാക്കാം
അവോക്കാഡോ അഥാവാ ബട്ടര്‍ ഫ്രൂട്ട് കൊഴുപ്പൊഴിവാക്കാന്‍ സഹായിക്കും. ഇത് നാരുകള്‍ അടങ്ങിയ ഭക്ഷണമാണ്. ഇവ കുടലിന്റെ പ്രവര്‍ത്തനത്തെ സഹായിക്കും. നല്ല രീതിയില്‍ ഭക്ഷണം ദഹിപ്പിക്കും. വയറ്റിലെ കൊഴുപ്പു നീങ്ങാന്‍ ഇത് സഹായിക്കുകയും ചെയ്യും.

ആലിലവയര്‍ സ്വന്തമാക്കാം
മുട്ടയും വയറ്റിലെ കൊഴുപ്പൊഴിവാക്കാന്‍ സഹായിക്കുന്ന ഭക്ഷണം തന്നെ. മുട്ടയില്‍ പ്രോട്ടീനുകള്‍, വൈറ്റമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ദഹിപ്പിക്കാന്‍ ശരീരം കൂടുതല്‍ പ്രവൃത്തി ചെയ്യുന്നതു കൊണ്ട് കൊഴുപ്പൊഴിവാകും.

ആലിലവയര്‍ സ്വന്തമാക്കാം
ക്രഞ്ചസ് പോലുള്ള വ്യായാമങ്ങളും വയറ്റിലെ കൊഴുപ്പൊഴിവാക്കാന്‍ സഹായിക്കുന്ന വ്യായാമങ്ങളാണ്. പുഷ് അപ് വ്യായാമങ്ങളും ഗുണം ചെയ്യും.



Click it and Unblock the Notifications
