Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ചെറുപ്പത്തില്‍ വയസാകാതിരിക്കാന് വഴിയുണ്ടോ
ചെറുപ്പത്തില്‍ തന്നെ വയസാവുന്നത് തടയണോ. ഇതിന് മാര്‍ഗങ്ങള്‍ പലതുണ്ട്. ഇതില്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗമാണ് പാനീയങ്ങള്‍. ചില പാനീയങ്ങള്‍ കുടിച്ച് വയസു കുറയ്ക്കാം.
സാധാരണ വെള്ളം ഇതിനുള്ള ഒരു പ്രധാന മാര്‍ഗമാണ്. ഇത് ചര്‍മത്തില്‍ ഈര്‍പ്പം നില നിര്‍ത്തി ചര്‍മം ചുളിയുന്നതും ഇതുവഴി പ്രായമേറുന്നതും കുറയ്ക്കുന്നു. ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് ഒഴിവാക്കാനും വെള്ളത്തിന് കഴിയും.
ഗ്രീന്‍ ടീക്ക് ആരോഗ്യവശങ്ങള്‍ ഏറെയാണ്. ചര്‍മത്തിന് പ്രായക്കുറവു തോന്നിക്കാനും ഗ്രീന്‍ ടീ നല്ലതാണ്. ഇതിലെ ആന്റി ഓക്സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്. ഇതിലെ ഇജിസിജി എന്ന ആന്റി ഓക്സിഡന്റുകള്‍ ചര്‍മത്തിനും മുടിയ്ക്കും മാത്രമല്ല, ശരീരത്തിലെ കൊഴുപ്പു നീക്കുന്നതിനും നല്ലതാണ്. ചര്‍മം നന്നാവാന്‍ മാത്രമല്ല, വണ്ണം കുറഞ്ഞ് ശരീരത്തിന് ആകൃതി വരുത്താനും ഗ്രീന്‍ ടീയ്ക്കു കഴിയും.
കൊക്കോയും ചര്‍മത്തിന് നല്ലതാണ്. ഇതിലെ ആന്റി ഓക്സിഡന്റുകളാണ് ഈ ഗുണം ചെയ്യുന്നത്. ഡാര്‍ക് ചോക്ലേറ്റ് കഴിയ്ക്കുന്നതും ചൂടുള്ള ഒരു കപ്പ് ചോക്ലേറ്റ് കഴിയ്ക്കുന്നതുമെല്ലാം ചര്‍മത്തിന് പ്രായക്കുറവ് തോന്നാന്‍ നല്ലതാണ്.
തക്കാളി ജ്യൂസും പ്രായമേറുന്നത് തടയും. ഇതില്‍ ലൈകോഫീന്‍ എന്ന ആന്റി ഓക്സിഡന്റുകള്‍ ഉണ്ട്. ചര്‍മത്തിന് നിറവും തിളക്കവും വര്‍ദ്ധിപ്പിക്കാന്‍ ഇവ സഹായിക്കും. ശരീരത്തില്‍ നിന്നും വിഷാംശം പുറന്തള്ളി ഇവ ചര്‍മത്തെ സംരക്ഷിക്കും. ചര്‍മത്തെ സംരക്ഷിക്കാന്‍ മാത്രമല്ല, ദഹനം വര്‍ദ്ധിപ്പിക്കാനും ഇത് നല്ലതാണ്.
ചുവന്ന വൈനും പ്രായം കൂടുന്നത് തടയും. പാകത്തിനുള്ള അളവില്‍ കഴിയ്ക്കണമെന്നു മാത്രം. ഇതിലെ റെസ്വെരാട്രോള് എന്ന ആന്റി ഓക്സിഡന്റാണ് ചര്‍മത്തെ ചുളിവുകളില്‍ നിന്നും സംരക്ഷിക്കുന്നത്. ഹൃദയാരോഗ്യത്തിനും കുറഞ്ഞ അളവില്‍ വൈന്‍ കഴിയ്ക്കുന്നത് നല്ലതാണ്.

ചെറുപ്പത്തില്‍ വയസാകാതിരിക്കാന്
സാധാരണ വെള്ളം ഇതിനുള്ള ഒരു പ്രധാന മാര്‍ഗമാണ്. ഇത് ചര്‍മത്തില്‍ ഈര്‍പ്പം നില നിര്‍ത്തി ചര്‍മം ചുളിയുന്നതും ഇതുവഴി പ്രായമേറുന്നതും കുറയ്ക്കുന്നു.

ചെറുപ്പത്തില്‍ വയസാകാതിരിക്കാന്
കൊക്കോയും ചര്‍മത്തിന് നല്ലതാണ്. ഇതിലെ ആന്റി ഓക്സിഡന്റുകളാണ് ഈ ഗുണം ചെയ്യുന്നത്.

ചെറുപ്പത്തില്‍ വയസാകാതിരിക്കാന്
തക്കാളി ജ്യൂസും പ്രായമേറുന്നത് തടയും. ഇതില്‍ ലൈകോഫീന്‍ എന്ന ആന്റി ഓക്സിഡന്റുകള്‍ ഉണ്ട്. ചര്‍മത്തിന് നിറവും തിളക്കവും വര്‍ദ്ധിപ്പിക്കാന്‍ ഇവ സഹായിക്കും

ചെറുപ്പത്തില്‍ വയസാകാതിരിക്കാന്
ചുവന്ന വൈനും പ്രായം കൂടുന്നത് തടയും. പാകത്തിനുള്ള അളവില്‍ കഴിയ്ക്കണമെന്നു മാത്രം.

ചെറുപ്പത്തില്‍ വയസാകാതിരിക്കാന്
ഗ്രീന്‍ ടീക്ക് ആരോഗ്യവശങ്ങള്‍ ഏറെയാണ്. ചര്‍മത്തിന് പ്രായക്കുറവു തോന്നിക്കാനും ഗ്രീന്‍ ടീ നല്ലതാണ്. ഇതിലെ ആന്റി ഓക്സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്.



Click it and Unblock the Notifications
