Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ശരീരത്തിലെ വിഷങ്ങളെ പുറത്തേക്കു വിടൂ
ആരോഗ്യത്തിന് നല്ല ഭക്ഷണം കഴിച്ചാല്‍ മാത്രം പോര, ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുകയും വേണം.
ശരീരത്തിലെ പ്രവര്‍ത്തനങ്ങളെല്ലാം ശരിയായി നടക്കാന്‍ ഇത് അത്യാവശ്യം, ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമല്ല, ചര്‍മസൗന്ദര്യത്തിനും ഇത് അത്യാവശ്യം തന്നെയാണ്. തിളങ്ങുന്ന ചര്‍മത്തിന് ഇത് ഒരു മാര്‍ഗം തന്നെ.
വിഷാംശം പുറത്തു കളയുന്ന ഡയറ്റ് ഡിടോക്സ ഡയറ്റ് എന്നാണ് അറിയപ്പെടുന്നത്. ഇൗ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്ന ഭക്ഷണങ്ങള്‍ എന്തൊക്കെയെന്നു നോക്കൂ.

വൈറ്റമിന്‍ എ, സി, ഇ, ബി12 തുടങ്ങിയവ ചര്‍മത്തിന് ഏറെ ഗുണകരമാണ്. ഇവയടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുകയെന്നതും വളരെ പ്രധാനം. ശതാവരി, മുട്ട, ബ്രൊക്കോളി, ക്യാബേജ്, മത്തങ്ങയുടെ കുരു എന്നിവയെല്ലാം ഇത്തരം ഭക്ഷണസാധനങ്ങളില്‍ പെടും. ഇതുപോലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങളും ശരീരത്തിലെയും ചര്‍മത്തിലെയും വിഷാംശം അകറ്റാന്‍ വളരെ നല്ലതു തന്നെ.
പഴവര്‍ഗങ്ങളും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നതിന് വളരെ നല്ലതാണ്. പ്രത്യേകിച്ച് ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ചെറുനാരങ്ങ പോലുള്ളവ. ചെറുനാരങ്ങ ശരീരത്തിലെ വിഷാംശം വെള്ളത്തില്‍ അലിഞ്ഞു പോകുന്ന രീതിയില്‍ മാറ്റുകയും ഇത് എളുപ്പത്തില്‍ ശരീരത്തില്‍ നിന്നും പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ഓറഞ്ച്, പൈനാപ്പിള്‍, സ്ട്രോബെറി, ക്രാന്‍ബെറി, റാസ്ബെറി തുടങ്ങിയവയിലെ ആന്റിഓക്സിജന്റുകള്‍, കരോട്ടിനോയ്ഡുകള്‍ എന്നിവ ചര്‍മകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കല്സുകളെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് ചര്‍മസൗന്ദര്യത്തെ സംരക്ഷിക്കുന്നു.
വെള്ളം ശരീര, ചര്‍മസൗന്ദര്യത്തിന് വളരെ അത്യാവശ്യം തന്നെ. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്ന പ്രധാന ഘടകമാണ് വെള്ളം. വെള്ളം വിഷാംശം മാത്രമല്ല, കൊഴുപ്പും നീക്കം ചെയ്യും. കുടലിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാന്‍ സഹായിക്കും. ദഹനം എളുപ്പമാകാനും ചര്‍മവരള്‍ച്ച തടയാനും വെള്ളം വളരെ അത്യാവശ്യമാണ്.
ഇവയ്ക്കു പുറമെ പൊടി, അഴുക്ക് എന്നിവ ആരോഗ്യത്തിനും അതുപോലെ ചര്‍മത്തിനും ദോഷം ചെയ്യും. ഇവയില്‍ നിന്നും കഴിവതും ഒഴിഞ്ഞു നില്ക്കുക. ശരീരവും ചര്‍മവും വൃത്തിയായി വയ്ക്കാന്‍ ശ്രമിക്കണം.
നല്ല ഉറക്കവും ചര്‍മത്തിനും ആരോഗ്യത്തിനും വളരെ പ്രധാനമാണ്. ഇത് ക്ഷീണമകറ്റും. ഉറങ്ങുന്ന സമയത്താണ് ചര്‍മം കേടുപാടുകള്‍ തീര്ക്കുകയെന്നു പറയും.
മുകളില്‍ പറഞ്ഞ ഘടകങ്ങളെല്ലാം ആരോഗ്യത്തിനും ചര്‍മസൗന്ദര്യത്തിനും ഒരുപോലെ പ്രധാനമാണെന്ന കാര്യം ഓര്‍ത്തിരിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
