Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
എണ്ണകളും ആരോഗ്യവശങ്ങളും
പാചകത്തിന് ഉപയോഗിക്കുന്ന എണ്ണകളുടെ കാര്യത്തില്‍ എപ്പോഴും ആശയക്കുഴപ്പമുണ്ടാകും. പ്രത്യേകിച്ച് കൊളസ്ട്രോള്‍ പോലുള്ള രോഗങ്ങളുണ്ടാകുമ്പോള്‍.
ഹൃദയത്തെ ബാധിക്കുന്ന ഒന്നു കൂടിയാണ് എണ്ണയെന്നതിനാല് എണ്ണയുടെ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുമുണ്ട്. ഇന്ത്യയുടെ വിവിധയിടങ്ങളില്‍ വിവിധ തരം എണ്ണകളാണ് പാചകത്തിന് ഉപയോഗിക്കുന്നത്.
കേരളം, മാംഗ്ലൂര്‍ പോലുള്ളിടങ്ങളില്‍ വെളിച്ചെണ്ണ തന്നെയാണ് പാചകത്തിനുള്ള പ്രധാന എണ്ണ. എന്നാല്‍ മറ്റു ചിലയിടങ്ങളില്‍ വെളിച്ചെണ്ണ ഹൃദയപ്രശ്നങ്ങള്‍ വരുമെന്നു ഭയന്ന് തൊടാതിരിക്കുന്നവരുമുണ്ട്. ഏതെണ്ണയായാലും പാകത്തിന് ഉപയോഗിക്കുകയെന്നത് പ്രധാനം. എണ്ണ ആരോഗ്യത്തിനും കൊഴുപ്പിനും അത്ര നല്ലതല്ലെന്നത് മറ്റൊരു കാര്യം.
പാചകത്തിനുപയോഗിക്കാവുന്ന വിവിധ തരം എണ്ണകളെക്കുറിച്ച് അറിഞ്ഞിരിക്കൂ.

കടുകെണ്ണ പാചകത്തിന് വിവിധയിടങ്ങളില്‍ ഉപയോഗിക്കുന്ന ഒരു എണ്ണയാണ്. ഇത് പൊതുവെ ആരോഗ്യകരമാണെന്നാണ് വിലയിരുത്തല്‍. ശരീരം മസാജ് ചെയ്യാനും ഈ എണ്ണ ഉപയോഗിക്കാം.

ഹൃദയാരോഗ്യത്തിനും കൊളസ്ട്രോള്‍ തടയാനും ഏറ്റവും ചേര്‍ന്ന ഒന്നാണ് ഒലീവ് ഓയില്‍. മറ്റ് എണ്ണകളില്‍ പാചകം ചെയ്യുന്നതിനേക്കാള്‍ ആരോഗ്യകരമാണ് ഒലീവ് ഓയില്‍. ഇതില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

നിലക്കടലയെണ്ണയും പാചകത്തിന് ഉപയോഗിക്കാം. ഇതിന്റെ സ്വാദ് വേറിട്ടു നില്‍ക്കുമെന്നേയുള്ളൂ. ഇതില്‍ മോണോസാച്വറേറ്റഡ് ഫാറ്റ് അടങ്ങിയിട്ടുണ്ട്.

എള്ളെണ്ണ സാധാരണ അച്ചാറുകള്‍ക്കും മറ്റുമാണ് ഉപയോഗിക്കാറ്. ഇതിലും മോണോസാച്വറേറ്റഡ് ഫാറ്റാണ് അടങ്ങിയിരിക്കുന്നത്.

ഫഌക്സ് സീഡ് ഓയിലും ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ കൂടുതല്‍ അടങ്ങിയിട്ടുണ്ട്.

ധാരാളം പേര് പാചകത്തിനുപയോഗിക്കുന്ന ഒന്നാണ് സണ്ഫഌ ഓയില്‍. ഇതില്‍ അധികം കൊഴുപ്പില്ലെങ്കിലും ഒലീവ് ഓയില്‍ പോലുള്ള ഗുണങ്ങളൊന്നും ഇതിനില്ല.

കൊളസ്ട്രോള്‍ കുറയ്ക്കുമെന്നതു കൊണ്ട് സണ്ബ്രാന് ഓയില്‍ ഇപ്പോള്‍ പാചകത്തിനുപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിലെ ഒറൈസനോള്‍ ആണ് കൊളസ്ട്രോള്‍ കുറയ്ക്കുന്നത്.

സോയാബീന്‍ ഓയിലും ചിലര്‍ ഉപയോഗിക്കാറുണ്ട്. ഇതില്‍ പോളിസാച്വറേറ്റഡ് കൊഴുപ്പാണ് അടങ്ങിരിക്കുന്നത്.

വെളിച്ചെണ്ണയ്ക്ക് കൊളസ്ട്രോള്‍, ഹൃദ്രോഗം തുടങ്ങിയവ വരുത്തുമെന്ന പഴി ഒരു വിഭാഗം പറയുന്നെങ്കിലും ഇത് വെറുതെയാണെന്നും മറുമൊഴിയുമുണ്ട്. എന്നാല്‍ മലയാളത്തനിമയുള്ള അവിയല്‍ പോലുള്ള കറികള്‍ക്ക് വെളിച്ചെണ്ണയ്ക്കു പകരം വയ്ക്കാന്‍ മറ്റൊന്നില്ലെന്നതാണ് വാസ്തവം.



Click it and Unblock the Notifications
