Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
വയര്‍ കുറയ്ക്കാന്‍ ബ്രീത്തിംഗ് എക്സര്‍സൈസ്
വയര്‍ കുറയ്ക്കാന്‍ പല വഴികളും തേടുന്നവരുണ്ട്. ഡയറ്റ്, വ്യായാമം എന്നിവയെല്ലാം ഇതിനായി പരീക്ഷിക്കുന്നവരുണ്ട്. ഇതിനേക്കാളെല്ലാം നല്ലൊരു വഴിയുണ്ട്, വയര്‍ കുറയാന്‍, ബ്രീത്തിംഗ് എക്്സര്സൈസ്.
വയറ്റിലെ കൊഴുപ്പു നീക്കാനും വയര്‍ കുറയ്ക്കാനും ഇത് സഹായിക്കും. വീട്ടില്‍ തന്നെ ചെയ്യാവുന്ന ലളിതമായ ശ്വസനക്രിയകളുണ്ട്.

ഡീപ് ബ്രീത്തിംഗ് എന്ന ഒരു ശ്വസനക്രിയയുണ്ട്. ലളിതമായ ഇത് ദിവസവും ചെയ്യാന്‍ വളരെ എളുപ്പവുമാണ്. ദിവസവും 15-20 മിനിറ്റ് ഇതു ചെയ്താല്‍ വയറ്റിലെ കൊഴുപ്പ് മാറ്റാന്‍ സാധിക്കും.
നിലത്തോ കസേരയിലോ നിവര്‍ന്നിരിക്കുക. മടിയില്‍ കൈകള്‍ വച്ച് കണ്ണുകള്‍ അടച്ചിരിക്കുക. ആദ്യം മൂന്നുനാലു തവണ സാധാരണ രീതിയില്‍ ശ്വാസം വലിക്കണം. പിന്നീട് ദീര്‍ഘമായി ശ്വസിക്കുകയും നിശ്വസിക്കുകയും വേണം. ശ്വസിക്കുമ്പോള്‍ നാലുവരെ മനസില്‍ എണ്ണുന്ന സമയം വരെയെങ്കിലും ശ്വാസം ഉള്ളിലേക്കെടുക്കണം. നിശ്വസിക്കുമ്പോള്‍ ആറു വരെ എണ്ണുന്ന സമയവും. ഇത് പത്തു പതിനഞ്ച് മിനിറ്റ് അടുപ്പിച്ചു ചെയ്യണം. ഇങ്ങനെ ചെയ്യുമ്പോള്‍ വയറ്റിലെ മസിലുകള്‍ക്ക് മുറുക്കം ലഭിക്കും.
വയര്‍ കുറയാന്‍ മാത്രമല്ല, സ്ട്രെസ് കുറയ്ക്കാനും ശരീരത്തിലെ ഓക്സിജന്‍ അളവ് വര്‍ദ്ധിപ്പിക്കാനും ഇത്തരം വ്യായാമം സഹായിക്കും.
ബെല്ലോസ് ബ്രീത്തിംഗ് എന്ന ശ്വസനക്രിയയുണ്ട്. നിവര്‍ന്നിരുന്ന് വായ നല്ലപോലെ അടച്ച് ഉള്ളിലേക്കു ശ്വാസമെടുക്കുകയും പുറത്തേക്കു കളയുകയും ചെയ്യുക. ഇത് ക്രമമായി വേഗം വര്‍ദ്ധിപ്പിച്ചു ചെയ്യണം. ഇത് വയര്‍ കുറയ്ക്കാന്‍ മാത്രമല്ല, നെഞ്ചിനും ലംഗ്സിനും കൂടി ചേര്‍ന്ന വ്യയാമമാണ്. ദിവസവും 15 മിനിറ്റു നേരമെങ്കിലും ഈ വ്യായാമം ചെയ്യണം.
അബ്ഡൊമിനല് ബ്രീത്തിംഗ് എന്ന ഒരിനമുണ്ട്. വയറ്റിലെ മസിലുകള്‍ക്ക് സ്ട്രെസ് നല്കുന്ന വ്യായാമമാണിത്. ഇത് യോഗയിലെ പ്രാണായാമത്തോട് സാമ്യമുള്ളതുമാണ്. നിലത്ത് ഒരു കുഷ്യന് വച്ച് ഇതില്‍ മുട്ടുകുത്തി നില്ക്കുക. കണ്ണുകടച്ച് നിവര്‍ന്നു വേണം നില്ക്കാന്. പത്തുവരെ എണ്ണുക. തുടര്‍ന്ന് ദീര്‍ഘമായി ശ്വാസോച്ഛാസം ചെയ്യുക. പുറത്തേക്ക് കഴിയാവുന്ന വിധത്തില്‍ ശക്തമായി ശ്വാസം വിടുക. വയറ്റിലെ ശ്വാസം മുഴുവന്‍ പുറത്തേക്കു പോയതായി അനുഭവപ്പെടും. രണ്ടു സെക്കന്റ് ശ്വാസം പിടിച്ചു നിര്‍ത്തിയ ശേഷം ശ്വാസം ഉള്ളിലേക്ക് ശക്തിയായി വലിക്കണം. ഉള്ളിലേക്കു ശ്വാസം വലിച്ച ശേഷം രണ്ടു സെക്കന്റ് ശ്വാസം പിടിച്ചു നില്ക്കുക. ഇത് ദിവസവും 10 തവണയെങ്കിലും ചെയ്യുക.
വയര്‍ കുറയുക മാത്രമല്ല, ശരീരത്തിന്റെയും മനസിന്റെയും ആകെയുള്ള ആരോഗ്യത്തിനും ഇത്തരം വ്യായാമങ്ങള്‍ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
