Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
തലവേദനക്കു പരിഹാരം സിഗരറ്റല്ല

കാപ്പി കുടിയ്ക്കുന്നത് തലവേദന അകറ്റാന്‍ പലരും സ്വീകരിക്കുന്ന വഴിയാണ്. എന്നാല്‍ ഇതൊരു ചീത്ത ശീലമാണെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇത് ശരീരത്തിലെ ജലാംശം അകറ്റുകയാണ് ചെയ്യുന്നത്. ആവശ്യത്തിനുള്ള ജലം ശരീരത്തിലില്ലാതിരുന്നാലും തലവേദന വരും. അതുകൊണ്ട് കാപ്പി കുടിയ്ക്കുന്നത് താല്‍ക്കാലിക ആശ്വാസം നല്‍കുമെങ്കിലും പിന്നീട് കൂടുതല്‍ ശക്തിയോടെ തലവേദന വരികയാണ് ചെയ്യുക. തലവേദന വരുമ്പോഴൊക്കെ കാപ്പി കുടിച്ചുകൊണ്ടിരുന്നാല്‍ ഇത് പിന്നീടൊരു ശീലവുമായി മാരും.
പ്രൊഫഷണലുകള്‍ക്കിടയില്‍ ജോലിയുടെ ടെന്‍ഷനും സ്ട്രെസും കാരണം തലവേദനകള്‍ സാധാരണയായിരിക്കും. ഇതിന് പലരും കണ്ടുപിടിച്ചിരിക്കുന്ന പരിഹാരമാര്‍ഗമാണ് പുകവലി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പുകവലി തലവേദനയ്ക്കുള്ള ഒരു കാരണമാണ്. സിഗരറ്റിലെ നിക്കോട്ടിന് തലച്ചോറിലേക്കുള്ള ധമനികളെ സങ്കോചിപ്പിക്കുകയും അങ്ങനെ രക്തപ്രവാഹം കുറയുകയും ചെയ്യും. ഇത് തലവേദന വരുത്തുകയും ചെയ്യും.
ഡാര്‍ക്ക് ചോക്കലേറ്റ് തലവേദനക്കുള്ള പരിഹാരമാര്‍ഗമായി പലരും പരീക്ഷിക്കാറുണ്ട്. പ്രത്യേകിച്ചും സ്ത്രീകള്‍. ഇതിലെ കൊക്കോ പൗഡര്‍ തലവേദന കുറയ്ക്കുമെന്നത് ശരി തന്നെ. എന്നാല്‍ കൂടുതല്‍ ചോക്ലേറ്റ് കഴിയ്ക്കുന്നത് തലവേദന കൂട്ടുകയാണ് ചെയ്യുന്നത്.
തലവേദന വരുമ്പോള്‍ ഉടനെ ഗുളികകള്‍ വിഴുങ്ങുന്ന ശീലവും നല്ലതല്ല. തലവേദനയ്ക്കുള്ള ശരിയായ കാരണം കണ്ടുപിടിച്ച് പരിഹാരം തേടുകയാണ് വേണ്ടത്. കാരണമറിഞ്ഞാല്‍ പരിഹാരവും എളുപ്പമായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
