Latest Updates
-
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ശാന്തിയുള്ള ഒരു മനസു വേണ്ടേ?
ആരോഗ്യമുള്ള മനസാണ് ആരോഗ്യമുള്ള ശരീരത്തിന്റെ അടിസ്ഥാനം. ആരോഗ്യമുള്ള മനസിന്റെ പ്രധാനപ്പെട്ട ഒന്നാണ് ശാന്തമായ മനസ്. ശാന്തമായ മനസിനെ സഹായിക്കുന്ന ഒന്നാണ് യോഗ. പ്രത്യേക പരിശീലനമൊന്നും കൂടാതെ തന്നെ ഇത് അഭ്യസിക്കുവാന് പറ്റുമെന്നുള്ളതാണ് ഗുണം. മനസിനെ ശാന്തമാക്കുവാന് സഹായിക്കുന്ന വിവിധ യോഗമുറകളെക്കുറിച്ച് അറിയൂ.

ട്രീ പോസ്
ട്രീ പോസ് എന്ന യോഗാരീതിയുണ്ട്. ഏറ്റവും എളുപ്പമുള്ള യോഗാരീതിയാണ് ഇത്.
നിവര്ന്ന് ഒരു കാലില് നില്ക്കുക. മറ്റേ കാല് മടക്കി ഈ കാലിന്റെ മുട്ടില് വയ്ക്കുക. കൈകള് ഉയര്ത്ത്ി മുകളിലേക്കു കൂപ്പിപ്പിടിയ്ക്കുക. കണ്ണുകളടച്ച് മനസിനെ എല്ലാതരം ചിന്തകളില് നിന്നും മോചിപ്പിച്ചു വേണം നില്ക്കാന്. ശാന്തമായ നല്ലപോലെ കാറ്റും വെളിച്ചവും ലഭിക്കുന്ന സ്ഥലമായിരിക്കണം ഇതിന് തെരഞ്ഞെടുക്കേണ്ടത്. തുറസായ പ്രദേശമാണ് ഇത്തരം യോഗ ചെയ്യാന് കൂടുതല് നല്ലത്.

പ്രാണായാമം
മനസിനെ ശാന്തമാക്കാന് പ്രാണായാമവും എറ്റവും നല്ല ഒരു യോഗാ രീതിയാണ്.
കാലുകള് മടക്കി ചമ്രം പടിഞ്ഞിരുന്ന് കൈകള് രണ്ടും നിവര്ത്തി കാലുകളില് നിവര്ത്തി വയ്ക്കുക. കണ്ണുകടച്ച് ശ്വാസം ഉള്ളിലേയ്ക്കും പുറത്തേയ്ക്കും വലിയ്ക്കുകയും വേണം. കഴിയാവുന്നത്ര ശ്വാസം ഉള്ളിലേക്കെടുക്കുക. ഇതുപോലെ നിശ്വസിക്കുകയും വേണം.

സല്യൂട്ടേഷന് സീല്
കണ്ണുകളടച്ച് കൈകൂപ്പി പിടിച്ച് ചമ്രം പടിഞ്ഞിരിക്കുക. മനസിനെ എല്ലാ ചിന്തകളില് നിന്നും മുക്തമാക്കി വയ്ക്കുകയും വേണം. ദീര്ഘമായി ശ്വാസമെടുക്കണം. സല്യൂട്ടേഷന് സീല് എന്നാണ് ഈ വ്യായാമത്തിന്റെ പേര്.

സൂര്യനമസ്കാരം
മനസിനെ ശാന്തമാക്കി വയ്ക്കുവാന് പറ്റിയ ഒരു വ്യായാമമാണ് സൂര്യനമസ്കാരം. 12 സ്റ്റെപ്പുകളുള്ള ഈ വ്യായാമം അല്പം ബുദ്ധിമുട്ടേറിയതാണെങ്കിലും മനസിനെ ശാന്തമാക്കുവാന് മാത്രമല്ലാ, ശരീരം ഫിറ്റാക്കി വയ്ക്കുവാനും വയര് കുറയ്ക്കാനും പറ്റിയ ഒന്നുമാണ്.

സീറ്റഡ് ഫോര്വേഡ് ബെന്റ്
സീറ്റഡ് ഫോര്വേഡ് ബെന്റ് എന്ന വ്യായാമമുറയുണ്ട്. പേരു സൂചിപ്പിക്കുന്ന പോലെ ഇരുന്നു ചെയ്യുന്ന ഒന്ന്. നിവര്ന്നിരുന്ന് കാലുകള് മുന്നിലേക്ക് നീട്ടി വയ്ക്കണം. കൈകള് രണ്ടും മുകളിലേക്ക് ഉയര്ത്തുക. പിന്നീട് ഈ കൈകള് തോൡനൊപ്പം നിവര്ത്തിപ്പിടിച്ച് മുന്നിലേക്കാഞ്ഞ് കാല്പാദങ്ങളില് പിടിക്കണം. കാലുകള് വളയരുത്. പിന്നീട് സാധാരണ ഇരിക്കുന്ന രീതിയിലേക്കു വരിക. ഈ മൂന്നു സ്റ്റെപ്പുകള് ചെയ്യുമ്പോഴും നല്ലപോലെ ശ്വാസമെടുക്കുകയും നിശ്വസിക്കുകയും വേണം.
ഇത്തരം യോഗാരീതികള് അഭ്യസിച്ചു നോക്കൂ. ശാന്തമായൊരു മനസ് നിങ്ങള്ക്കും സ്വന്തമാക്കാം.



Click it and Unblock the Notifications
