Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
നെഞ്ചുവേദന ഹാര്‍ട്ട് അറ്റാക്ക് ലക്ഷണമോ?
അസുഖങ്ങള്‍ക്ക് മുന്നോടിയായി ശരീരം പലപ്പോഴും നിങ്ങള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കും. എന്നാല്‍ പലരും ഇത് അവഗണിക്കുകയാണ് പതിവ്. ഇത് പലപ്പോഴും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വരുത്തിവയ്ക്കുകയും ചെയ്യും.

ഇതുപോലെ ശരീരം മുന്നറിയിപ്പു നല്കുന്ന ഒരു അവസ്ഥയാണ് നെഞ്ചുവേദന. ഇത് പലരും ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങളായിക്കരുതി അവഗണിക്കുകയാണ് പതിവ്. ഇത് പലപ്പോഴും ഹൃദയാഘാത ലക്ഷണവുമാകാം. നെഞ്ചുവേദന എപ്പോഴൊക്കെയാണ്ഗൗരവമായി എടുക്കേണ്ടതെന്നു നോക്കൂ.
നെഞ്ചിന്റെ നടുവിലായി വേദന വരുന്നത് കൊറോണറി ധമനികളുടെ സങ്കോചം കാരണം ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുന്നതിന്റെ കാരണമാകാം. അന്‍ജൈന എന്നാണ് ഇത്തരം അവസ്ഥ അറിയപ്പെടുന്നത്.
ഈ വേദന ഇടതു കയ്യ്, കഴുത്ത്, താടിയെല്ലിന്റെ അടിഭാഗം തുടങ്ങിയ സ്ഥലങ്ങളിലേക്കു കൂടി വ്യാപിക്കാന്‍ സാധ്യതയുണ്ട്.
ഇതോടൊപ്പം നെഞ്ചിടിപ്പ് കൂടുക, ശ്വാസം മുട്ടുക, ദേഹം വിയര്‍ക്കുക, മനംപിരട്ടുക തുടങ്ങിയ തോന്നലുകളുമുണ്ടാകാം.
നൈട്രേറ്റ് ഗുളികകളാണ് സാധാരണ അന്ജൈനയ്ക്ക് പരിഹാരമായി നല്‍കാറ്.
എന്നാല്‍ ഇത്തരം ലക്ഷണങ്ങള്‍ ആന്ജൈനയുടെ മാത്രമാകണമെന്നില്ല. ഹൃദയാഘാതത്തിനും ഇത്തരം ലക്ഷണങ്ങള്‍ അനുഭവപ്പെടാം.
ഇത്തരം ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ പെട്ടെന്നു തന്നെ ഡോക്ടറെ കണ്ട് മരുന്നു കഴിയ്ക്കേണ്ടത് അത്യാവശ്യമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
