Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വയര്‍ കുറയ്ക്കാന്‍ 5 വഴികള്‍

പ്രാതലിന് നാരടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. ദഹനപ്രക്രിയ എളുപ്പമാക്കി വയറിന്റെ പ്രവര്‍ത്തനം ലളിതമാക്കാന്‍ ഇത് സഹായിക്കും. വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യം. പഴങ്ങള്‍ ബ്രേക്ഫാസ്റ്റിലുള്‍പ്പെടുത്തുന്നതും നല്ലതു തന്നെ.
ഭക്ഷണത്തില്‍ ഉപ്പു കുറയ്ക്കുക. സോഡിയം ശരീരത്തില്‍, പ്രത്യേകിച്ച് വയര്‍ ഭാഗത്ത് വെള്ളം തടഞ്ഞു നിര്‍ത്തും. ഇത് വയര്‍ ഭാഗത്ത് തടി കൂട്ടാന്‍ ഇടയാക്കുകയും ചെയ്യും. അമിതമായ ഉപ്പ് ആരോഗ്യത്തിനും ദോഷമാണ്.
തൈര് ദിവസവും കഴിയ്ക്കുന്നത് വയര്‍ കുറയ്ക്കാന്‍ നല്ലതാണ്. ഇതില്‍ പ്രോബയോട്ടിക് ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. ദഹനപ്രക്രിയ എളുപ്പത്തിലാക്കാനും അതുവഴി കൊഴുപ്പു കുറയ്ക്കാനും ഇത് സഹായിക്കും.
നല്ലപോലെ വെള്ളം കുടിയ്ക്കുക. ദഹനം എളുപ്പത്തിലാക്കാനും മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ വരാതിരിക്കാനും ഇത് നല്ലതാണ്. ദഹനപ്രശ്നവും മലബന്ധവും വയര്‍ ചാടിയിരിക്കുന്നതായി തോന്നിപ്പിക്കുന്ന രണ്ടു കാരണങ്ങളാണ്.
ഭക്ഷണം നല്ലപോലെ ചവച്ചരച്ചു കഴിയ്ക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ ഈ സമയം അധികം വായു വായ്ക്കുള്ളിലേക്കു കടക്കുകയും ചെയ്യരുത്. ഭക്ഷണം ചവച്ചരച്ചു കഴിയ്ക്കുന്നത് ദഹനത്തെ സഹായിക്കും. ഇത് വയര്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
ആര്‍ക്കും ചെയ്യാവുന്ന ഈ ലളിതമായ വഴികള്‍ പരീക്ഷിച്ചു നോക്കൂ. വയര്‍ കുറയുമോയെന്നു നോക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
