Latest Updates
-
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും!
യൂറിനറി ഇന്ഫെക്ഷന് തടയാം

ധാരാളം വെള്ളം കുടിയ്ക്കുന്നതാണ് അണുബാധ വരാതിരിക്കാനുള്ള പ്രധാന മാര്‍ഗം. വെള്ളം കുടിയ്ക്കുമ്പോള്‍ കൂടുതല്‍ മൂത്രമൊഴിക്കും. ഇത് അണുക്കളെ ശരീരത്തില്‍ നിന്നും പുറന്തള്ളുകയും ചെയ്യും.
മൂത്രമൊഴിക്കാന്‍ തോന്നുമ്പോള്‍ മൂത്രമൊഴിക്കുക. ഇത് പിടിച്ചു നിര്‍ത്തുന്നത് അണുബാധയ്ക്കു വഴിയൊരുക്കും. മൂത്രം മുഴുവനും പോകാനും ശ്രദ്ധിക്കണം.
യോനീഭാഗം വളരെ വൃത്തിയായി സൂക്ഷിക്കണം. വല്ലാതെ ഇറുകിയ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കരുത്. അതുപോലെ കഴിവതും കോട്ടന്‍ വസ്ത്രങ്ങള്‍ മാത്രം ധരിക്കാന്‍ ശ്രദ്ധിക്കുക.
മാസമുറ സമയത്ത് യൂറിനറി ഇന്ഫെക്ഷന് ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഈ സമയത്ത് ഉപയോഗിക്കുന്ന പാഡുകള്‍ നാലു മണിക്കൂര്‍ ഇടവിട്ട് മാറണം. യോനീഭാഗത്ത് ഈര്‍പ്പം തങ്ങി നില്ക്കാന് അനുവദിക്കരുത്. ഈ ഭാഗത്തെ രോമങ്ങളും നീക്കം ചെയ്യുക.
ചില സ്ത്രീകളില്‍ വെള്ളപോക്കുണ്ടാകും. ഇത് ഈര്പ്പമുണ്ടാക്കും. ഇത്തരം രോഗങ്ങള്‍ വേഗം ചികിത്സിച്ചു മാറ്റണം.
ലൈംഗികബന്ധത്തിനു ശേഷം യോനീഭാഗം വൃത്തിയാക്കണം. അല്ലെങ്കില്‍ ഇന്ഫെക്ഷന് സാധ്യത കൂടുതലാണ്. അണുബാധയുള്ളപ്പോള്‍ പൂര്‍ണമായും മാറാതെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയുമരുത്.
മരുന്നു കഴിയ്ക്കുമ്പോള്‍ ഒരു കോഴ്സ് മുഴുവനായും കഴിയ്ക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ പ്രയോജനം ലഭിക്കില്ല. പിന്നത്തെ തവണ ഈ മരുന്നു കഴിച്ചാല്‍ ഫലമുണ്ടായെന്നും വരില്ല.
വൃത്തിയില്ലാത്ത ടോയ്ലറ്റും പൊതുടോയ്ലറ്റുമെല്ലാം യൂറിനറി ഇന്ഫെക്ഷന് സാധ്യത കൂട്ടും. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ വേണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
