Latest Updates
-
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും!
ഹണിമൂണും യൂറിനറി ഇന്‍ഫെക്ഷനും

ഈ സമയത്ത് ഇതു വരുന്നതിന് പ്രത്യേക കാരണവുമുണ്ട്.
ലൈംഗിക ജീവിതം ആരംഭിക്കുന്നതിന് മുന്‍പ് യോനീഭാഗത്ത് ഇളക്കം സംഭവിക്കാതെയാണ് ഇരിക്കുന്നത്. എന്നാല്‍ ലൈംഗിക ജീവിതം ആരംഭിക്കുന്നതോടെ ഈ ഭാഗത്ത് ചെറിയ മുറിവുകളും അതുവഴി അണുബാധയും ഉണ്ടാകാന്‍ സാധ്യത കൂടുതല്‍ തന്നെയാണ്.
ഇത്തരം അണുക്കള്‍ മൂത്രനാളിയിലൂടെ ശരീരത്തിനുള്ളിലേക്കു കടക്കുകയും അണുബാധയുണ്ടാക്കുകയും ചെയ്യും.
മൂത്രമൊഴിക്കുമ്പോഴുള്ള വേദനയും നീറ്റവും, അടിവയറ്റിലുണ്ടാകുന്ന വേദന, എപ്പോഴും മൂത്രമൊഴിക്കാനുള്ള തോന്നല്‍, തുള്ളിത്തുള്ളിയായി മൂത്രം പോവുക, മൂത്രത്തിന് നിറവ്യത്യാസം, ദുര്‍ഗന്ധം, പനി, നടുവേദന, ക്ഷീണം തുടങ്ങിയവയാണ് യൂറിനറി ഇന്‍ഫെക്ഷന്റെ ലക്ഷണങ്ങള്‍.
യൂറിനറി ഇന്ഫെക്ഷന് സാധാരണയായി മൂന്നു തരത്തിലുണ്ട്. മൂത്രനാളത്തെ ബാധിക്കുന്ന അണുബാധയ്ക്ക് യൂറിത്രൈറ്റിസ്, മൂത്രസഞ്ചിയെ ബാധിക്കുന്നതിന് സിസ്റ്റൈറ്റിസ്, വൃക്കകളെ ബാധിക്കുമ്പോള്‍ പൈലൈറ്റിസ് എന്നുമാണ് പറയുക.
ഒരിക്കല്‍ യൂറിനറി ഇന്ഫെക്ഷന് വന്നിട്ടുള്ളവര്‍ക്ക് വീണ്ടും വരാനുള്ള സാധ്യത കൂടുതലാണ്. ആദ്യം വന്നപ്പോള്‍ അണുബാധ മുഴുവനായും മാറാത്തതാണ് ഇതിന് കാരണം. യൂണിനറി ഇന്ഫെക്ഷന് പലതരം രോഗാണുക്കള്‍ കാരണമുണ്ടാകാം. അണുബാധയ്ക്കു കഴിയ്ക്കുന്ന മരുന്ന് ചിലപ്പോള്‍ എല്ലാ രോഗാണുക്കളേയും നശിപ്പിക്കുന്നതുമായിരിക്കില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
