Latest Updates
-
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ
മധുരഭ്രമം കുറയ്ക്കാം

ശരീരത്തിലെ പ്രോട്ടീന്റെ അളവു കുറയുമ്പോള് സ്വാഭാവികമായും മധുരം കഴിയ്ക്കാന് ആഗ്രഹം തോന്നും. പ്രോട്ടീന് അടങ്ങിയ ഭക്ഷണസാധനങ്ങള് കഴിയ്ക്കുകയെന്നതാണ് ഇതിനുള്ള പ്രതിവിധി. അതുപോലെ ദിവസം മൂന്നു നേരം ഭക്ഷണമെന്നത് ആറുനേരം ചെറിയ അളവില് കഴിയ്ക്കുക.
വീട്ടില് മധുരമുള്ള ഭക്ഷണസാധനങ്ങള് വാങ്ങി സൂക്ഷിക്കാതിരിക്കുക. ഇത് നിസാരമായി ചെയ്യാവുന്ന ഒന്നാണ്. കയ്യെത്തു ദൂരത്തുണ്ടെങ്കില് എടുത്തു കഴിയ്ക്കാനുള്ള പ്രവണതയും കൂടും.
മധുരം കഴിയ്ക്കാന് തോന്നുമ്പോള് ഇഷ്ടമുള്ള മറ്റെന്തെങ്കിലും ചെയ്ത് ശ്രദ്ധ തിരിച്ചു വിടുക. ടിവി വയ്ക്കാം, പാട്ടു കേള്ക്കാം, ഇവയൊക്കെ മധുരത്തോടുള്ള ആ ശ്രദ്ധ തിരിക്കും.
മധുരം കഴിയ്ക്കണമെങ്കില് പഴവര്ഗങ്ങളിലേക്കു തിരിയാം. മിക്കവാറും എല്ലാ പഴങ്ങളും മധുരമുള്ളതു തന്നെയാണ്. മധുരവും കഴിയ്ക്കാം, ആരോഗ്യവും നന്നാവും. അല്ലെങ്കില് മധുരം ചേര്ക്കാതെ ഫ്രഷ് ജ്യൂസ് കുടിയ്ക്കാം.
ലോ ബിപി മധുരക്കൊതിക്കുള്ള ഒരു കാരണമാണ്. ബിപി എപ്പോഴും ക്രമത്തില് നിര്ത്താന് ശ്രദ്ധിക്കുക.
മധുരം ഒറ്റയടിക്ക് പാടെ ഉപേക്ഷിച്ചാല് അതിനോടുള്ള ആര്ത്തി കൂടും. അളവ് അല്പാല്പമായി കുറച്ച് മുഴുവന് നിയന്ത്രിക്കുക. വല്ലപ്പോഴും അല്പം മധുരവുമാകാം. ദോഷം ചെയ്യില്ല.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
