Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വയര്‍ കുറയ്ക്കും യോഗ
വയര്‍ കുറയ്ക്കാന്‍ സ്ത്രീ പുരുഷ ഭേദമന്യേ ആരും ആഗ്രഹിച്ചു പോകും. ഇതിനുള്ള വഴികളുമുണ്ട്. അതും യോഗയിലൂടെ.

നൗകാസന എന്നൊരു യോഗാ രീതിയുണ്ട്. വയര്‍ കുറയ്ക്കാന്‍ വളരെ നല്ലതാണ്. നിലത്തു കമിഴ്ന്നു കിടന്ന് ഇരു കാലുകളും കൈകളും നീട്ടിപ്പിടിക്കുക. വയറിലായിരിക്കും ആ സമയം ശരീരം ബാലന്‍സ് ചെയ്യുന്നത്. ഇതേ രീതിയില്‍ 30 സെക്കന്റ് പിടിച്ച ശേഷം യഥാസ്ഥാനത്തേക്കു വരാം. ഇങ്ങനെ 30 തവണ വരെ ചെയ്യുന്നത് വയര്‍ കുറയ്ക്കും.
ഉസ്ത്രാസന വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു രീതിയാണ്. കാല്‍മുട്ടുകള്‍ നിലത്തുകുത്തിയിരിക്കുക. കൈകള്‍ തുടയില്‍ നീര്‍ത്തി വയ്ക്കുക.തല പിന്നിലേക്കു വളച്ച് പിന്നിലേക്കു വളയുക. വയര്‍ മുന്നിലേക്കായിരിക്കും ഈ രീതിയില്‍ വരിക. വയറ്റിലെ മസിലുകളെ ശക്തിപ്പെടുത്താന്‍ ഇത് സഹായിക്കും.
ക്രഞ്ച് വ്യായാമങ്ങളാണ് വയര്‍ കുറയ്ക്കാന്‍ ഏറ്റവും നല്ലത്. നിലത്തു മലര്‍ന്നു കിടന്ന് വലതുകാല്‍ മടക്കി ഇരുകൈകള്‍ കൊണ്ടും പിടിച്ച് നെഞ്ചിനു നേരെ കൊണ്ടു വരണം. ഇങ്ങനെ ചെയ്യുമ്പോള്‍ പുറം നിലത്തു നിന്ന് ഉയര്‍ത്തുകയും വേണം. കാല്‍ഭാഗത്തോളം പുറംഭാഗം നിലത്തുനിന്നും പൊന്തി കാല് കൈ കൊണ്ടു പിടിച്ച് നെഞ്ചിനു നേരെ കൊണ്ടുവരിക. ഇടതുകാലും ഇപ്രകാരം ചെയ്യാം. ഈ വ്യായാമം മാറി മാറി ചെയ്യുന്നത് വയര്‍ കുറയാന്‍ സഹായിക്കും. ക്രഞ്ചസ് ചെയ്യുമ്പോള്‍ നല്ലപോലെ ശ്വാസം എടുക്കുകയും നിശ്വസിക്കുകയും വേണം.
ബ്രിഡ്ജിംഗ് എന്നൊരു വ്യായാമവുമുണ്ട്. നിലത്തു മലര്‍ന്നു കിടന്ന് ഇരുവശത്തും കൈകള്‍ നിവര്‍ത്തി വയ്ക്കുക.കാല്‍മുട്ടുകള്‍ മടക്കി വയ്ക്കണം. കൈകള്‍ ഇരുവശത്തും നിലത്തു കുത്തി ബാലന്‍സ് ചെയ്ത് നടുഭാഗം മുകളിലേക്കുയര്‍ത്തുക. ഇതേ രീതിയില്‍ അല്പനേരം നില്‍ക്കണം. പിന്നീട് പതുക്കെ പഴയ രീതിയിലേക്കു വരിക. ഈ രീതിയില്‍ വ്യായാമം പല തവണ ആവര്‍ത്തിക്കാം. വ്യായാമം ചെയ്യുമ്പോള്‍ വയറിലെ മസിലുകള്‍ക്ക് മര്‍ദം നല്കാന് ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
