Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
പവര്‍ യോഗയെക്കുറിച്ച് അറിയൂ
ശരീരത്തിനും മനസിനും ഒരുപോലെ ആരോഗ്യം നല്കുന്ന ഒന്നാണ് യോഗ. യോഗയില്‍ തന്നെ പവര്‍ യോഗ എന്ന ഒരിനമുണ്ട്. വണ്ണം കുറയാനുള്ള എളുപ്പവഴി കൂടിയാണിത്. ഇത് യോഗാ ക്ലാസുകളില്‍ അഭ്യസിപ്പിക്കുന്നുണ്ട്.

പവര്‍ യോഗയിലൂടെ ശരീരത്തിന് വഴക്കം ലഭിക്കുകയാണ് ചെയ്യുന്നത്. കുനിയുക, വളയുക തുടങ്ങിയവ സാധാരണ യോഗയേക്കാള്‍ കൂടുതല്‍ ഇതിലുണ്ട്. ഇതാണ് എളുപ്പം കൊഴുപ്പു കളയാന്‍ സഹായിക്കുന്നതും.
ശരീരത്തിലെ അപചയ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ പവര്‍ യോഗ വളരെ നല്ലതാണ്. അപചയ പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കുന്നതു തന്നെ ശരീരത്തിലെ കൊഴുപ്പു നീക്കിക്കളയാന്‍ സഹായിക്കും. ഇത് തടി കുറയ്ക്കാനും നല്ലതാണ്.
ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാനും പവര്‍ യോഗ സഹായിക്കും. കോശങ്ങള്‍ക്ക് കൂടുതല്‍ ഓക്സിജന്‍ ലഭ്യമാകുന്നതിലൂടെയാണ് ഇത് നടക്കുന്നത്.
പ്രതിരോധ ശേഷി വര്ദ്ധിപ്പികുന്നതിനും ഇത് സഹായിക്കുന്നു. ഇത് ശരീരത്തിലെ വിഷാംശങ്ങളെല്ലാം പുറന്തള്ളുംശരീരത്തിന് ഇതുവഴി ആരോഗ്യമുണ്ടാവുകയും ചെയ്യും.
സ്ട്രെസ്, ടെന്‍ഷന്‍ എന്നിവ പരിഹരിക്കുന്നതിന് പവര്‍ യോഗ സഹായകമാണ്. ശരീരത്തെയും ഒപ്പം മനസിനെയും റിലാക്സ് ചെയ്യിക്കുന്ന പവര്‍ യോഗ സ്ഥിരം ചെയ്യുന്നത് മനസിനെ ഏകാഗ്രമാക്കാനുള്ള ഒരു വഴി കൂടിയാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
