Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
അമിതമായ എരിവ് വയറിന് ദോഷം
നല്ല എരിവുള്ള ചെമ്മീന്‍ മസാല. കേട്ടാല്‍ തന്നെ വായില്‍ വെള്ളമൂറും. എരിവില്ലാതെ ഭക്ഷണം എന്തിനു കൊള്ളാമെന്ന ന്യായവാദം മറ്റൊരു വശത്തും.

എന്നാല്‍ ഈ എരിവുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല, വയറുവേദന ഇതിലൊന്നാമന്‍. വയറിന്റെ ഭിത്തികളെ ഇത് നശിപ്പിക്കും. പ്രത്യേകിച്ച് മുളകിലുള്ള ക്യാപ്സയാസിന് എന്നൊരു വസ്തുവുണ്ട്. ഇത് വയറിന്റെ ഭിത്തികളുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ വയറുവേദനയും ദഹനപ്രശ്നങ്ങളും ഉണ്ടാക്കുന്നു. ഇതു മാത്രമല്ലാ, വിശപ്പു കുറയാനും അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും.
കുടലില്‍ വ്രണങ്ങളുണ്ടാകാനും കൂടുതല്‍ എരിവ് കാരണമാകും. ഗ്യാസ്ട്രിക് അള്‍സര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഗ്യാസ്ട്രിക് അള്‍സര്‍ വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി തുടങ്ങിയ പ്രശ്നങ്ങളും വരുത്തിവയ്ക്കും.
എരിവുള്ള ഭക്ഷണങ്ങള്‍ ഗ്യസ്ട്രൈറ്റിസ് ഉണ്ടാക്കും. വയറിന്റെ ഭിത്തികളെ ബാധിക്കുന്ന രോഗം തന്നെയാണിത്. ദഹനക്കേട്, വയറുവേദന, എക്കിള്‍ എന്നിവയായിരിക്കും ഇതിന്റെ ലക്ഷണങ്ങള്‍.
ഒരു കാര്യം ഓര്‍ത്തിരിക്കുക, എരിവാണെങ്കിലും പാകത്തിന് കഴിച്ചാല്‍ പ്രശ്നമുണ്ടാകില്ല. അമിതമായി കഴിയ്ക്കുന്നതാണ് ഏതു രോഗങ്ങളുടേയും മൂലകാരണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
