Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
വജൈനല്‍ വരള്‍ച്ച, പരിഹാരങ്ങള്‍

സോപ്പ്, ഡിറ്റെര്‍ജന്റ് തുടങ്ങിയ ഗണത്തില്‍ പെട്ടവയും ഈ പ്രശ്നം വരുത്തിവയ്ക്കുന്നുണ്ട്. ഇത് ചിലപ്പോള്‍ ശരീരത്തില്‍ നേരിട്ട് ഉപയോഗിക്കുന്നതാവാം, അല്ലെങ്കില്‍ വസ്ത്രങ്ങള്‍ കഴുകാന്‍ ഉപയോഗിക്കുന്നതാവാം. ഇവയുടെ ഉപയോഗം പ്രശ്നങ്ങള്‍ വരുത്തുമെന്നു തോന്നുകയാണെങ്കില്‍ ഇവ ഉപേക്ഷിക്കുന്നതു തന്നെയാണ് നല്ലത്.
കെഗെല്‍ വ്യായാമങ്ങളും വജൈനയിലെ വരള്‍ച്ചക്കുള്ള പരിഹാരമാണ്. ഇത് പെല്‍വിക് പ്രദേശത്തെ രക്തസഞ്ചാരം കൂട്ടും. ഇതുവഴി യോനീസ്രവങ്ങളുടെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ലൈംഗികബന്ധത്തിന്റെ സമയത്ത് ഈ പ്രശ്നമുണ്ടാവുകയാണെങ്കില്‍ പരിഹരിക്കാന്‍ പറ്റിയ ധാരാളം ലൂബ്രിക്കന്റുകളുണ്ട്. വാട്ടര്‍ ബേസുള്ള, അതേ സമയം അല്പം അസിഡിക്കായ ലൂബ്രിക്കന്റുകളാണ് കൂടുതല്‍ പ്രയോജനം ചെയ്യുക. പെട്രോളിയം ജെല്ലി പോലുള്ളവ ഒഴിവാക്കണം. ഇവ അണുബാധയുണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്.
ഫൈറ്റോഈസ്ട്രജന് അടങ്ങിയ ക്രീമുകളുടെ ഉപയോഗം കൂടുതല്‍ കാലത്തേക്ക് ഗുണം ചെയ്യുമെന്നു തെളിഞ്ഞിട്ടുണ്ട്. ഇത് കൂടുതല്‍ സമയം ഈര്‍പ്പം നില നിര്‍ത്തുകയും ചെയ്യും.
മെനോപോസാണ് ഈ പ്രശ്നത്തിന് കാരണമെങ്കില്‍ ഹോര്‍മോണ്‍ റീപ്ലേസ്മെന്റ് തെറാപ്പി ഗുണം ചെയ്യും.
ഈ പ്രശ്നത്തിന് പരിഹാരമായുള്ള ചില ഭക്ഷണങ്ങളുമുണ്ട്. ഫഌക്സ് സീഡ് ഇതിന് ചേര്‍ന്നൊരു ഭക്ഷണവസ്തുവാണ്. ഇത് മെനോപോസ് സമയത്തെ ഹോട്ട് ഫ്ളഷ് പരിഹരിക്കാനും വേദനകളകറ്റാനും വളരെ നല്ലതാണ്. ഇതിലെ ഫാറ്റി ആസിഡുകള്‍ ഹൃദയപ്രശ്നങ്ങള്‍ വരാതിരിക്കാനും വാതം പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനുമുള്ളൊരു വഴി കൂടിയാണ്.
വൈറ്റമിന്‍ എ, ബി, സി എന്നിവ അടങ്ങിയ ഭക്ഷണങ്ങളും യോനീവരള്ച്ചക്കുള്ള പരിഹാരമാര്ഗങ്ങളില് പെടും.
ഏതു മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് ഇത് സ്വന്തം ശരീരത്തിന് ചേര്‍ന്നതാണോയെന്നു കണ്ടെത്തുക. ഒരു സ്ത്രീക്ക് ഫലപ്രദമാകുന്നതു ചിലപ്പോള്‍ മറ്റൊരു സ്ത്രീക്ക് പ്രയോജനകരമായെന്നു വരില്ല. ചിലപ്പോള്‍ ഇത് ഗുണത്തിനു പകരം ദോഷം വരുത്തിവച്ചെന്നു വരാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
