Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ആര്‍ത്തവം അസുഖമാകുന്നുവോ

എന്നാല്‍ ഇതല്ലാതെയും ആര്‍ത്തവം വരാതിരിക്കാന്‍ ധാരാളം കാരണങ്ങളുണ്ട്. പലതരം അസുഖങ്ങള്‍, സ്ട്രെസ്, ഡിപ്രഷന് പോലുള്ള പ്രശ്നങ്ങള്‍ എന്നിവ ആര്‍ത്തവം വരാതിരിക്കാനുള്ള കാരണമാകും. ഗര്‍ഭധാരണമല്ല കാരണമെങ്കില്‍ ആര്‍ത്തവം വരാതിരിക്കുന്ന അവസ്ഥയാണ് അമെനോറിയ.
മെനോറാഗിയ എന്നൈാരു അവസ്ഥയുണ്ട്. ആര്‍ത്തവ സമയത്ത് ബ്ലീഡിംഗ് കൂടുന്നതാണ് ഈ രോഗം. ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ മുതല്‍ ക്യാന്‍സര്‍ വരെ ഇത്തരം അവസ്ഥയ്ക്കു കാരണമാകും. ബ്ലീഡിംഗ് കൂടുതലാണെങ്കില്‍ സാധാരണയാണെന്നു കരുതാതെ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടത് അത്യാവശ്യം.
ഡിസ്മെനോറിയ എന്നൊരു അവസ്ഥയുണ്ട്. ആര്‍ത്തവസമയത്ത് അതികഠിനമായ വേദനയാണിത്. ആര്‍ത്തവസമയത്ത് വയറുവേദനയും മറ്റ് ശാരീരിക അസ്വസ്ഥതകളുമുണ്ടാകുന്നത് സ്വാഭാവികം. എന്നാല്‍ ഇൗ വേദന സഹിക്കാന്‍ പറ്റാത്ത വിധമാവുകയാണെങ്കില് ഇത് ഡിസ്മെനോറിയ എന്ന ഗണത്തില്‍ പെടുത്താം. ഫൈബ്രോയ്ഡുകള്‍ ഇത്തരം വേദനയ്ക്കു കാരണമാകാം. എന്നാല്‍ ചിലരില്‍ ഇത് പ്രകൃത്യാ ഉള്ള ഒന്നു മാത്രമായിരിക്കാനും സാധ്യതയുണ്ട്.
ചിലര്‍ക്ക് ആര്‍ത്തവസമയത്ത് ശരിയായ രക്തപ്രവാഹമുണ്ടാകില്ല. സ്പോട്ടിംഗ് പോലെയാണ് രക്തം കാണപ്പെടുക. ഇതും ആര്‍ത്തവസംബന്ധമായ പ്രശ്നം തന്നെയായി എടുക്കാം. കാരണം യൂട്രസ് സംബന്ധമായ അസുഖങ്ങളും ഇത്തരം പ്രശ്നത്തിന് കാരണമാകും. ഇത്തരം ലക്ഷണങ്ങള്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുകയാണെങ്കില്‍ ഇതിന്റെ കാരണം കണ്ടെത്തേണ്ടതും അത്യാവശ്യം.
പിഎംഎസ് അഥവാ പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോം എന്ന അവസ്ഥയും സ്ത്രീകളില്‍ കാണാറുണ്ട്. ഇത് അസുഖമായി എടുക്കേണ്ടതില്ല. തികച്ചും മാനസികമായ അസ്വസ്ഥതകളാണ് പിഎംഎസ്. 20മുതല്‍ 40 ശതമാനം വരെ സ്ത്രീകളില്‍ ഇതുണ്ടാകുന്നുണ്ടെന്നാണ് കണക്ക്. വ്യായാമം, ശരിയായ ഭക്ഷണരീതികള്‍ എന്നിവയിലൂടെ ഈ പ്രശ്നത്തിന് പരിഹാരം കാണാനുമാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
