Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ഹോട്ടല്‍ ഭക്ഷണം അപകടമാവരുത്
കുറച്ചു ദിവസമായി ഷവര്‍മ ഉണ്ടാക്കുന്ന കോലാഹലം കുറച്ചൊന്നുമല്ല. നടന് തിലകന്റെ മകന് ഷോബി തിലകനും കുടുംബവും ഷവര്‍മ കഴിച്ച് ആശുപത്രിയിലായി. മറ്റൊരു മലയാളി ഇതേ ഹോട്ടലില്‍ നിന്നു വാങ്ങിയ ഷവര്‍മ കഴിച്ച് ബാംഗ്ലൂരില്‍ വച്ചു മരിക്കുകയും ചെയ്തു.

ഹോട്ടല്‍ ഭക്ഷണം ഇപ്പോള്‍ ആവശ്യത്തേക്കാളേറെ ഒരു ഫാഷനായി മാറിയിരിക്കുന്ന കാലഘട്ടമാണിത്. ആഴ്ചയില്‍ ഒരിക്കലെങ്കിലും പുറത്തു പോയി ഭക്ഷണം കഴിച്ചില്ലെങ്കില്‍ എന്തോ ഒരിത് എന്ന തോന്നലാണ് പലര്‍ക്കും.
ഹോട്ടല്‍ ഭക്ഷണമുണ്ടാക്കുന്ന പ്രധാന ഭീഷണി ഭക്ഷ്യവിഷബാധ തന്നെയാണ്. കയ്യിലിരിക്കുന്ന കാശു കൊടുത്ത് അസുഖം വിലയ്ക്കു വാങ്ങുന്ന അവസ്ഥ. ഇതൊഴിവാക്കാന്‍ പുറത്തു പോയി ഭക്ഷണം കഴിയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
നല്ല നിലവാരമുള്ള ഹോട്ടലുകള്‍ തെരഞ്ഞെടുക്കുക എന്നതാണ് ഒന്ന്. വൃത്തിഹീനമായ അന്തരീക്ഷം കണ്ടാല്‍ തിരിച്ചറിയാവുന്നതല്ലേയുള്ളൂ. പറ്റുമെങ്കില്‍ ലൈസന്‍സുള്ള ഹോട്ടലാണോയെന്നും ഉറപ്പു വരുത്തുക.
നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളായിരിക്കും കൂടുതലും ഭക്ഷ്യവിഷബാധയുണ്ടാക്കുന്നത്. ഇത് കഴിച്ചേ തീരൂ എന്ന് നിര്ബന്ധമുള്ളവര് പഴകിയ ഇറച്ചി കൊണ്ടല്ല ഭക്ഷണമുണ്ടാക്കുന്നതെന്ന് ഉറപ്പു വരുത്തണം. അല്പം പഴകിയ ഭക്ഷണം വായില്‍ വയ്ക്കുമ്പോഴേ രുചിവ്യത്യാസം മനസിലാക്കാം.
കഴിവതും വറുത്ത സാധനങ്ങള്‍ക്ക് പകരം ബേക്ക് ചെയ്തതോ സ്റ്റീം ചെയ്തതോ ആയ വിഭവങ്ങളായിരിക്കും കൂടുതല്‍ നല്ലത്.
ഹോട്ടലില്‍ നിന്നു കഴിയ്ക്കുമ്പോള്‍ മിനറല്‍ വാട്ടര്‍ മാത്രം ഉപയോഗിക്കുക. ഇതല്ലാതെ തരുന്ന വെള്ളവും ഭക്ഷ്യവിഷബാധ വരുത്താം.
ജ്യൂസുകളും മറ്റും വാങ്ങുമ്പോഴും ശ്രദ്ധ വേണം. ഇതിലും നല്ലതല്ലാത്ത വെള്ളം ചേര്‍ക്കാന്‍ സാധ്യത കൂടുതലാണ്. ആവശ്യത്തിനു മാത്രം കഴിയ്ക്കുക. വലിച്ചു വാരി കഴിയ്ക്കുന്നതും ചിലപ്പോള്‍ ദഹനക്കേടു വരുത്തും.
ഭക്ഷണം കഴിച്ച ശേഷം ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നുണ്ടെന്നു തോന്നിയാല്‍ ചികിത്സ തേടാന്‍ വൈകരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
