Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
കൂര്‍ക്കം വലി, കാരണങ്ങളും പരിഹാരവും

അലര്‍ജി പ്രശ്നങ്ങളും മൂക്കടപ്പും മിക്കപ്പോഴും കൂര്‍ക്കം വലിക്കു കാരണമാകും. മൂക്കിലൂടെ ശ്വാസം വലിക്കാന്‍ കഴിയാതെ വരുമ്പോള്‍ വായിലൂടെ ശ്വസിക്കുന്നതു സാധാരണം. ഇത് കൂര്‍ക്കം വലിക്കു കാരണമാവുകയും ചെയ്യും.
മൂക്കടപ്പു മാറാനുള്ള മാര്‍ഗങ്ങളായ നേസല്‍ സ്ട്രിപ്പുകള്‍, മൂക്കിലൊഴിക്കാവുന്ന തുള്ളിമരുന്നുകള്‍ എന്നിവ ഇത്തരം കൂര്‍ക്കം വലിക്ക് പരിഹാരമാകും.
പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങളും കൂര്‍ക്കം വലിക്കു കാരണമാകും. മദ്യപാനം ശ്വാസനാളിയുടെ മുകള്‍ഭാഗത്തെ ചുരുക്കും. ശരിക്കു ശ്വാസം വലിക്കാന്‍ കഴിയാതാകുമ്പോള്‍ കൂര്‍ക്കം വലിക്കാനുള്ള സാധ്യതയുണ്ട്.
തടി കൂടുതലുള്ളവര്‍ കൂടുതലായി കൂര്‍ക്കം വലിക്കുന്നതു കണ്ടിട്ടില്ലേ. കൊഴുപ്പ് തൊണ്ടയില്‍ അടിയുന്നത് സുഗഗമായ ശ്വസനത്തിന് തടസമാകും. ഇത് കൂര്‍ക്കംവലിയുണ്ടാക്കും. തടിയും കൊഴുപ്പും കുറയ്ക്കുകയാണ് ഇവിടെ പരിഹാരം.
കഴിക്കുന്ന ഭക്ഷണവും ഒരു പരിധി വരെ കൂര്‍ക്കം വലിക്കുന്നതിന് കാരണമാകുന്നുണ്ട്. ആസിഡിറ്റിയുള്ള ഭക്ഷണങ്ങള്‍ ശ്വാസനാളത്തിന്റെ ശരിയായ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഇത് ശ്വനസം തടസപ്പെടുത്തുകയും ചെയ്യും. അസിഡിറ്റിയുണ്ടാകാത്ത ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിയ്ക്കണം.
കിടക്കുന്ന രീതിയും കൂര്‍ക്കം വലിക്കു കാരണമാകുന്നുണ്ട്. കമഴ്ന്നു കിടക്കുമ്പോള്‍ സ്വാഭാവികമായും നാക്ക് തൊണ്ടിയിലൂടെയുള്ള ശ്വസനപ്രക്രിയക്കു തടസം നില്ക്കും. ഇത് കൂര്‍ക്കം വലിക്കു കാരണമാകും.
പൊന്തി നില്ക്കുന്ന പല്ലുകളും കൂര്‍ക്കം വലിക്കു കാരണമാകം. ഇത്തരത്തിലുള്ളവര്‍ക്ക് വായ മുഴുവനായി അടയ്ക്കാന്‍ പറ്റിയെന്നു വരില്ല. ഇതും കൂര്‍ക്കം വലിക്കു കാരണമാകും. ദന്തഡോക്ടറെ കണ്ട് ഇതിന് പരിഹാരം തേടാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
